ഇച്ചാപ്പി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ശ്രീലക്ഷ്മിക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്. വളരെ സാധാരണ കുടുംബത്തിൽ വളർന്നുവന്ന ശ്രീലക്ഷ്മി പച്ചയായ യാഥാർത്യങ്ങളാണ് ശ്രീലക്ഷ്മി പങ്കുവെക്കുന്നത്. ഷീറ്റുകൾ വളച്ചു കെട്ടിയുണ്ടാക്കിയ കൊച്ചു വീട്ടിൽ കറണ്ട് കണക്ഷനോ ഗ്യാസടുപ്പോ ഇല്ലാത്ത വീട്ടിലാണ് ഇച്ചാപ്പി താമസിക്കുന്നത്.
ജീവിതത്തിലെ കുറവുകളിലും സന്തോഷം കണ്ടെത്തി ജീവിക്കുന്ന ഇച്ചാപ്പി കാഴ്ചക്കാർക്ക് പ്രചോദനമാവുകയാണ്. ഇച്ചാപ്പി ദി വേൾഡ് എന്ന യൂ ട്യൂബ് ചാനൽ വഴിയും ഫോയ്സ്ബുക്ക് വഴിയുമാണ് ശ്രീലക്ഷ്മി ആരാധകരോട് വിശേഷങ്ങൾ പങ്കുവെക്കുന്നത്. അഭിനന്ദനങ്ങളും പ്രശംസയും കൊണ്ട് മൂടുകയാണ് ആരാധകർ. പേളി മാണി അടക്കമുള്ള യൂ ട്യൂബർസ് ആണ് ശ്രീലക്ഷ്മിക്ക് ആരാധകർ. ഉടനെ ശ്രീലക്ഷ്മിയെ കാണണമെന്ന ആഗാരഹവും പേളി പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇച്ചപ്പി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയാണ് വൈറലാകുന്നത്. പുതിയ വീടിന്റെ സ്ഥലമാണ് ശ്രീലക്ഷ്മി കാണിക്കുന്നത്, പണിപൂർത്തിയാക്കിയ വീടിന്റെ ദൃശ്യങ്ങൾ ആണ് ശ്രീലക്ഷമി കാണിച്ചത്, ഇനിയും ഒരുപാട് പണികൾ ബാക്കിയാണ്. വീടിന്റെ മുറ്റം നിറയെ വെള്ളം കയറികിടക്കുന്നത് കൊണ്ടുതന്നെ അതെല്ലാം ഉയർത്തിയതിന് ശേഷം മാത്രമേ താമസം ഉണ്ടാകൂ. എങ്കിലും അധികം വൈകാതെ തന്നെ അതുണ്ടാകും.
കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും ഏക മകൾ ആണ് ഡിഗ്രി വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി. ഗുജറാത്തിൽ മെക്കാനിക്ക് ആയിരുന്ന തന്റെ അച്ഛൻ നാട്ടിലേക്ക് വരുന്ന വഴി ട്രെയിനിൽ വച്ച് അദ്ദേഹത്തെ ആരോ മയക്കുമരുന്ന് കൊടുത്തു മയക്കി കെടത്തി ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും തട്ടികൊണ്ട് പോയി. കൈയ്യിൽ ഒരു തിരിച്ചറിയൽ കാർഡ് മാത്രം ബാക്കിയാക്കി. ഒരു ബാഗും മാത്രം അവിടെ ഇട്ട ശേഷം കള്ളന്മാർ കടന്നു കളഞ്ഞു. ഒരു രാജകുമാരിയെ പോലെ ജീവിക്കേണ്ട ആളായിരുന്ന ശ്രീലക്ഷ്മിയുടെ ജീവിതം അതോടെയാണ് മാറിമറിയുന്നത്.
തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…
തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,…
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…