kerala

കരുവന്നൂരില്‍ മരിച്ചവരും കടക്കാര്‍, വന്‍ തട്ടിപ്പെന്ന് ഇഡി; ഊര്‍ജിത അന്വേഷണം Karuvannur bank

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിൽ Karuvannur bank നടത്തിയ റെയ്ഡിൽ എൻഫോഴ്‌സ്‌മെന്റിന്റെ Enforcement directorate നിർണായക കണ്ടെത്തൽ. മരിച്ച ആളുകൾ വരെ ബാങ്കിൽ നിന്നും വായ്പയെടുത്തുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണിത്. മരിച്ച ഇടപാടുകാരുടെ രേഖകൾ ഉപയോഗിച്ചാണ് ബാങ്കിൽ നിന്നും വ്യാജ വായ്പകൾ പാസാക്കി പണം തട്ടിയത്.20 മണിക്കൂറിലധികം നീണ്ട റെയ്ഡിൽ ആയിരത്തോളം രേഖകൾ പിടിച്ചെടുത്തിരുന്നു. പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവരുന്നത്.

ബാങ്കിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് വായ്പയെടുക്കുകയും തിരിച്ചടയ്‌ക്കുകയും ചെയ്ത ഇടപാടുകാർ പിന്നീട് മരിച്ചിരുന്നു, ഇവരുടെ രേഖകളുടെ പകർപ്പ് ഉപയോഗിച്ചാണ് പുതിയ വായ്പകൾ പാസാക്കിയത്. ഇല്ലാത്തയാളുടെ പേരിൽ വിലാസവും ഈട് രേഖകളും ചമച്ചാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ മുൻ മാനേജറും കേസിലെ രണ്ടാം പ്രതിയുമായ ബിജു കരീമിന്റെ അടുത്ത ബന്ധുവിന്റെ പേരിൽ രണ്ടരക്കോടി രൂപയുടെ വായ്പ പാസാക്കിയിരുന്നു. നിസാര വിലയുള്ള ഭൂമിയുടെ രേഖകൾ വെച്ചാണ് ഇവർ കോടികൾ തട്ടിയത്. ഒട്ടേറെ വ്യാജ അക്കൗണ്ടുകളും ഇത് തുടങ്ങാൻ ഉപയോഗിച്ച വ്യാജ രേഖകളും കണ്ടെടുത്തിട്ടുണ്ട്.

Karma News Network

Recent Posts

57കാരി പെട്ടെന്ന് മൂന്ന് വയസുകാരിയെ പോലെയായി, സ്വന്തം പേരു പോലും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു, കനകലതയുടെ അവസാനനാളുകളിങ്ങനെ

നടി കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് മറക്കാനാവാത്തൊരു…

5 mins ago

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു, സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്- ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള…

40 mins ago

ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റാവുന്നു- ഹരീഷ് പേരടി

മൂന്ന് മണിക്കൂർ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാൽ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിലൂടെ കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യ കർമ്മങ്ങൾ ചെയ്യാൻ…

1 hour ago

ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്, ജനവിധി തേടുന്നത് അമിത് ഷാ അടക്കമുള്ള പ്രമുഖർ

ന്യൂഡൽഹി: ഇന്ന് രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന്…

2 hours ago

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

10 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

10 hours ago