entertainment

സർപ്പദോഷത്തിൽ ഞാൻ വിശ്വസിക്കുന്നു, കുറേ അനുഭവങ്ങളുണ്ട്- സ്വാസിക

മലയാളികള്‍ക്ക് മുന്നില്‍ സീരിയലുകളിലൂടെ എത്തി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് സ്വാസിക. സ്വാസികയുടെ മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് ഇറങ്ങിയിരിക്കുന്നത്. സിദ്ധാര്‍ഥ് ഭരതന്റെ ചതുരമാണ് അവസാനം ഇറങ്ങിയ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗ്ലാമറസ് വേഷത്തില്‍ എത്തിയ സ്വാസികയും കയ്യടി നേടുന്നുണ്ട്.

ചതുരത്തിന് മുന്‍പ് കുമാരി എന്ന ചിത്രമാണ് സ്വാസികയുടേതായി പുറത്തിറങ്ങിയ. ഒരു ഫാന്റസി ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ അന്തര്‍ജനത്തിന്റെ വേഷത്തിലാണ് സ്വാസിക എത്തിയത്. ഫാന്റസി കഥകളോടുള്ള പ്രിയമാണ് തന്നെ ആ കഥാപാത്രത്തിലേക്ക് അടുപ്പിച്ചത് എന്ന് പറയുകയാണ് സ്വാസിക ഇപ്പോള്‍. സര്‍പ്പദോഷത്തില്‍ തനിക്കുള്ള വിശ്വാസത്തെ കുറിച്ചുമൊക്കെ നടി സംസാരിക്കുന്നുണ്ട്.

ഫാന്റസി കഥകളും മുത്തശ്ശി കഥകളുമൊക്കെ ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. പണ്ട് അത്തരം കഥകള്‍ കേള്‍ക്കാനും അതൊക്കെ ആരോടെങ്കിലും പറയാനുമൊക്കെ ഇഷ്ടമായിരുന്നു. പെട്ടെന്ന് കഥ കേട്ടപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്. പിന്നീട് കണ്ടു സംസാരിച്ചു, അങ്ങനെ സിനിമയ്ക്ക് ഓകെ പറയുകയായിരുന്നു. മലയാളത്തില്‍ കുറെ നാളായി ഇത്തരത്തില്‍ ഒരു സിനിമ വന്നിട്ട് സ്വാസിക പറഞ്ഞു. അതേസമയം, അത്തരം ഫാന്റസി അനുഭവങ്ങള്‍ സ്വന്തം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കല്‍ കോഴിക്കോട് ഷൂട്ടിങ്ങിന് പോയപ്പോള്‍ ഉണ്ടായ ഒരു സംഭവവും താരം പങ്കുവയ്ക്കുന്നുണ്ട്.

പ്രേതം എന്നതില്‍ ഒന്നും വിശ്വാസമില്ലെങ്കിലും ഒരു നെഗറ്റീവ് സംഭവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ കോഴിക്കോട് ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. എന്റൊപ്പം അമ്മയും ഉണ്ട്. ഞാന്‍ രാത്രി ഒരു സ്വപ്നം കണ്ടു. ഒരു റോസ് കളര്‍ വസ്ത്രം ധരിച്ച് ഷോര്‍ട്ട് ഹെയറൊക്കെ ആയിട്ടൊരു സ്ത്രീ എന്റെ കാലിന്റെ അടുത്ത് വന്നിരിക്കുന്നത് ആയിരുന്നു സ്വപ്നം. ഞാന്‍ ആരോടും പറയാന്‍ നിന്നില്ല.

രാവിലെ എഴുന്നേറ്റു. സാധാരണ പോലെ, പക്ഷെ ഞാനും അമ്മയും എന്തോ കാര്യം പറഞ്ഞു വന്നപ്പോള്‍. അമ്മ പറഞ്ഞു ഇന്നലെ രാത്രി ഉറങ്ങാന്‍ പറ്റിയില്ല. ഭയങ്കര ഒരു മോശം സ്വപ്നം കണ്ടു. എന്താണെന്ന് ചോദിച്ചപ്പോള്‍, ഒരു റോസ് കളര്‍ വസ്ത്രം ധരിച്ച പെണ്ണ് വന്നു. എന്നിട്ട് എന്റെ കാലില്‍ കേറി പിടിച്ചുവെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് തന്നെ ഞാന്‍ കണ്ടെന്ന്, അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇനി അത് പ്രേതമാണോ, രണ്ടുപേര്‍ ഒരുമിച്ച് എങ്ങനെ ഒരേ സ്വപ്നം കണ്ടു.

അതൊന്നും അറിയില്ല. അങ്ങനെ വന്നപ്പോള്‍ എന്തോ ഒരു നെഗറ്റീവിറ്റി ആ റൂമില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. പിറ്റേന്ന് ഞങ്ങള്‍ ആ റൂം മാറി. എന്നിട്ട് വേറെ ആളുകള്‍ക്ക് കൊടുത്തു. പക്ഷെ അവര്‍ക്ക് അങ്ങനെ ഒരു അനുഭവവും ഉണ്ടായില്ല. അതുകൊണ്ട് എന്തോ ഒരു പോസിറ്റീവ് ശക്തി ഉള്ളപോലെ ഒരു നെഗറ്റീവ് ശക്തിയും ഉണ്ടെന്നാണ് കരുതുന്നത്. പിന്നെ ഈ സര്‍പ്പദോഷത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. അങ്ങനെ കുറെ അനുഭവങ്ങള്‍ ഉണ്ട്.

ചിലപ്പോള്‍ പാമ്പിനെ സ്വപ്‌നം കണ്ടിട്ട് അത് മൈന്‍ഡ് ചെയ്യാതെ വിടുമ്പോള്‍ കുറെ പ്രശ്നങ്ങള്‍ വരുന്നു. അപകടങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. ചര്‍മ്മ രോഗം വന്നിട്ടുണ്ട്. ആരോടെങ്കിലും പറയുമ്പോള്‍ പാമ്പിന്റെ അമ്പലത്തില്‍ പോയി നെയ്യും പാലും ഒക്കെ കൊടുക്കാന്‍ പറയും. അങ്ങനെ ഓരോ പ്രാര്‍ത്ഥനകള്‍ ഒക്കെ നടത്തുമ്പോള്‍ അത് മാറുന്നതായും തോന്നിയിട്ടുണ്ടെന്നും സ്വാസിക പറഞ്ഞു.

Karma News Network

Recent Posts

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

26 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

28 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

52 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

59 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

2 hours ago