kerala

അതിനെ കുറിച്ച് ഒന്നും അറിയില്ല, ടിവിയില്‍ കണ്ട വിവരമേ തനിക്കുള്ളു, മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ടിവിയില്‍ കണ്ട വിവരമേ തനിക്കുള്ളുവെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല. ഇത് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും എഎന്‍ ഷംസീര്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടര വര്‍ഷത്തോട് അടുക്കുന്നതോടെ മന്ത്രിസഭാ പുനസ്സംഘടനാ ചര്‍ച്ചകള്‍ സജീവമായി. മുന്‍ധാരണ അനുസരിച്ച് കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍ കോവിലും രണ്ടര വര്‍ഷം പൂര്‍ത്തിയാവുന്നതോടെ മന്ത്രിസ്ഥാനം ഒഴിയണം. കേരള കോണ്‍ഗ്രസ് ബിയിലെ കെബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് പകരം എത്തേണ്ടത്. ഇതിനൊപ്പം സിപിഎം മന്ത്രിമാരിലും മാറ്റം വരുത്തി സര്‍ക്കാര്‍ മുഖംമിനുക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്ഥാന ചലനം സംബന്ധിച്ചും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വീണയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കി സ്പീക്കറാക്കുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം ചര്‍ച്ചയില്ലെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. സ്പീക്കര്‍ സ്ഥാനത്ത് എഎന്‍ ഷംസീര്‍ തിളക്കമുള്ള പ്രകടനമാണ് നടത്തുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഒരു മാറ്റം വേണ്ടതില്ലെന്നു നേതാക്കള്‍ പറയുന്നു. എംബി രാജേഷിനെ സ്പീക്കര്‍ പദവിയില്‍നിന്നു മാറ്റിയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. സമാന രീതിയില്‍ ഷംസീറിനെ മന്ത്രിയാക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

ആന്റണി രാജുവും കെബി ഗണേഷ് കുമാറും രണ്ടര വര്‍ഷം ഗതാഗത വകുപ്പ് പങ്കിടുകയെന്നത് തുടക്കത്തിലേ ഉണ്ടാക്കിയ ധാരണയാണ്. തുറമുഖ വകുപ്പ് അഹമ്മദ് ദേവര്‍ കോവിലും കടന്നപ്പള്ളിയും പങ്കിടാനും ധാരണയായിരുന്നു. എന്നാല്‍ ഗതാഗത വകുപ്പ് ഏറ്റെടുക്കാക്കുന്നതില്‍ ഗണേഷ് കുമാര്‍ സിപിഎം നേതൃത്വത്തെ വിമുഖത അറിയിച്ചെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഗതാഗത, വനം വകുപ്പുകള്‍ തമ്മിലുള്ള വച്ചുമാറ്റം സാധ്യമാവുമോയെന്ന് സിപിഎം ആലോചിക്കുന്നുണ്ട്.

വനംമന്ത്രി എകെ ശശീന്ദ്രന്‍ ഇക്കാര്യത്തില്‍ പച്ചക്കൊടി കാട്ടിയിട്ടില്ല. അതിനിടയില്‍ തന്നെ സോളാര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഒരു വിഭാഗം സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അടുത്തയാഴ്ച ചേരുന്ന നേതൃയോഗങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

മന്ത്രിസ്ഥാനത്ത് പുതുമുഖങ്ങളെ അവതരിപ്പിച്ച സിപിഐ മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സിപിഐ മന്ത്രിമാരുടെ പ്രകടനം ശരാശരിക്കും മുകളിലാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

Karma News Network

Recent Posts

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ അസഭ്യവർഷം, കയ്യേറ്റ ശ്രമവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…

13 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

49 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

1 hour ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

1 hour ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

2 hours ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

2 hours ago