ബോളിവുഡിലെ സൂപ്പർ താരങ്ങൾക്ക് എതിരെ രൂക്ഷവും ശക്തമായ ആരോപണവുമായി നടി മല്ലിക ഷെരാവത്. ആരുടെയും പേര്
പ്രത്യേകം എടുത്തുപറയാതെയാണ് മല്ലിക ആരോപണം ഉന്നയിച്ചിരിക്കുന്നത്.
‘എല്ലാ എ – ലിസ്റ്റർ നായകൻമാരും എന്നോടൊപ്പം പ്രവർത്തിക്കാൻ വിസമ്മതിച്ചു. കാരണം ഞാൻ ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. വിട്ടുവീഴ്ച എന്നാൽ ഇരിക്കണം, നിൽക്കണം, പിന്നെ എന്തും. പുലർച്ചെ മൂന്നുമണിക്ക് നായകൻ വിളിച്ച് ‘എന്റെ വീട്ടിലേക്ക് വരൂ’ എന്നു പറഞ്ഞാൽ നിങ്ങൾ ആ സിനിമ ചെയ്യുന്നുണ്ടെങ്കിൽ പോകണം.
നിങ്ങൾ പോയില്ലെങ്കിൽ നിങ്ങൾ സിനിമയിൽ നിന്നു പുറത്താണ്. അവർക്ക് നിയന്ത്രിക്കാൻ കഴിയുന്ന നടിമാരെ അവർ ഇഷ്ടപ്പെടുന്നു. അവരുമായി വിട്ടുവീഴ്ച ചെയ്യും. ഞാൻ അങ്ങനെയല്ല. എന്റെ വ്യക്തിത്വം അതല്ല. ആരുടെ എങ്കിലും ഇഷ്ടനിഷ്ടങ്ങൾക്ക് വിധേയമാക്കാൻ താൻ ഒരുക്കമല്ല.’ – മല്ലിക ഷെരാവത് പറയുന്നു.
ആർകെ ആർകെയ് എന്ന ചിത്രമാണ് മല്ലിക നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഒരുകാലത്ത് ബോളിവുഡിൽ സൂപ്പർ നായികയായിരുന്ന മല്ലിക ഷെരാവത് 1997ൽ പൈലറ്റ് കരൺസിംഗ് ഗിൽ എന്ന ഡൽഹി സ്വദേശിയെ വിവാഹം ചെയ്തു. പിനീട് അവർ വിവാഹമോചിതയാവുകയും ചെയ്തു. 2017മുതൽ ഫ്രഞ്ച് റിയൽ എസ്റ്റേറ്റ് ഏജന്റ് സിറിൾ ആക്സ്ഷൻസുമായി ഡേറ്റിംഗിലാണ് ഇപ്പോൾ മല്ലിക.
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…