കൊച്ചി. പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേദയാ കേസെടുത്തു. സംഭവത്തില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി വിശദീകരണം ചോദിച്ചു. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്താനത്തിലാണ് നടപടി. അതേസമയം കേസിലെ ഇടനിലക്കാരന് ചന്ദ്രശേഖരനെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
സംഘത്തില്‍ ഉണ്ടായിരുന്നവര്‍ക്കായി അന്വേഷണം നടക്കുകയാണ്. മൂന്ന് ദിവസം ചന്ദ്രശേഖരന്റെ വീട് നിരീക്ഷിച്ചാണ് അറസ്റ്റ് ഉണ്ടായത്. വനപാലകര്‍ ആദ്യം പിടികൂടിയ കെഎഫ്ഡിസി ഗവി ഡിവിഷനിലെ സൂപ്പര്‍വൈസര്‍ രാജേന്ദ്രന് കറുപ്പയ്യ, വര്‍ക്കര്‍ സാബുമാത്യു എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് മൂഴിയാര്‍ പൊലീസ് റാന്നി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ചന്ദ്രശേഖരനെയും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് മൂഴിയാര്‍ എസ്എച്ച്ഒ കിരണ്‍ വിഎസ് പറഞ്ഞു. ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടില്‍ എത്തിയത്.
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…
കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്.ടി.സി. ജീവനക്കാരന്. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…
കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…
കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…
കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…
അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…