entertainment

കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക് താമസം മാറ്റാനൊരുങ്ങി ഇച്ചാപ്പി, കയ്യടിച്ച് ആരാധകർ

ഇച്ചാപ്പി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ശ്രീലക്ഷ്മിക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്. വളരെ സാധാരണ കുടുംബത്തിൽ വളർന്നുവന്ന ശ്രീലക്ഷ്മി പച്ചയായ യാഥാർത്യങ്ങളാണ് ശ്രീലക്ഷ്മി പങ്കുവെക്കുന്നത്. ഷീറ്റുകൾ വളച്ചു കെട്ടിയുണ്ടാക്കിയ കൊച്ചു വീട്ടിൽ കറണ്ട് കണക്ഷനോ ഗ്യാസടുപ്പോ ഇല്ലാത്ത വീട്ടിലാണ് ഇച്ചാപ്പി താമസിക്കുന്നത്.

ജീവിതത്തിലെ കുറവുകളിലും സന്തോഷം കണ്ടെത്തി ജീവിക്കുന്ന ഇച്ചാപ്പി കാഴ്ചക്കാർക്ക് പ്രചോദനമാവുകയാണ്. ഇച്ചാപ്പി ദി വേൾഡ് എന്ന യൂ ട്യൂബ് ചാനൽ വഴിയും ഫോയ്സ്ബുക്ക് വഴിയുമാണ് ശ്രീലക്ഷ്മി ആരാധകരോട് വിശേഷങ്ങൾ പങ്കുവെക്കുന്നത്. അഭിനന്ദനങ്ങളും പ്രശംസയും കൊണ്ട് മൂടുകയാണ് ആരാധകർ. പേളി മാണി അടക്കമുള്ള യൂ ട്യൂബർസ് ആണ് ശ്രീലക്ഷ്മിക്ക് ആരാധകർ. ഉടനെ ശ്രീലക്ഷ്മിയെ കാണണമെന്ന ആ​ഗാരഹവും പേളി പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇച്ചപ്പി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയാണ് വൈറലാകുന്നത്. പുതിയ വീടിന്റെ സ്ഥലമാണ് ശ്രീലക്ഷ്മി കാണിക്കുന്നത്, പണിപൂർത്തിയാക്കിയ വീടിന്റെ ദൃശ്യങ്ങൾ ആണ് ശ്രീലക്ഷമി കാണിച്ചത്, ഇനിയും ഒരുപാട് പണികൾ ബാക്കിയാണ്. വീടിന്റെ മുറ്റം നിറയെ വെള്ളം കയറികിടക്കുന്നത് കൊണ്ടുതന്നെ അതെല്ലാം ഉയർത്തിയതിന് ശേഷം മാത്രമേ താമസം ഉണ്ടാകൂ. എങ്കിലും അധികം വൈകാതെ തന്നെ അതുണ്ടാകും.

കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും ഏക മകൾ ആണ് ഡിഗ്രി വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി. ഗുജറാത്തിൽ മെക്കാനിക്ക് ആയിരുന്ന തന്റെ അച്ഛൻ നാട്ടിലേക്ക് വരുന്ന വഴി ട്രെയിനിൽ വച്ച് അദ്ദേഹത്തെ ആരോ മയക്കുമരുന്ന് കൊടുത്തു മയക്കി കെടത്തി ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും തട്ടികൊണ്ട് പോയി. കൈയ്യിൽ ഒരു തിരിച്ചറിയൽ കാർഡ് മാത്രം ബാക്കിയാക്കി. ഒരു ബാഗും മാത്രം അവിടെ ഇട്ട ശേഷം കള്ളന്മാർ കടന്നു കളഞ്ഞു. ഒരു രാജകുമാരിയെ പോലെ ജീവിക്കേണ്ട ആളായിരുന്ന ശ്രീലക്ഷ്മിയുടെ ജീവിതം അതോടെയാണ് മാറിമറിയുന്നത്.

Karma News Network

Recent Posts

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

11 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

17 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

49 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

57 mins ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

1 hour ago