topnews

ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെ; സീതാറാം യച്ചൂരി

ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സീതാറാം യെച്ചൂരി. ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെ. സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയാന്‍ കേന്ദ്രകമ്മിറ്റി തീരുമാനമില്ല.

സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച് തീരുമാനം എടുക്കുമെന്നാണ് ധാരണ. മകന്‍ ചെയ്ത തെറ്റിന് കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറയേണ്ടതില്ല. കോടിയേരി തന്നെ അന്വേഷണം സ്വാഗതം ചെയതിട്ടുള്ളതാണെന്നും സീതാറാം യച്ചൂരി പ്രതികരിച്ചു.

അതേസമയം മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നു. സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള ചോദ്യം ചെയ്യലിനോട് ബിനീഷ് മൗനം പാലിക്കുകയാണ്. ബിനീഷ് സഹകരിക്കാത്തതിനാല്‍ ചോദ്യം ചെയ്യല്‍ നീളുകയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.

ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ബിനീഷിനെ ചോദ്യം ചെയ്തത്. അന്വേഷണത്തില്‍ മയക്കുമരുന്ന് ഇടപാടില്‍ ബിനീഷിനു അറിവോ പങ്കോ ഉണ്ടെന്ന് തെളിഞ്ഞാല്‍ എന്‍സിബിയെ വിവരം അറിയിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. എന്‍സിബി ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Karma News Editorial

Recent Posts

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

4 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

32 mins ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

1 hour ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

1 hour ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago

ഉമ്മവയ്ച്ച് ഒളിവിൽ പോയ, ഷാനവാസ് ഖാൻ അൽഷിമേഴ്സ് രോഗിയാകാൻ നീക്കം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാൻ അല്ഷിമേഴ്സ് രോഗത്തിനു ചികിൽസ തേടുന്നു എന്ന്…

2 hours ago