തിരുവനന്തപുരം: ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ തർക്കങ്ങളെ തുടർന്ന് ബിജു പ്രഭാകറിനെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. വ്യവസായ വകുപ്പിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. ബിജു പ്രഭാകർ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനവും ഒഴിഞ്ഞു. കെ വാസുകിക്ക് ആണ് ഗതാഗത വകുപ്പിന്റെ അധിക ചുമതല.
ഇന്ന് ബിജു പ്രഭാകർ ഐ.എ.എസ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി എന്നീ സ്ഥാനങ്ങളിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതിനു പിന്നാലെയായിരുന്നു അവധിയിൽ പ്രവേശിച്ചത്.
ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ തർക്കങ്ങൾക്കിടെയായിരുന്നു ഫെബ്രുവരി എട്ടിന് ബിജു പ്രഭാകർ അവധിയിൽ പോയത്. 17 വരെയായിരുന്നു അവധിയെടുത്തത്. ഒഴിച്ചുകൂടാനാകാത്ത വ്യക്തിപരമായ വിഷയമുണ്ടെന്നാണു കാരണമായി പറഞ്ഞിരുന്നത്. വിദേശത്തായിരുന്ന അദ്ദേഹം ജനുവരി 28ന് നാട്ടിൽ തിരിച്ചെത്തിയ ശേഷം ഒരു ദിവസം മാത്രമാണ് കെ.എസ്.ആർ.ടി.സി ഓഫിസിൽ എത്തിയിരുന്നത്. പിന്നീട് ഓഫിസിൽ പോകുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല.
ഇതിനു പിന്നാലെയായിരുന്നു ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനങ്ങളിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. പിന്നാലെ അവധിയിൽ പോകുകയുമായിരുന്നു.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…