ബോളിവുഡിലെ ശക്തരായ നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളായ താരം സ്റ്റുഡൻന്റ് ഓഫ് ദി ഇയർ എന്ന സിനിമയിലൂടെ യാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പല വിവാദങ്ങളും താരത്തിനെതിരെ ഉയർന്നിരുന്നു.
സിനിമയിലേക്കുള്ള എൻട്രിയിൽ ആലിയ ഭട്ടിനെ ഏറെ സഹായിച്ചത് കരൺ ജോഹർ ആണ്. അതേസമയം നെപ്പോട്ടിസം കൊണ്ട് മാത്രമാണ് ആലിയക്ക് ഇത്രയധികം വിജയം സിനിമാ രംഗത്ത് നേടാനായതെന്നാണ് വിമർശനങ്ങൾ. ഇപ്പോഴിതാ ആലിയ ഒരിക്കൽ പറഞ്ഞ് ഹൈവേ എന്ന സിനിമയുടെ ഷൂട്ടിങ്ങ് അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
താരം പറഞ്ഞത് ഇങ്ങനെ: ‘നാടോടികളെപോലെ നിരന്തരം യാത്ര ചെയ്താണ് ഹൈവേ ഷൂട്ട് ചെയ്യുന്നത്. ഞാനതിന് മുമ്പ് ഇത്രയധികം യാത്ര ചെയ്തിരുന്നില്ല. ഏതെങ്കിലും നല്ല ലൊക്കേഷൻ കണ്ടാൽ ഇവിടെ നല്ല ലൈറ്റുണ്ട് ഷൂട്ട് ചെയ്യാമെന്ന് പറയും. തന്നെ അടുമുടി മാറ്റിയ ഷൂട്ടിംഗായിരുന്നു ഹൈവയുടേത് – ആലിയ പറഞ്ഞു.
‘തെരുവുകളിലെ ചെടികൾക്ക് പിറകിലും മറ്റുമായിരുന്നു ഞാൻ അപ്പോൾ മൂത്രമാെഴിച്ചിരുന്നത്. ബാത്ത്റൂമിൽ പൊയ്ക്കൂടേ എന്ന് മറ്റുള്ളവർ പറയും. ഇല്ല ഞാനവിടെ മൂത്രമാെഴിച്ചോളാമെന്ന് ഞാൻ പറയും. ആരെങ്കിലും അതുവഴി പോയാൽ എന്ത് പറയുമെന്ന് ചോദിക്കുമ്പോൾ അത് കുഴപ്പമില്ല അവർ എന്റെ പിൻ ഭാഗം മാത്രമേ കാണുന്നുള്ളൂ എന്നും, മുൻഭാഗം കാണില്ലെന്നും മറുപടി കൊടുത്തെന്നാണ് ആലിയ തമാശയോടെ പറഞ്ഞത്.
താൻ അഭിനയിച്ച ഹോളിവുഡ് സിനിമയുടെ റിലീസിങ്ങിനായുള്ള തയ്യാറെടുപ്പി ലാണ് ഇപ്പോൾ താരം. ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ഹോളിവുഡ് സിനിമയാണ് ഇനി ആലിയയുടേതായി പുറത്തിറങ്ങാനുള്ളത്. അതേസമയം നിലവിൽ താരത്തിന്റേ തായി ബോളിവുഡ് സിനിമകളൊന്നും റിലീസിങ്ങിനൊരുങ്ങുന്നില്ല. മകളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് ഇപ്പോൾ താരം. അധികം വൈകാതെ തന്നെ പുതിയ സിനിമ താരം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ ഉള്ളത്.
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…