Premium

ഈയമ്മമാർ ശപിച്ചാൽ ഇസ്രായേൽ തവിട് പൊടിയാകും

ഒരു യുദ്ധത്തിൽ മനുഷ്യ ജീവനുകൾക്ക് ഹാനി സംഭവിക്കുന്നത് മനസിലാക്കാം, എന്നാൽ ഭ്രൂണങ്ങൾക്കു അങ്ങനെ സംഭവിച്ചാലോ അത് ഒരിക്കലും ഒരൽപം മനുഷ്യത്വം ഉള്ള ആർക്കും ചിന്തിക്കാൻ പോലുമാകില്ല എന്നാലിപ്പോൾ അങ്ങനെ ചെയ്തതിനു ഇസ്രായേൽ ഒരുപാട് കുഞ്ഞുങ്ങളില്ലാത്ത അമ്മമാരുടെ ശാപം ഏറ്റു വാങ്ങുകയാണ്. സ്വർണവും,ടിവിയും, മറ്റ് വീട്ടുസാധനങ്ങളുമൊക്കെ പെറുക്കി വിറ്റുണ്ടാക്കിയ പണത്തിൽ നിന്ന് സ്വന്തം ഗർഭ പാത്രത്തിലേക്ക് വിക്ഷേപിക്കാൻ കഥ വെച്ചിരുന്ന ഭ്രൂണങ്ങളാണ് ഗാസയിലെ അമ്മമാരുടെ നെഞ്ചുലച് ഇലത്തായിരിക്കുന്നത് ഇസ്രയേൽ നടത്തിയ ഷെൽ ആക്രമണത്തിൽ ഗാസയിലെ ഏറ്റവും വലിയ വന്ധ്യതാ ചികിത്സാ കേന്ദ്രം തകർന്നു. നാലായിരത്തിലധികം ഭ്രൂണങ്ങളും ആയിരത്തോളം ബീജങ്ങളുടെയും അണ്ഡങ്ങളുടെയും സാമ്പിളുകളും ഉപയോഗ ശൂന്യമായി.

ദിവസങ്ങൾക്കുള്ളിൽ ഉപഭോക്താക്കളുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കേണ്ടിയിരുന്ന ഭ്രൂണങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ആക്രമണത്തിൽ ഭ്രൂണങ്ങൾ സൂക്ഷിച്ചിരുന്ന ലിക്വിഡ് നൈട്രജൻ ടാങ്കുകളുടെ മൂടി പൊട്ടിയതോടെയാണ് അവ ഉപയോഗശൂന്യമായത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.

ഗാസയിലെ ഏറ്റവും വലിയ ഫെർട്ടിലിറ്റി ക്ലിനിക്കായ എൽ ബാസ്മ ഐവിഎഫ് സെന്ററിലാണ് പൊട്ടിത്തെറി കനത്ത നാശംവിതച്ചത്. 1997ൽ, കേംബ്രിഡ്ജിൽ പരിശീലനം ലഭിച്ച ഗൈനക്കോളജിസ്റ്റ് ബഹാൽദീൻ ഘലായിനിയാണ് ഈ ക്ലിനിക്ക് സ്ഥാപിച്ചത്. ഗാസയിലെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് ഏക ആശ്രയമായിരുന്നു ക്ലിനിക്ക്. ലോകത്തെല്ലായിടത്തും ഐവിഎഫ് ചികിത്സ ചെലവേറിയതാണെങ്കിലും ഈ ക്ലിനിക്കിൽ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കിയിരുന്നത്. പട്ടിണിയും ദാരിദ്ര്യവും മൂലം കുറഞ്ഞ നിരക്കുപോലും അടയ്ക്കാൻ കഴിയാത്തവരായിരുന്നു ഗാസയിലെ ഭൂരിപക്ഷം പേരും.

സ്വർണവും,ടിവിയും, മറ്റ് വീട്ടുസാധനങ്ങളുമൊക്കെ വിറ്റാണ് ഇവർ കുഞ്ഞിക്കാലുകാണാനുള്ള ചികിത്സയ്ക്ക് വിധേയയായിരുന്നത്. ആവരുടെ ഏക പ്രതീക്ഷയാണ് ഷെൽ ആക്രമണത്തിൽ പൊട്ടിത്തകർന്നത്.
എന്റെ ഹൃദയം ഒരു ദശലക്ഷം കഷണങ്ങളായി നുറുങ്ങിയിരിക്കുന്നു എന്നാണ് ബഹാൽദീൻ ഘലായിനി ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്. ഇസ്രയേലിന്റെ ആക്രമത്തെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്നില്ലെന്നും ജനിക്കുന്നതിനുമുമ്പുതന്നെ നശിപ്പിക്കപ്പെട്ട ജീവനുകളുടെ ശാപം അവരെ ലോകം ഉള്ളിടത്തോളം കാലം പിന്തുടരുമെന്നാണ് പാലസ്തീൻകാർ പറയുന്നത്. പതിനായിരക്കണക്കിന് പാലസ്തീൻകാരാണ് ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്.

ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ, ഈജിപ്തിലെ കയ്റോ‍യിൽ വെടിനിർത്തൽ ചർച്ചകൾ പാളുന്നതായി സൂചന. ചർച്ചയിൽ പുരോഗതി ഇല്ലെന്നും ഗാസ യുദ്ധം ആ മേഖല മുഴുവൻ വ്യാപിക്കുന്നതിനെ കരുതിയിരിക്കണമെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു.
സിറിയയിലെ നയതന്ത്രകാര്യാലയം ആക്രമിച്ച ഇസ്രയേലിന് ഇറാൻ തിരിച്ചടി നൽകിയതും അതിനു പകരംവീട്ടുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചതും മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണ്.

ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള ചെറിയ പ്രകോപനത്തിനു പോലും ഉഗ്രമായ മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ടെഹ്റാനിലെ സൈനിക പരേഡ് ചടങ്ങിൽ പ്രഖ്യാപിച്ചു. ഇറാനോടു പ്രതികാരത്തിന് ഇസ്രയേൽ തീരുമാനമെടുത്തു കഴി‍ഞ്ഞെന്നു ബ്രിട്ടിഷ് ‌വിദേശകാര്യമന്ത്രി ഡേവിഡ് കാമറൺ ജറുസലമിൽ പറഞ്ഞു.

ഖത്തറിലെത്തിയ തുർക്കി വിദേശകാര്യമന്ത്രി ഹക്കൻ ഫിദാൻ, ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുമായി ചർച്ച നടത്തി. ഗാസയിലേക്കുള്ള സഹായവിതരണം, ബന്ദി കൈമാറ്റം, വെടിനിർത്തൽ സാധ്യതകൾ എന്നിവയാണ് ചർച്ചയായത്. ഹനിയ അടുത്ത ദിവസങ്ങളിൽ തുർക്കി സന്ദർശിക്കും. ഹമാസ് നേതാവുമായി ചർച്ച നടത്തുമെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ പാർലമെന്റിൽ പറഞ്ഞു.ഇതിനിടെ, അഭയാർഥികളെക്കൊണ്ടു നിറഞ്ഞ ഗാസയുടെ തെക്കേയറ്റത്തുള്ള റഫ നഗരത്തിൽ ഇസ്രയേൽ ആക്രമണഭീഷണി ശക്തമായി.

യുദ്ധത്തിനു മുൻപ് രണ്ടേമുക്കാൽ ലക്ഷം പേർ താമസിച്ചിരുന്ന റഫയിൽ ഇപ്പോഴുള്ളത് 15 ലക്ഷം പേരാണ്. ഗാസയിലെ ഫെർട്ടിലിറ്റി ക്ലിനിക്കിലുണ്ടായ ഇസ്രയേൽ ഷെല്ലാക്രമണത്തിൽ ശീതീകരിച്ചു സൂക്ഷിച്ചിരുന്ന അയ്യായിരത്തിലേറെ ഭ്രൂണങ്ങൾ നശിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അൽ ബാസ്മ ഐവിഎഫ് കേന്ദ്രത്തിൽ കഴിഞ്ഞ ഡിസംബറിലുണ്ടായ ആക്രമണത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെക്കൻ ലെബനനിൽ ഇന്നലെ വ്യാപകമായി ഇസ്രയേൽ ആക്രമണം നടത്തി. വടക്കൻ ഇസ്രയേലിലെ അറബ് അൽ അറംഷെ ഗ്രാമത്തിൽ ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തിൽ 13 പേർക്കു പരുക്കേറ്റു.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

5 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

6 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

7 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

8 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

8 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

8 hours ago