kerala

‘‘ഞാന്‍ പറഞ്ഞിട്ടല്ല എനിക്ക് ജോലി തന്നത്, നിയമിച്ചവർ ഉത്തരം പറയട്ടെ” മലക്കം മറിഞ്ഞു കണ്ണൂർ വിസി

തിരുവനന്തപുരം. വൈസ് ചാന്‍സലറായി തന്നെ നിയമിച്ചതു ഗവര്‍ണര്‍ ആണെന്നും അതില്‍ പാകപ്പിഴയുണ്ടെങ്കില്‍ മറുപടി പറയേണ്ടത് ഗവര്‍ണര്‍ ആണെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ മലക്കം മറിച്ചിൽ. ചാൻസിലർ ആണ് നിയമാനാധികാരിയെന്നും നിയമിച്ചയാൾക്കു പിരിച്ചു വിടാനുള്ള അധികാരമുണ്ടെന്നും കോടതി പറയുന്നവരെ ചാൻസിലർ കൂടിയായ ഗവർണർക്കെതിരെ ഇടത് കൂലിക്കാരനായി ആക്രോശിച്ചു കൊണ്ടിരുന്ന വിസി ആകെ മലക്കം മറിഞ്ഞിരിക്കുകയാണ്.

വി സി യുടെ ഭാഷയിൽ നിയമിച്ചവർ തന്നെ ഉത്തരം പറയട്ടെ എന്നാണിപ്പോൾ പറയുന്നത്. രാജിവയ്ക്കാതിരുന്നതിനു ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുമെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. ‘‘ഞാന്‍ പറഞ്ഞിട്ടല്ല എനിക്ക് ജോലി തന്നത്. നിയമനം നടക്കുമ്പോൾ ഞാൻ കേരളത്തിൽ പോലും ഉണ്ടായിരുന്നില്ല. ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകാൻ അഞ്ചാം തീയതി അഞ്ചുമണിവരെ സമയമുണ്ട്. ഗവർണർക്കു മറുപടി നൽകും’’–വിസി പറഞ്ഞു.

ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ നവംബര്‍ മൂന്നു വരെയാണ് സമയം നല്‍കിയിട്ടുള്ളത്. അതിനു മറുപടി നല്‍കും. തന്റെ നിയമനം താന്‍ പറഞ്ഞിട്ടല്ല. പാനലില്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും തനിക്കറിയാത്ത കാര്യമാണ്. ഗവര്‍ണറാണ് തന്നെ നിയമിച്ചത്. എന്തുകൊണ്ടു തന്നെ നിയമിച്ചു എന്നു പറയേണ്ടതും ഗവര്‍ണറാണ് – വിസി പറയുന്നു. ‘ഞാന്‍ ഒരാളെ നിയമിച്ചാല്‍ അതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയേണ്ടതു ഞാന്‍ തന്നെയല്ലേ?’- എന്ന് കൂടി ഗോപിനാഥ് രവീന്ദ്രന്‍ ചോദിക്കുന്നുണ്ട്.

ഗവർണർക്ക് സുരക്ഷാ വീഴ്ച ഉണ്ടായതിന്റെ ഉത്തരാവാദത്തിൽ നിന്നും തടിയൂരാൻ ക്രിമിനൽ എന്ന് ഗവർണർ പറഞ്ഞതിനെയും വി സി കുറ്റപ്പെടുത്തുന്നുണ്ട്. ‘നിരന്തരം ക്രിമിനല്‍ എന്നു വിളിച്ചാല്‍ കുറെപ്പേരെങ്കിലും വിശ്വസിക്കുമല്ലോ എന്നു കരുതിയാവും ഗവര്‍ണര്‍ വീണ്ടും വീണ്ടും അങ്ങനെ വിളിക്കുന്നതെന്ന്, ചോദ്യത്തിനു മറുപടിയായി വിസി പറഞ്ഞു. ചരിത്ര കോണ്‍ഗ്രസിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചു ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യൂണിവേഴ്‌സിറ്റി നിയോഗിച്ച സമിതി നല്‍കിയത് അനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. തങ്ങള്‍ സുരക്ഷാ വിദഗ്ധരല്ലെന്ന് അതില്‍ പറഞ്ഞിരുന്നെന്നും വൈസ് ചാന്‍സലര്‍ സർക്കാരിന്റെ കൂലി തൊഴിലാളിയെ പോലെ ന്യായീകരിച്ചിട്ടുണ്ട്.

 

Karma News Network

Recent Posts

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ്…

2 mins ago

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

38 mins ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

1 hour ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

2 hours ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 hours ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

2 hours ago