kerala

ജിതിന്‍ അനുവിന്റെ ചേതനയറ്റ ശരീരം അവസാനമായി കണ്ടു, അന്ത്യ ചുംബനം നല്‍കാനാവാതെ കരഞ്ഞ് തളര്‍ന്ന് വീണു

പത്തനംതിട്ട: ഒരിക്കലെങ്കിലും അവളുടെ അരികില്‍ വന്നിരുന്ന് ഒരു ആശ്വാസ വാക്ക് പറഞ്ഞിരുന്നെങ്കില്‍ എന്ന് ജിതിന്‍ നെഞ്ച് പൊട്ടി ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാല്‍ ലോക്ക്ഡൗണ്‍ എല്ലാം തകിടം മറിച്ച് കളഞ്ഞു. പറന്തല്‍ ഡ്രീം ലാന്‍ഡ് കോട്ടേജില്‍ പരേതനായ ജോര്‍ജുകുട്ടിയുടെ മകള്‍ അനുവിന്റെ  അന്ത്യയാത്രയിലും മരണാനന്തര ചടങ്ങുകളിലും ഒപ്പമുണ്ടായിരുന്നത് മകന്‍ മാത്രമായിരുന്നു. ശരീരം ആംബുലന്‍സിലേക്ക് കയറ്റുന്നത് മാത്രം കാണാനേ ഭര്‍ത്താവ് ജിതിന് സാധിച്ചൊള്ളൂ.  അവസാനമായി ഒരു നോക്ക് അനുവിനെ കണ്ട ശേഷം മൂവാറ്റുപുഴയിലുള്ള വീട്ടില്‍ എത്തി നിരീക്ഷണത്തിലായി.

കോട്ടയം കാരിത്താസ് ആശുപത്രിയില്‍ നിന്നും കൊണ്ടുവരുന്ന അനുവിന്റെ മൃതദേഹമാണ് ജിതിന്‍ കണ്ടത്. പ്രിയതമയുടെ ചേതനയറ്റ ശരീരം കണ്ടയുടന്‍ കരഞ്ഞ് അവശനായി ജിതിന്‍ തളര്‍ന്ന് വീണു. സുമനസുകള്‍ കൈ കോര്‍ത്തതോടെയാണ് ജിതിന് ഭാര്യയെ അവസാനമായി ഒരു നോക്ക് കാണാന്‍ സാധിച്ചത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ആണ് ജിതിനും അനുവും ജോലി ചെയ്തിരുന്നത്. കനേഡിയന്‍ പോലീസിന്റെ ഭാഗമായിരുന്നു അനു. ജീവിതത്തിലെ സന്തോഷം തല്ലിക്കെടുത്തി കാന്‍സര്‍ എത്തി. ഇതോടെ തുടര്‍ ചികിത്സയ്ക്കായി മൂന്ന് വയസ്സുള്ള മകനുമായി അനു നാട്ടിലേക്ക് തിരിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് അനുവും കുഞ്ഞും നാട്ടില്‍ എത്തിയത്. കഴിഞ്ഞ 19ന് അനു മരണത്തിന് കീഴടങ്ങി. ഇതോടെ അവസാനമായി തന്റെ ജീവന്റെ പാതിയെ ഒരു നോക്ക് കാണെണമെന്ന ജിതിന്റെ ആഗ്രഹത്തിന് തടസ്സമായി കോവിഡ് 19.

ഇതിനിടെ കാനഡയില്‍ നിന്നും ബംഗളൂരുവിലേക്ക് ഉള്ള ടിക്കറ്റ് കിട്ടി, എന്നാല്‍ അവിടെ നിന്നും കേരളത്തിലേക്ക് കടക്കാനുള്ള അനുമതി വേണം. ഇതിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമീപിക്കുകയും അദ്ദേഹത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് എത്താന്‍ ജിതിന് അനുമതി ലഭിക്കുകയും ചെയ്തു. ബംഗളൂരുവില്‍ നിന്നും സ്വദേശമായ എറണാകുളം ജില്ലയിലെ പോത്താനിക്കാട് എത്താനായി ജിതിന്‍ പോലീസ് പാസിനായി കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കി. ജൂണ്‍ ഒമ്പതിന് സഞ്ചരിക്കാന്‍ ആയിരുന്നു അനുമതി ലഭിച്ചത്.

മുത്തങ്ങ വരെ ജിതിനെ എത്തിക്കാനും അവിടെ നിന്ന് കേരളത്തില്‍ നിന്നു പ്രത്യേക അനുമതി വാങ്ങിയ വാഹനം പോയി കൂട്ടിക്കൊണ്ടുവരാനുമായിരുന്നു പദ്ധതി. എന്നാല്‍ മുത്തങ്ങ വനമേഖലയിലെ അഞ്ചു കിലോമീറ്റര്‍ ദൂരം കടത്തിവിടില്ലെന്നു കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞതോടെ കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞു. പിന്നീട് ബെംഗളൂരുവില്‍ നിന്നു കൊച്ചി വിമാനത്തിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇതു വിജയിച്ചില്ലെങ്കിലോ എന്ന ആശങ്കയില്‍ മുത്തങ്ങയില്‍ കേരളത്തിലെ വാഹനവും ബെംഗളൂരുവില്‍ അവിടുത്തെ വാഹനവും തയാറാക്കി നിര്‍ത്തുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച രാവിലെ 8.30നു ബെംഗളൂരു വിമാനത്താവളത്തില്‍ ജിതിന്‍ ഇറങ്ങി. എന്നാല്‍ വിദേശത്ത് നിന്നും എത്തുന്നവര്‍ ഏഴ് ദിവസം ക്വറന്റീനില്‍ കഴിയണമെന്ന നിയമം ഉള്ളത് വീണ്ടും തിരിച്ചടിയായി. ഒടുവില്‍ പ്രത്യേക അനുമതിയോടെ പരിശോധന നടത്തി വിമാനത്താവളത്തില്‍ പ്രത്യേകം തയ്യാറാക്കിയ ലോബിയില്‍ ഇരുത്തി. എന്നാല്‍ രാത്രി ഒമ്പത് മണിക്ക് വിമാനം കയറാന്‍ നില്‍ക്കുമ്പോള്‍ എയര്‍പോര്‍ട്ട് മാനേജറുടെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും മറ്റുള്ളവരും ഇടപെട്ട് ആ പ്രശ്‌നവും പരിഹരിച്ചു. ഇതോടെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു.

വിമാനമിറങ്ങി എല്ലാ വകുപ്പുകളുടെയും അനുമതിയോടെയാണ് ഇന്നലെ പുലര്‍ച്ചെ കോട്ടയത്തെ ആശുപത്രി മുറ്റത്തെത്തി ജിതിന്‍ പ്രിയതമയുടെ മൃതദേഹം ആംബുലന്‍സിലേക്കു കയറ്റുന്നത് കണ്ടത്. അനുവിന്റെ മൃതദേഹം അടൂര്‍ ഏഴംകുളം ഐപിസി ഹെബ്രോന്‍ ചര്‍ച്ചിലെ ശുശ്രൂഷക്കു ശേഷം സംസ്‌കരിച്ചു.

Karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

5 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

19 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

46 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

58 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago