topnews

നാസര്‍ ഫൈസി പറഞ്ഞതില്‍ തെറ്റില്ല, മിശ്രവിവാഹമെന്നത് ഇസ്ലാം വിരുദ്ധം- ഹുസൈന്‍ മടവൂര്‍

മിശ്ര വിവാഹം സംബന്ധിച്ച എസ്‌വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവനയെ പിന്തുണച്ച് കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍ രംഗത്ത്. നാസര്‍ ഫൈസി പറഞ്ഞതില്‍ തെറ്റില്ലെന്നും മിശ്ര വിവാഹമെന്നത് ഇസ്ലാം വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെന്ന പേരില്‍ കൊണ്ടു പോകുന്നവര്‍ക്ക് പാര്‍ട്ടികളുടെ സഹായം കിട്ടുന്നുണ്ടെന്നും ഹുസൈന്‍ മടവൂര്‍ ചൂണ്ടിക്കാട്ടി.

നാസര്‍ ഫൈസിയുടെ വാദത്തെ ലൗ ജിഹാദുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ലൗ ജിഹാദില്ലെന്ന് ആഭ്യന്തര വകുപ്പ് തന്നെ വ്യക്തമാക്കിയതാണെന്നും ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി. നേരത്തെ നാസര്‍ ഫൈസിയുടെ പരാമര്‍ശം വിവാദമായിരുന്നു. മിശ്രവിവാഹത്തിനായി മുസ്ലിം പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിന് ചില പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നായിരുന്നു നാസര്‍ ഫൈസിയുടെ പരാമര്‍ശം.

മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും ഇതിന് പിന്നിൽ സിപിഎമ്മും ഡിവൈഎഫ്ഐയുമാണെന്നുമായിരുന്നു നാസര്‍ ഫൈസിയുടെ ആരോപണം. ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാൽ മാത്രമേ മതേതരത്വമാവൂ എന്നാണ് ചിലര്‍ കരുതുന്നതെന്നും, അതിനാൽ മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രസ്‌താവന വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി ഉൾപ്പെടെ മറുപടിയുമായി രംഗത്ത് വന്നിരുന്നു. മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ചെറുപ്പക്കാർ പരസ്‌പരം ഇഷ്‌ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Karma News Network

Recent Posts

വിവാഹപ്പന്തലിൽവെച്ച് വധുവിനെ ചുംബിച്ചു, വരന്റെ പ്രവൃത്തിയിൽ തമ്മിലടിച്ച് ബന്ധുക്കൾ

ലഖ്നൗ : നവ​ദമ്പതിമാരുടെ ചുംബനത്തെ ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കൾ വിവാഹച്ചടങ്ങിനിടെ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ഹപുരിലുള്ള അശോക് ന​ഗറിലാണ് സംഭവം.…

7 mins ago

വീണ്ടും കാട്ടാന ആക്രമണം, സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

കോയമ്പത്തൂര്‍: ഭാരതീയാര്‍ സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസില്‍ കാട്ടാന ആക്രമണം. സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ഷണ്‍മുഖം (57) ആണ്…

28 mins ago

ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും, പദ്മജ വേണുഗോപാൽ

തൃശൂർ : ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് പദ്മജ വേണുഗോപാൽ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ഞാൻ…

35 mins ago

കൊല്ലങ്കോട് പുലി ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത്…

1 hour ago

വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങി, 14-കാരി വർക്കലയിൽ കടലിൽ മുങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: 14-കാരിയെ വർക്കലയിൽ കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല വെൺകുളം സ്വദേശിനിയായ ശ്രേയയാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12.30…

1 hour ago

മതത്തിൻ്റെ പേരിൽ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം, തിരിച്ചടി നൽകിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് കെ.സുരേന്ദ്രൻ

മതത്തിൻ്റെ പേരിൽ ബംഗാളിലെ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം കൽക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

1 hour ago