kerala

കുറ്റം ചെയ്ത് ശിക്ഷ അനുഭവിച്ചവർ ഭരിക്കുന്ന നാട്ടിൽ എന്നെ ഒതുക്കാൻ പറ്റില്ല – വെള്ളാപ്പള്ളി

ആലപ്പുഴ. കുറ്റം ചെയ്ത് ശിക്ഷ അനുഭവിച്ചവർ ഭരിക്കുന്ന നാട്ടിൽ എന്നെ ഒതുക്കാൻ പറ്റില്ലെന്ന് എസ്എൻ ട്രസ്റ്റ് അംഗവും എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ. എസ്‍എൻ ട്രസ്റ്റിന്റെ ബൈലോയിൽ ഭേദഗതി വരുത്തിയ ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് സംസാരിക്കുക യായിരുന്നു വെള്ളാപ്പള്ളി. ‘ഞാൻ ഒരു കേസിലും പ്രതിയല്ല എന്നും വിചാരണ നടത്തിയിട്ടില്ല എന്നും വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.

14 വർഷം മുമ്പ് എസ്എൻ ട്രസ്റ്റിന്റെ എക്സിബിഷൻ നടത്തിയതിൽ സാമ്പത്തിക ആരോപണം ഉണ്ടായിരുന്നു. എന്നാൽ കേസിന്റെ ആദ്യ അന്വേഷണ റിപ്പോർട്ട് തള്ളി – വെള്ളിപ്പാള്ളി പറഞ്ഞു. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്നും വിട്ടു നിൽക്കണമെന്ന് കോടതി നിർദ്ദേശിച്ചതാണ് വെള്ളാപ്പള്ളിയെ വെട്ടിലാക്കിയിരിക്കുന്നത്.

‘ഞാൻ കേസിൽ പ്രതിയല്ല. വിചാരണ നടത്തിയിട്ടില്ല. 14 വർഷം മുമ്പ് എസ്എൻ ട്രസ്റ്റിന്റെ എക്സിബിഷൻ നടത്തിയതിൽ സാമ്പത്തിക ആരോപണം ഉയർന്നു. ആ കേസിൽ ആദ്യ അന്വേഷണ റിപ്പോർട്ട് തള്ളി. പിന്നീട് പുനരന്വേഷണം നടത്തി. അതിലൊന്നും തന്നെ പ്രതി ചേർത്തിട്ടുമില്ല. എന്നെ കള്ളനാക്കി തനിച്ചാക്കണം. അതിന് എന്നെ പ്രതിയാക്കാനാണ് ശ്രമം. കുറ്റക്കാരായി ശിക്ഷ അനുഭവിച്ചവർ ഭരിക്കുന്ന കാലമാണ്. ഇവിടെ താൻ കുറ്റക്കാരനല്ല, പ്രതി ചേർത്തിട്ടില്ല, ഒരു കുറ്റപത്രവും സമർപ്പിച്ചിട്ടില്ല’. ‘കേസ് എന്നെ മാത്രമല്ല, എല്ലാ ട്രസ്റ്റുകളെയും ബാധിക്കും’ എന്ന് മറ്റു ട്രസ്റ്റുകൾക്ക് ഒരു മുന്നറിയിപ്പും വെള്ളാപ്പള്ളി നൽകിയിട്ടുണ്ട്.

‘കുറ്റപത്രം കൊടുത്ത് ജില്ലാ കോടതിയിൽ നിന്ന് വിധി നടപ്പാക്കണം. എന്നാൽ മാത്രമേ ഭാരവാഹിത്വത്തിൽ നിന്ന് നീക്കാനാവൂ. എസ്എൻ ട്രസ്റ്റിൽ എനിക്ക് കഷ്ടിച്ച് നാലഞ്ച് മാസമേ ഇനി ഭാരവാഹിയായി സമയമുള്ളൂ. ജില്ലാ കോടതിയിലെ കേസ് തീരാൻ എത്ര സമയമെടുക്കും? എന്നെ ഒഴിവാക്കാൻ വേണ്ടി ചിലർ കൊടുത്ത ഹർജിയാണിത്. വർഷങ്ങളായി നടക്കുന്ന ശ്രമമാണിത്.

‘ക്രിമിനൽ കേസിൽ പെടുത്തിയും സ്വകാര്യ അന്യായ ഹർജി നൽകിയും എന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഞാനിനി എസ്എൻ ട്രസ്റ്റിൽ അംഗമാകരുതെന്ന് ആഗ്രഹിക്കുന്ന, ഈ സീറ്റ് പ്രേമിക്കുന്ന ചില പ്രേമന്മാരാണ് ഇതിന്‌ പിന്നിൽ. ജനകോടതിയിൽ തന്നെ ഒതുക്കാൻ സാധിക്കില്ല. ഒന്നും രണ്ടും വർഷമല്ല. ഇതുവരെ തനിക്കൊരു നോട്ടീസും നൽകിയിട്ടില്ല. ഹൈക്കോടതി വിധി പൊതുവായുള്ളതാണ്. അത് നല്ല കാര്യം തന്നെ’ – വെള്ളാപ്പള്ളി പറഞ്ഞു.

Karma News Network

Recent Posts

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

2 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

33 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

40 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago