Categories: columnsmainstories

കമ്പകക്കാനം കൊലക്കേസില്‍ ഇനിയും തീരാതെ നാട്ടുകാരുടെ സംശയങ്ങള്‍; മറുപടിയില്ലാതെ പോലീസ്

തൊടുപുഴ: കമ്പകക്കാനം കൊലക്കേസില്‍ ദുരൂഹത ഉയര്‍ത്തി നാട്ടുകാരുടെ സംശയങ്ങള്‍. രണ്ടു പ്രതികള്‍ അറസ്റ്റിലായെങ്കിലും കൂടുതല്‍ പ്രതികള്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടാകാം എന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ ദുരൂഹതകളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ബാക്കിയാവുകയാണ്. സംശയങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കാന്‍ പൊലീസിനു കഴിയാത്തതും ദുരൂഹത ഇരട്ടിപ്പിച്ചിട്ടുണ്ട്.

അതേസമയം, കൃത്യമായ തെളിവുകള്‍ പ്രതികള്‍ക്കെതിരെയുണ്ടെന്നുമാണു പോലീസ് പറയുന്നത്. കൂട്ടക്കൊലയെക്കുറിച്ചു നാട്ടുകാരുടെ ചില സംശയങ്ങള്‍ ഇങ്ങനെ:

ആരോഗ്യദൃഢഗാത്രനായ കൃഷ്ണനെയും കുടുംബാംഗങ്ങളെയും കായികശേഷി കുറവായ അനീഷും ലിബീഷും എങ്ങനെ കീഴ്‌പെടുത്തി?

മൃതദേഹങ്ങള്‍ മറവു ചെയ്തതിനെക്കുറിച്ചുള്ള പൊരുത്തക്കേടുകള്‍: കൃഷ്ണന്റെ മുണ്ട് ഉപയോഗിച്ചു സ്വന്തം ശരീരത്തില്‍ കെട്ടിവലിച്ചാണു ചാണകക്കുഴിയിലെത്തിച്ചതെന്നാണ് അനീഷിന്റെ മൊഴി. 100 കിലോയില്‍ കൂടുതല്‍ ഭാരമാണു കൃഷ്ണന്. കഷ്ടിച്ച് 60 കിലോ പോലുമില്ലാത്ത അനീഷ് എങ്ങനെയാണു മൃതദേഹം ശരീരത്തില്‍ കെട്ടിവലിച്ചത്. ലിബീഷ് സഹായിച്ചെങ്കിലും ഇരുവര്‍ക്കും കൂടി മൃതദേഹം ഉയര്‍ത്താന്‍ കഴിയില്ല.

അടിമാലില്‍ നിന്ന് ഒന്നര മണിക്കൂര്‍ ബൈക്കില്‍ യാത്രചെയ്താണു അനീഷ്, ലിബീഷിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മൂലമറ്റത്തു പോയി ചൂണ്ടയിട്ടെന്നും മദ്യപിച്ചെന്നും പൊലീസ് പറയുന്നു. തുടര്‍ന്നു തൊടുപുഴയിലെത്തി, 30 കിലോമീറ്റര്‍ അകലെയുള്ള കൃഷ്ണന്റെ വണ്ണപ്പുറത്തേക്കുള്ള വീട്ടിലേക്കു പോയെന്നും പറയുന്നു. അസമയത്ത്, അഞ്ചു പോലീസ് സ്റ്റേഷനതിര്‍ത്തിയിലൂടെയാണ് ഇരുവരും ബൈക്കില്‍ കടന്നുപോയത്. രാത്രി പട്രോളിങ്ങിനിടെ ഇവരെ പൊലീസ് കണ്ടില്ലെന്നതും സംശയമുണര്‍ത്തുന്നു.

കൊല നടത്തി രണ്ടാം ദിവസമാണു മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതെന്നാണു പ്രതികളുടെ മൊഴി. ഒരാള്‍ക്കുപോലും നീണ്ടുനിവര്‍ന്നു കിടക്കാനാകാത്ത കുഴിയില്‍ തണുത്തുറഞ്ഞ ശരീരത്തിന്റെ കയ്യും കാലും മടക്കി, അടുക്കിക്കിടത്തുന്നതു വിശ്വസിക്കാന്‍ കഴിയില്ലെന്നും പറയുന്നു. മനോദൗര്‍ബല്യമുള്ളയാളാണു കൃഷ്ണന്റെ മകന്‍ അര്‍ജുനെന്നാണു പൊലീസിന്റെ വാദം. എന്നാല്‍ അര്‍ജുനു പഠന വൈകല്യം മാത്രമാണെന്നാണ് അധ്യാപകര്‍ പറയുന്നത്

Karma News Network

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

4 hours ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

4 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

5 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

6 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

6 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

7 hours ago