topnews

എലത്തൂര്‍ ട്രെയിൻ ഭീകരാക്രമണം, കേസ് എന്‍ഐഎ ഏറ്റെടുക്കും

കോഴിക്കോട് : ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമനം (UAPA) ചുമത്തിയതോടെ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കും.

ഈ കേസിൽ യുഎപിഎ ചുമത്താനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടെന്നു കേന്ദ്ര ഏജൻസികൾ നേരത്തേതന്നെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നതാണ്. യുഎപിഎ ചേർത്താൽ മാത്രമേ എൻഐഎക്ക് കേസ് ഏറ്റെടുത്ത് പൂർണ അന്വേഷണത്തിലേക്ക് നീങ്ങാൻ കഴിയൂ.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള യുഎപിഎ 16-ാം വകുപ്പ് പ്രകാരമാണ് പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. ഇതോടെ ട്രെയിന്‍ ആക്രമണത്തിലെ തീവ്രവാദ ബന്ധവും പോലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്. ആക്രമണം നടന്നതിന് ശേഷം കേരളത്തിലെത്തിയ കേന്ദ്ര അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

പ്രതിയുടെ തീവ്രവാദ ബന്ധം തള്ളാതെയുള്ള റിപ്പോര്‍ട്ടായിരുന്നു എന്‍ഐഎ സമര്‍പ്പിച്ചത്.  സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന വിലയിരുത്തലിൽ തന്നെയായിരുന്നു കേന്ദ്ര ഏജൻസികൾ സമാന്തര അന്വേഷണം നടത്തി വന്നിരുന്നത്. ആക്രമണം നടന്ന് 14 ദിവസം കഴിഞ്ഞാണ് പ്രതിക്കെതിരെ അന്വേഷണസംഘം യുഎപിഎ ചുമത്തിയത്.

കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൊലപാതക ശ്രമം, ആസിഡ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഗുരുതര പൊള്ളലേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളും, ഇന്ത്യന്‍ റെയില്‍വേ നിയമത്തിലെ 151-ാം നകുപ്പ് പ്രകാരവുമാണ് പോലീസ് കുറ്റം ചുമത്തിയിരുന്നത്. പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്നതിനോടൊപ്പം തന്നെ പ്രതിക്കായി ഡിഫന്‍സ് കൗണ്‍സില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും 18-ന് കോടതി പരിഗണിക്കും.

Karma News Network

Recent Posts

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി, ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി- എംഎ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…

19 mins ago

കടൽഭിത്തി ഉടൻ നിർമ്മിക്കണം, തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടുറോഡിൽ ശയന പ്രദക്ഷിണം നടത്തി ബിജെപി

എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം…

22 mins ago

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി തോട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി ശ്രീകുമാർ തിരുവനന്തപുരത്ത് തോട്ടിൽ മരിച്ച നിലയിൽ. കൂട്ടുകാരൻ മനോജിന്റെ…

52 mins ago

പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, മന്ത്രി മുഹമ്മദ് റിയാസിന് പങ്ക്, കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് കോൺ​ഗ്രസ്

കോഴിക്കോട്: പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ.…

53 mins ago

മരിക്കുന്നതിന്റെ തലേദിവസം വരെ 13 കുപ്പി ബിയറോളം കലാഭവൻ മണി കുടിച്ചു- അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…

1 hour ago

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

2 hours ago