national

ഭാര്യയുടെ സന്തോഷത്തിനായി ഭര്‍ത്താവ് ചെയ്തത്

ഭോപ്പാല്‍: ദമ്പതിമാര്‍ പലപ്പോഴും വേര്‍പിരിയുന്ന വാര്‍ത്തകള്‍ എത്താറുണ്ട്. പലപ്പോഴും ഇവര്‍ക്കിടയിലെ മറ്റ് ബന്ധങ്ങള്‍ ഇത്തരം വേര്‍പിരിയലിന് കാരണമാകാറുണ്ട്. എന്നാല്‍ മധ്യപ്രദേശില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ഭോപ്പാലില്‍ ഭാര്യയുടെ സന്തോഷത്തിനായി ഭര്‍ത്താവ് ചെയ്ത കാര്യമാണ് വൈറലായിരിക്കുന്നത്.

കാമുകനൊപ്പം പോകുന്നതാണ് ഭാര്യയ്ക്ക് സന്തോഷമെന്ന് മനസിലാക്കിയ ഭര്‍ത്താവ്, ഒടുവില്‍ ഭാര്യയെ കാമുകനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു. ഇതിനായി വിവാഹ മോചനത്തിന് വരെ ഭര്‍ത്താവാണ് മുന്‍കൈ എടുക്കുന്നത്. വിവാഹ മോചനത്തിന് ശേഷം കുട്ടികളെ നോക്കാനും ഭര്‍ത്താവ് തയ്യാറായി. മാത്രമല്ല എപ്പോള്‍ കാണെണമെന്ന് തോന്നിയാലും യുവതിക്ക് എത്തി കുട്ടികളെ കാണാനും ഭര്‍ത്താവ് തയ്യാറാകുന്നു.

കാമുകനൊപ്പം പുതിയ ഒരു ജീവിതം നയിക്കാന്‍ ഭാര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിച്ചു. ഏഴു വര്‍ഷം മുന്‍പ് സ്നേഹിച്ചിരുന്ന കാമുകന് ഒപ്പം ജീവിക്കണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് ഭര്‍ത്താവ് സമ്മതം മൂളുകയായിരുന്നു. ഒരു വിധത്തിലും അയാള്‍ തടസ്സം നിന്നില്ല.

ഏഷ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദമ്പതികളുടെ വിവാഹം നടന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ യുവാവ് ഫാഷന്‍ ഡിസൈനറായ യുവതിയെയാണ് വിവാഹം ചെയ്തിരുന്നത്. രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്. വളരെ സന്തോഷകരമായ ജീവിതമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇവര്‍ നയിച്ചിരുന്നത്. ഇതിനിടെയാണ് തന്റെ മുന്‍ കാമുകന്‍ വിവാഹം പോലും കഴിക്കാതെ തന്നെ ഓര്‍ത്ത് ജീവിക്കുന്നത് യുവതി അറിയുന്നത്. ഇതോടെ കാമുകനെ കുറിച്ചും ഒപ്പമുണ്ടായിരുന്ന സമയത്തുമുള്ള ഓര്‍മ്മകള്‍ ഭാര്യയുടെ മനസ്സില്‍ കയറിക്കൂടി.

കാമുകനുമായുളള ബന്ധം പുനരാരംഭിച്ചത് അറിഞ്ഞത് തുടക്കത്തില്‍ കുടുംബത്തില്‍ വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കി. ഭാര്യയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുളള ഭര്‍ത്താവിന്റെ ശ്രമങ്ങളും ഫലം കണ്ടില്ല. തുടര്‍ന്ന് കുടുംബ പ്രശ്നം കുടുംബ കോടതിയിലേക്ക് നീങ്ങുകയായിരുന്നു. കൗണ്‍സിലിങ്ങിനിടെയും കാമുകനൊപ്പം പോകണമെന്ന നിലപാടില്‍ ഭാര്യ ഉറച്ചുനിന്നു. ഇതോടെ, ഭാര്യയുടെ മനസിന് മാറ്റം വരില്ലെന്ന് മനസിലാക്കിയതോടെ കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവ് ഭാര്യയെ അനുവദിക്കുകയായിരുന്നു.

കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഭര്‍ത്താവ് പറയുന്നു. അതേസമയം കുട്ടികളെ വിട്ടുതരണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഇത് ഫാഷന്‍ ഡിസൈനറായ ഭാര്യ അംഗീകരിച്ചു. അതേസമയം ഏത് സമയത്തും കുട്ടികളെ കാണാന്‍ ഭാര്യയെ ഭര്‍ത്താവ് അനുവദിച്ചു.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

20 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

32 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago