topnews

ഇടുക്കി ഡാം ഉച്ചയ്ക്ക് തുറക്കും, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടി

ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ.ഡാമിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. 40,000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുക. റെഡ് അലർട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമം. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്.

2398.80 അടിയാണ് ഇപ്പോൾ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ തവണ തുറന്നുവിട്ടതിനെക്കാൾ കുറഞ്ഞ അളവിലുള്ള ജലമാണ് ഇന്ന് തുറന്നുവിടുക. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്.

മുല്ലപ്പെരിയാർ അണക്കെട്ടും തുറന്നേക്കും. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിലെത്തിയിട്ടുണ്ട്. റൂൾകർവ് അനുസരിച്ച് 141 അടിയാണ് ഡാമിൽ പരമാവധി സംഭരിക്കാവുന്നത്. 24 മണിക്കൂറിനുള്ളിൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുകയാണ്.

പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി കളക്ടർ നിർദ്ദേശം നൽകി. 400 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വർധിപ്പിച്ചിട്ടുണ്ട്

Karma News Network

Recent Posts

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു, 3 പേർക്ക് പരിക്ക്

യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…

7 mins ago

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

34 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

57 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

1 hour ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

1 hour ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

2 hours ago