കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷന്റെ കണക്കില്‍പ്പെടാത്ത ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയ സംഭവത്തിൽ മേയരുടെ വാദം പൊളിയും. കോര്‍പറേഷന്റെ എല്ലാ പണമിടപാടുകളും ഓഡിറ്റ് ചെയ്യപ്പടേണ്ടതാണെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ വിശദീകരണം. അതിനാൽത്തന്നെ കണക്കില്‍പ്പെടാത്ത ബാങ്ക് അക്കൗണ്ടുകൾ ചട്ടവിരുദ്ധമാണ്. പ്രതിപക്ഷത്തിന്റെ വിവരാവകാശ അപേക്ഷയിലാണ് മറുപടി. കോഴിക്കോട് കോര്പ്പറേഷന് കണക്കില്‍പ്പെടാത്ത 13 അക്കൗണ്ടുകള്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍.
വിഷയം പ്രതിപക്ഷം ഇന്ന് കോര്പ്പറേഷന് കൗണ്‍സിലില്‍ ഉന്നയിക്കും. അക്കൗണ്ടുകള്‍ ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ കണക്കില്പ്പെടുത്തേണ്ട കാര്യമില്ലെന്നും എല്ലാം കുടുംബശ്രീയുടെ അക്കൗണ്ടുകളാണെന്നുമായിരുന്നു മേയറുടെ വിശദീകരണം. ഈ വാദമാണ് പൊളിയുന്നത്. ഇത് ചട്ടവിരുദ്ധമാണ്, കോര്‍പ്പറേഷന്റെ എല്ലാ പണമിടപാടുകളും കണക്കില്‍പ്പെടുത്തണമെന്ന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ നിന്ന് വ്യക്തമാണ്.
ഇവ യഥാസമയം ഓഡിറ്റ് ചെയ്യപ്പെടുകയും വേണം. കൂടാതെ കേരള മുനിസിപ്പാലിറ്റി അക്കൗണ്ട്സ് ചട്ടപ്രകാരം ഏത് പണമിടപാടും വീഴ്ച കൂടാതെ വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും ഇത് കോര്‍പറേഷനും ബാധകമാണെന്നും ഓഡിറ്റ് വിഭാഗം വിശദീകരിക്കുന്നു.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…