entertainment

ഇഷ്ടഗാനം പാടിത്തീരും മുമ്പേ പാതിവഴിയില്‍ യാത്രയായി ഗായകന്‍ ഇടവ ബഷീര്‍

ആലപ്പുഴ: തന്റെ പ്രിയഗാനം പാടിത്തീരും മുമ്പേ പാതിവഴിയില്‍ വീണ് കണ്ണീര് ഓര്‍മയായിരിക്കുകയാണ് ഗായകന്‍ ഇടവ ബഷീര്‍. ആലപ്പുഴ ബ്ലൂ ഡയമണ്ട്‌സിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ സ്റ്റേജില്‍ ഗാനം ആലപിക്കവെയാണ് അദ്ദേഹംകുഴഞ്ഞു വീണ് മരിച്ചത്. 78 വയസായിരുന്നു. കുഴഞ്ഞു വീണ ഉടനെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാതിരപ്പള്ളിയിലെ ആഘോഷവേദിയില്‍ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോലീസ് ബഷീറിനെ എത്തിച്ചുവെങ്കിലും കുറച്ച് സമയത്തിനുള്ളില്‍ മരണം സംഭവിച്ചു. ഇതോടെ ആഘോഷ പരിപാടികള്‍ നിര്‍ത്തി വെച്ചു.

തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ഇടവ ബഷീറിന്റെ ജനനം. പിതാവ് അബ്ദുല്‍ അസീസ്. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറി. ഇതോടെ പത്തുവരെയുള്ള പഠനം പട്ടത്താനം ക്രിസ്തുരാജ് സ്‌കൂളിലായിരുന്നു. കോളജില്‍ ചേര്‍ന്നുപഠിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചെങ്കിലും സ്വാതിതിരുനാള്‍ മ്യൂസിക് അക്കാദമിയില്‍ ചേര്‍ന്നു സംഗീതം പഠിക്കാനായിരുന്നു ബഷീറിനു താല്‍പര്യം.

1972ല്‍ ഗാനഭൂഷണം പാസായി. അക്കാദമിയില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ ഗാനമേളകളില്‍ പാടാന്‍ പോകുമായിരുന്നു. നടി മല്ലിക സുകുമാരനൊപ്പം ഒട്ടനവധി വേദികളില്‍ ഒരുമിച്ച് പാടിയിട്ടുണ്ട്. കേരളത്തിലുടനീളവും ഇന്ത്യയ്ക്കകത്ത് പല സംസ്ഥാനങ്ങളിലും അമേരിക്ക, കാനഡ, സൗദി, യുഎഇ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഗാനമേളകള്‍ അവതരിപ്പിച്ചു. 1978ല്‍ ‘രഘുവംശം’ എന്ന സിനിമയില്‍ എ.ടി.ഉമ്മറിന്റെ സംഗീത സംവിധാനത്തില്‍ എസ്.ജാനകിയോടൊത്ത് ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്ത് എത്തുന്നത്. കെ.ജെ. ജോയിയുടെ സംഗീതത്തില്‍ വാണിജയറാമിനൊപ്പം ‘മുക്കുവനെ സ്‌നേഹിച്ച ഭൂതം’ എന്ന സിനിമയില്‍ പാടിയ ‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായി. പിന്നീട്, തുടര്‍ന്നും സിനിമയില്‍ ചില അവസരങ്ങള്‍ വന്നെങ്കിലും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഗാനമേളകളില്‍ നിന്നും വിട്ടുനില്‍ക്കാനാകാത്തതിനാല്‍ അതൊക്കെ നിരസിക്കുകയായിരുന്നു.

Karma News Network

Recent Posts

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

52 seconds ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

24 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

28 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

54 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago