topnews

സമൂഹ വ്യാപനം, എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആർ നിർദേശം

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കറിയാന്‍ എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ സംസ്ഥാനങ്ങൾക്ക് ഐസിഎംആറിന്റെ നിർദേശം. നിലവില്‍ രോഗം പടരുന്നതിന്റെ കാര്യത്തില്‍ രാജ്യം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന ധാരണ ലഭിക്കുന്നതിനായാണ് ഐസിഎംആര്‍ എലിസ ആന്റിബോഡി ടെസ്റ്റിന്റെപൈലറ്റ് സര്‍വേ നടത്തിയത്‌.രോഗബാധ സാധ്യത കൂടുതലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര തൊഴിലാളികള്‍, കണ്ടെയ്‌നര്‍ സോണുകളിലെ വ്യക്തികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരിലാണ് ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടത്.”ഇത്തരത്തില്‍ സമയബന്ധിതമായ സിറോ സര്‍വ്വേകള്‍ നിലവിലെ കോവിഡ് വ്യാപനത്തിന്റെ ഗതി മനസ്സിലാക്കാന്‍ സഹായകമാവും. മാത്രവുമല്ല സംസ്ഥാങ്ങൾ ഇത്തരം ടെസ്റ്റുകള്‍ നടത്തുന്നതിലൂടെ രോഗവ്യാപനത്തിന്റെ തോതും മനസ്സിലാക്കാനാവുമെന്നാണ് ICMR വൃത്തങ്ങൾ പറയുന്നത്.
എന്‍സൈം അടിസ്ഥാനമാക്കിയുള്ള ലബോറട്ടറി പരിശോധനയാണ് എലിസ ടെസ്റ്റ്. കൂടാതെ രക്തത്തിലെ ആന്റിബോഡികളെ കണക്കാക്കി മുന്‍കാല അണുബാധയെ കണ്ടെത്താനും ഈ ടെസ്റ്റിലൂടെ കഴിയും.

ഐജിജി ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോ എന്നാണ് എലീസ ടെസ്റ്റിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. രോഗബാധിതരായ ഒരാളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയാണ് ഐജിജി. കൂടുതല്‍ പേരില്‍ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗത്തിന്റെ സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാന്‍ സാധിക്കും.
നിരവധി വൈറല്‍ അണുബാധകള്‍ ഇത്തരത്തില്‍ കണ്ടെത്താറുണ്ട്. 5-7 ദിവസത്തെ രോഗബാധയ്ക്കു ശേഷം രോഗം കണ്ടെത്തുന്നതിന് ആന്റിബോഡി പരിശോധനകള്‍ ഉപയോഗപ്രദമാണ്. കോവിഡ് രോഗബാധിതനായ ഒരാളില്‍ രണ്ടാഴ്ചയ്ക്കു ശേഷം മാത്രമേ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം ശരീരത്തില്‍ കാണുകയുള്ളൂ. അത് മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും. രോഗംവന്ന്‌ മാറിയ ഒരാളിലേ ഈ ടെസ്റ്റ് നടത്താനാവൂ. നിലവില്‍ ഗുരുതരമായി കോവിഡ് ബാധിച്ച ഒരാളില്‍ ഈ ടെസ്റ്റ് നടത്തി ഫലം കണ്ടെത്താന്‍ കഴിയില്ല.

ലക്ഷണമില്ലാത്ത വ്യക്തികള്‍ ഉള്‍പ്പെടെയുള്ള സാര്‍സ്-കോവ് -2 വൈറസ് അണുബാധയ്ക്ക് വിധേയമാകുന്ന ജനസംഖ്യയുടെ ഏതാണ്ട് കണക്ക് ലഭിക്കാന്‍ ഈ സര്‍വേകള്‍ സഹായിക്കും. ഏപ്രില്‍ ആദ്യം തന്നെ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ചൈനയില്‍ നിന്നെത്തിച്ച കിറ്റുകളുടെ നിലവാര തകര്‍ച്ച മൂലം ഇതു നിര്‍ത്തേണ്ടി വന്നിരുന്നുഎത്ര പേർ വീതം വേണമെന്നതു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം. കൊവിഡ് സ്ഥിരീകരിക്കാൻ സ്രവ പരിശോധന വീണ്ടും വരുമെങ്കിലും രക്ത സാംപിളിൽ എലിസ ആന്റിബോഡി ടെസ്റ്റ് നടത്തി വൈറസ് സാദ്ധ്യതയുണ്ടെന്ന പ്രാഥമിക നിർണയമാണ് ലക്ഷ്യം. സമൂഹവ്യാപനം അടക്കം തിരിച്ചറിയാൻ കഴിയും. കൊവിഡ് പ്രതിരോധത്തിലെ ഭാവി നടപടികളടക്കം തീരുമാനിക്കാനും ഇതുവഴി കഴിയും.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

6 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

7 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

39 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

44 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago