entertainment

പല അപകട സാഹചര്യങ്ങളിലും ഞാൻ പെട്ടിട്ടുണ്ട്, ‘ചിലപ്പോൾ ഡ്രിങ്ക്സ് എല്ലാം ഓഫർ ചെയ്യും’

സിനിമയിൽ നിറഞ്ഞു നിന്ന കാലത്ത് വിട പറഞ്ഞ സംവിധായകൻ ലോഹിതാദാസ് ആയിരുന്നു മീര ജാസ്മിന്റെ ​ഗോഡ്ഫാദർ. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ പല ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിനെയാെക്കെ മീര ജാസ്മിൻ അന്ന് തള്ളിക്കളയുകയായിരുന്നു. ലോഹിതാദാസ് തന്റെ ​ഗുരുവാണെന്നും അദ്ദേഹത്തി ന്റെ ഉപദേശം താൻ സ്വീകരിക്കാറുണ്ടെന്നും മീര ജാസ്മിൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.

സൂത്രധാരൻ എന്ന സിനിമയിലൂടെ സിനിമയിലെത്തിയ മീര ജാസ്മിൻ വളരെ പെട്ടന്ന് മുൻനിര നായിക നടിയായി മാറുകയായിരുന്നു. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും മീര ജാസ്മിന് ലഭിച്ചിട്ടുണ്ട്. പിന്നീട് രസതന്ത്രം, അച്ചുവിന്റെ അമ്മ, സ്വപ്നക്കൂട്, ഒരേ കടൽ തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മീര മലയാളത്തിൽ തരം​ഗം സൃഷ്ടിക്കുകയായിരുന്നു.

മറ്റു ഭാഷകളിലേക്ക് ചേക്കേറിയ മീര അവിടെയും തന്റെ വിജയം ആവർത്തിക്കുകയാണ് ഉണ്ടായത്. റൺ, സണ്ടക്കോഴി തുടങ്ങിയ മീരയുടെ തമിഴ് സിനിമകൾ വലിയ ജനപ്രീതി നേടി. റൺ തെലുങ്കിലേക്ക് മാെഴി മാറ്റിയതോടെ തെലുങ്കിലും അറിയപ്പെടുന്ന നടിയായി മീര മാറി.

‘ഞാൻ അഭിമാനത്തോടെ എന്നും പറയും ലോഹി അങ്കിൾ എന്റെ ​ഗോഡ്ഫാദറാണെന്ന്. അദ്ദേഹം വഴി സിനിമയിലെത്തിയതാണ് ദൈവം എനിക്ക് നൽകിയ നല്ല കാര്യം. നല്ലൊരു വ്യക്തി ആയിരുന്നു അദ്ദേഹം. ഓരോരുത്തർ പറയുമായിരുന്നു, വലിയൊരു ​ഗോഡ് ഫാദർ, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന്’ ‘അതെ, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന് തന്നെ പറയും. ഇന്നും ഞാനങ്ങനെയേ പറയാറുള്ളൂ. എനിക്കെന്തെങ്കിലും നല്ല കാര്യങ്ങൾ വന്നാൽ ഞാൻ അദ്ദേഹത്തെ ഓർക്കും. ഇങ്ങനെയൊരു ​ഗുരുവും ശിഷ്യയുമുണ്ടോയെന്ന് പലരും കളിയാക്കും. അതെ ഇങ്ങനെയും ഒരു ​ഗുരുവും ശിഷ്യയുമുണ്ട്’ മീര ജാസ്മിൻ പറയുന്നു.

‘സിനിമയിലെത്തുന്ന പെൺകുട്ടികൾക്ക് നിരവധി അപകട സാധ്യതകളുണ്ട്. പല സാഹചര്യങ്ങളിലും ഞാൻ പെട്ടിട്ടുണ്ട്. അവിടെ എനിക്ക് ശക്തി പകർന്ന് തന്നത് അങ്കിളാണ്. എന്റെയടുത്ത് അങ്കിൾ പറഞ്ഞിട്ടുണ്ട് സിനിമയിൽ വരും പെട്ടന്ന് പ്രശസ്തി കിട്ടും. നീ പല പല ഭാഷകളിൽ അഭിനയിക്കും. വലിയ മനുഷ്യൻമാരുടെ കൂടെ അഭിനയിക്കും’ ‘നിനക്ക് ചിലപ്പോൾ അവർ ഡ്രിങ്ക്സ് എല്ലാം ഓഫർ ചെയ്യും. നീ ഒരിക്കലും മദ്യത്തിനോ അങ്ങനെയൊരു കാര്യത്തിനോ അടിമ ആവാൻ പാടില്ല. ആദ്യം ടെെം പാസ് പോലെ നീ മദ്യം കുടിക്കും. വലിയ ആളുകളല്ലേ എന്ന് കരുതി കമ്പനി കൊടുക്കും’ ‘പക്ഷേ നാളെ നിനക്ക് വീക്ക് ആയ സമയം വരുമ്പോൾ നീ ആശ്രയിക്കാൻ പോവുന്നത് മദ്യത്തെ ആയിരിക്കും. അങ്ങനെ ജീവിതം നശിച്ച പല നടിമാരും ഉണ്ട്. എന്നെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു തന്ന ആൾ ദൈവം ആണ്,’ മീര ജാസ്മിൻ പറയുന്നു.

ട്വന്റി ട്വന്റി ചെയ്യാൻ കഴിയാഞ്ഞതിൽ വിഷമം ഉണ്ട്. മനപ്പൂർവം ചെയ്യാതിരുന്നതല്ല. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു ഞാൻ മനപ്പൂർവം ചെയ്യാതിരിക്കുക യാണെന്ന്. ഏതോ ഒരു ആർട്ടിസ്റ്റിന്റെ ഡേറ്റിന്റെ പ്രശ്നം കൊണ്ട് എന്നോട് ചോദിച്ച ഡേറ്റ് മൂന്ന് നാല് മാസം നീണ്ടു പോയി. ആ സമയത്ത് കറക്ട് ഒരു തെലുങ്ക് പ്രൊജക്ട് വരുകയായിരുന്നു. അവരുടെ പ്രഷർ വരികയും ഇപ്പുറത്ത് ഡേറ്റെല്ലാം കൺഫോം ചെയ്ത് എന്നെ വിളിക്കുകയും ചെയ്തു. തീരെ എനിക്ക് പോവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു’ മീര ജാസ്മിൻ പറഞ്ഞു.

Karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

14 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

28 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

55 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago