topnews

ആദ്യം മണ്ണെണ്ണയൊഴിച്ച് ജീവനോടെ തീവെച്ചു, തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചു; കുഴിച്ചുമൂടുമ്പോൾ സിന്ധുവിന്റെ കാലനങ്ങിയിരുന്നു

പണിക്കൻകുടി സ്വദേശിനി സിന്ധുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ, പ്രതിയെ, മൃതദേഹം മറവുചെയ്ത പണിക്കൻകുടിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ആദ്യം മണ്ണെണ്ണയൊഴിച്ച് ജീവനോടെ കത്തിച്ചെന്നും ജീവൻ പോകാത്തതിനാൽ ക്രൂരമായി മർദിച്ചശേഷം കുഴിച്ചുമൂടിയെന്നും പ്രതി മാണിക്കുന്നേൽ ബിനോയി പോലീസിന് മൊഴി നൽകി. കുഴിച്ചുമൂടുമ്പോൾ സിന്ധുവിന്റെ കാലനങ്ങിയതായി സംശയമുണ്ടെന്നും മൊഴിയിലുണ്ട്. മുൻഭർത്താവുമായി സിന്ധു അടുക്കുന്നതിലുള്ള വൈരത്തിലാണ് കൊലപാതകമെന്നാണ് ബിനോയിയുടെ മൊഴി.

ഒപ്പം താമസിച്ചിരുന്ന സിന്ധുവിനെ കൊന്നിട്ട് ഇയാൾ വീടിന്റെ അടുക്കളയിലാണ് കുഴിച്ചുമൂടിയത്. സിന്ധുവിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും ഊരിയെടുത്തു. 12-ന് രാവിലെയോടെ കുഴിമൂടി തെളിവുകൾ മാറ്റി. പോലീസ്നായ മണംപിടിക്കാതിരിക്കാൻ മുളകുപൊടി കുഴിയിൽ വിതറി. രാവിലെ സിന്ധുവിന്റെ മകൻ വന്ന് അമ്മയെ അന്വേഷിച്ചു. പുറത്തുപോയതാണെന്ന് പറഞ്ഞു.

സിന്ധുവിന്റെ അമ്മ ബിനോയിയെ സംശയിച്ചതോടെ, 16-ന് ഇയാൾ നാടുവിട്ടു. പൊള്ളാച്ചി, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ കറങ്ങിനടന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും സിന്ധുവിന്റെ മൃതദേഹം കണ്ടെത്താതായതോടെ ഇയാൾക്ക് ധൈര്യമായി. കൊലപാതകം പുറംലോകം അറിയില്ലെന്നുകരുതി തിരികെ സെപ്റ്റംബർ മൂന്നിന് പെരിഞ്ചാംകുട്ടിയിൽ വന്നു. അന്നുച്ചയോടെ മൃതദേഹം കണ്ടെത്തി. ഇക്കാര്യം ഒരു ചായക്കടയിൽ ചെന്നപ്പോൾ ചാനലിലൂടെ ഇയാൾ മനസ്സിലാക്കി. തുടർന്ന് അവിടെയൊരു ഗുഹയിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇയാളെ പോലീസ് പിടികൂടിയത്.

ഏലത്തോട്ടത്തിനുനടുവിൽ ഒറ്റപ്പെട്ടയിടത്ത് മൺകട്ടകൊണ്ട് നിർമിച്ച ഷെഡ്ഡുപൊലൊരു വീട്ടിലാണ് ബിനോയിയും സിന്ധുവും താമസിച്ചിരുന്നത്. ഇവിടെയാണ് കൊലപാതകവും നടന്നത്. ഡിവൈ.എസ്.പി. ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സിന്ധുവിന്റെ വസ്ത്രങ്ങൾ പൊന്മുടി അണക്കെട്ടിൽ ഉപേക്ഷിച്ചതായാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഇത് കണ്ടെത്തണം. ആഭരണങ്ങൾ വിറ്റിരുന്നു. ചൊവ്വാഴ്ചത്തെ തെളിവെടുപ്പ് പൂർത്തിയാക്കി വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി അടുത്തദിവസം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

Karma News Editorial

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

1 min ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

16 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

22 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

54 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago