entertainment

ചിന്ന ചിന്ന ആസൈയ്ക്ക് ശേഷം ഇളയരാജ തന്നെ പാടാൻ വിളിച്ചില്ല – മിൻമിനി

‘ചിന്ന ചിന്ന ആസൈ’ എന്ന ഒറ്റ ഗാനം മതി മിൻമിനിയെ സംഗീതപ്രേമികൾ ഓർക്കാൻ. ഒരുകാലത്ത് തെന്നിന്ത്യൻ സംഗീത ലോകത്ത് തിളങ്ങി നിന്ന ഗായികയാണ് മിൻമിനി. മലയാളിയായ മിൻമിനി ഇളയരാജ, എആർ റഹ്‌മാൻ, കീരവാണി ഉൾപ്പടെയുള്ള സംഗീതസംവിധായകർക്കൊപ്പമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലെ നായികയുടെ ഇൻട്രോ ഗാനം കൂടിയായിരുന്നു ചിന്ന ചിന്ന ആസൈ. എ.ആർ റഹ്‌മാൻ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത് ഈ സിനിമയിലാണ്.

റോജയുടെ ഗംഭീര വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഇതിലെ ഗാനങ്ങൾ ആയിരുന്നു. അതിൽ ഏറ്റവും ജനപ്രീതി നേടിയ ഗാനമായിരുന്നു ചിന്ന ചിന്ന ആസൈ. മിൻമിനിയുടെ വ്യത്യസ്തമായ ശബ്ദം ഗാനം ഹിറ്റാക്കി. എന്നാൽ പാട്ടിന് ലഭിച്ച സ്വീകാര്യത മിൻമിനിയുടെ കരിയറിൽ തുടർന്ന് ലഭിച്ചില്ല. പിന്നീട് അപ്രതീക്ഷിതമായി ശബ്ദവും നഷ്ടപ്പെട്ടതോടെ മിൻമിനിയ്ക്ക് സംഗീതരംഗത്തുനിന്ന് തന്നെ മാറി നിൽക്കേണ്ടിവന്നു. ശബ്ദം തിരിച്ചുകിട്ടിയപ്പോഴും അവസരങ്ങൾ മിൻമിനിയെ തേടി എത്തിയതുമില്ല.

ഇപ്പോഴിതാ സംഗീതസംവിധായകൻ ഇളയരാജയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക. സൂപ്പർഹിറ്റായി മാറിയ എആർ റഹ്‌മാന്റെ ചിന്ന ചിന്ന ആസൈയ്ക്ക് ശേഷം ഇളയരാജ തന്നെ പാടാൻ വിളിച്ചിട്ടില്ല എന്നാണ് മിൻമിനി പറയുന്നത്. ഇത് ഞാൻ പറയാൻ പാടുണ്ടോ എന്നെനിക്കറിയില്ല. ചിന്ന ചിന്ന ആസൈ ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയം. രാജാ സാറിന്റെ താലാട്ട് എന്ന ചിത്രത്തിന്റെ റെക്കോർഡിങ് എ.വി.എം.ആർ.ആർ സ്റ്റുഡിയോയിൽ നടക്കുകയാണ്. ടേക്ക് എടുക്കുന്നതിന് മുമ്പ് സാർ ചെറിയ കറക്ഷൻസ് പറഞ്ഞുതരാൻ വന്നു. ഗായകൻ മനോ അണ്ണനും അവിടെയുണ്ടായിരുന്നു. കറക്ഷനുകളൊക്കെ പറഞ്ഞുതന്നിട്ട് സാർ തിരിച്ചുപോയി.

പക്ഷേ മുറിയുടെ വാതിലിന്റെ അടുത്തുവരെ പോയിട്ട് തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു, നീ എന്തിനാണ് അവിടെയും ഇവിടേയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാൽ മതിയെന്ന്. അതെനിക്ക് ഭയങ്കര ഷോക്കായിപ്പോയി. ഞാനവിടെ നിന്ന് കരഞ്ഞു. മനോ അണ്ണൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഈ സംഭവത്തിന് ശേഷം പാടാൻ ഇളയരാജ വിളിച്ചിട്ടില്ല’, മിൻമിനി പറഞ്ഞു.

രാജാ സാറിന് വലിയ വാത്സല്യമായിരുന്നു. സാറിനേക്കുറിച്ച് മറ്റുള്ളവർ മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയിട്ടാണ് ഇതൊന്നും ഇത്രയും നാളും പറയാതിരുന്നതെന്നും മിൻമിനി കൂട്ടിച്ചേർത്തു. പതിമൂന്ന് പാട്ടുകൾ വരെ പാടിയ ദിവസങ്ങളുണ്ടായിരുന്നു അവിടെ നിന്നാണ് എല്ലാം ഒറ്റയടിക്ക് നിർത്തിയത്. 1991 മുതൽ 1994 പകുതിവരെ മാത്രമേ ശരിക്ക് പാടിയിട്ടുള്ളൂ. അന്നുണ്ടായിരുന്ന എല്ലാ സംഗീത സംവിധായകർക്കും വേണ്ടി പാടാനുള്ള ഭാഗ്യം കിട്ടി. ചിന്ന ചിന്ന ആസൈ പാടിയശേഷം സത്യത്തിൽ പാട്ടുകൾ കുറഞ്ഞു, മിൻമിനി പറഞ്ഞു.

Karma News Network

Recent Posts

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക്

അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരം​ഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…

11 mins ago

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

41 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

1 hour ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

2 hours ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

3 hours ago