kerala

കക്കൂസ് കഴുകാൻ വിടണമായിരുന്നു, പൈസയുണ്ടെങ്കിൽ വീട്ടിൽ നല്ലൊരു സ്വിമ്മിംഗ് പൂൾ പണിഞ്ഞ് അതിൽ കിടക്ക് സഞ്ചു ടെക്കിക്കെതിരെ മന്ത്രി

തിരുവനന്തപുരം : എംവിഡി നടപടികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്‌ത യൂട്യൂബർ സഞ്ചു ടെക്കിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ. കയ്യിൽ പൈസയുണ്ടെങ്കിൽ വീട്ടിൽ നല്ലൊരു സ്വിമ്മിംഗ് പൂൾ പണിഞ്ഞ് രാവിലെയും വൈകീട്ടും നീന്തണമെന്ന് ഗണേശ് കുമാർ പറഞ്ഞു. എംവിഡിയെ വെല്ലുവിളിക്കേണ്ടെന്നും പഴയ കാലമല്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

അയാളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് പണക്കൊഴുപ്പും അഹങ്കാരവുമാണ്. ഇയാൾ ഒരു നല്ല പൗരനാണെന്ന് എനിക്ക് തോന്നിയില്ല. എന്തും ഗോഷ്ടിയും കാണിച്ച് ആളുകളെ ആകർഷിക്കുന്നത്. ഒരു അന്തസിന് ചേർന്നതല്ല. അതൊക്കെ അദ്ദേഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതൊക്കെ കയ്യിൽ വച്ചാൽ മതി. അയാളുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും പരിശോധിക്കും. ലാഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വേലത്തരമുണ്ടെങ്കിൽ എല്ലാത്തിനും നടപടിയെടുക്കും

റോഡിൽ ഇത്തരം വേലകൾ കാണിച്ചാൽ കർശന നടപടി സ്വീകരിക്കും. ഇത്തരം ആളുകളെ നിലയ്ക്ക് നിർത്തണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശമുണ്ട്. ഏറ്റവും കർശന നടപടി സ്വീകരിച്ച് ഹൈക്കോടതിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. അവനവന്റെ പൈസയൊക്കെ പോക്കറ്റിൽ കിടന്നാൽ മതി. പൈസയുണ്ടെന്ന് കരുതി ആരെയെങ്കിലും കൊല്ലാൻ സാധിക്കുമോ. നിയമം ഒരു രാജ്യത്തിന് വേണ്ടിയുള്ളതാണ്.

എംവിഡി വിളിച്ച് ഉപദേശിച്ച് വിടുമ്പോഴും എന്റെ റീച്ച് പതിനായിരം കൂടി എന്നാണ് പറയുന്നത്. ഇത്തരം സാമൂഹ്യ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്‌കാരം എന്ന് കരുതരുത്. ഇത്തരം സാമൂഹ്യവിരുദ്ധന്മാരെ നമ്മൾ നിരുത്സാഹപ്പെടുത്തണം. എംവിഡിയെ വെല്ലുവിളിക്കാൻ നിൽക്കേണ്ട, ഇത് പഴയ കാലമല്ലെന്ന് ഞാൻ ആ സുഹൃത്തിനെ ഓർമ്മിപ്പിക്കുകയാണ്. ഇതുപോലെയുള്ള ആളുകളെ മെഡിക്കൽ കോളേജിലെ കക്കൂസ് കഴുകിക്കാൻ വിട്ടേക്കണം. അതാണ് ചെയ്യേണ്ടത്. ഇയാളുടെത് ക്രിമിനൽ നടപടികളാണ്. അതിന് ക്രിമിനൽ ശിക്ഷ തന്നെ നൽകണം. അയാളുടെ മുമ്പുള്ള വീഡിയോകൾ എല്ലാം പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.’- ഗണേശ് കുമാർ പറഞ്ഞു.

karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

8 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

23 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

49 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago