kerala

മോദിയുടെയും സ്റ്റാലിന്റെയും ചിത്രമുള്ള പരസ്യത്തിൽ ചൈനീസ് പതാക ; ഡിഎംകെ പരസ്യത്തെ ന്യായീകരിച്ച് കനിമൊഴി; പ്രതിഷേധവുമായി കെ. അണ്ണാമലൈ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും ചിത്രങ്ങളടങ്ങിയ പരസ്യത്തിലെ റോക്കറ്റിൽ ചൈനയുടെ പതാക ഇടം പിടിച്ചതിനെതിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ഡിഎംകെ പരസ്യത്തെ ന്യായീകരിച്ച് കനിമൊഴി രം​ഗത്തുവന്നതിനേയും അണ്ണാമല പ്രതിഷേധിച്ചു. മാപ്പ് പണയണമെന്നാണ് ആവശ്യം.

തമിഴ് മണ്ണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ അഭിമാനത്തോടെയാണ് ഇന്ത്യയുടെ രണ്ടാം സ്പേസ്പോർട്ടിന് തറക്കല്ലിട്ടത്. ഇതിനിടെ ഡിഎംകെ സർക്കാർ ചെയ്ത പത്രപരസ്യം തീർത്തും അപലപനീയമാണ്. പത്രപരസ്യത്തിൽ ചൈനീസ് പതാക സ്ഥാപിച്ച റോക്കറ്റ് നൽകിയ ഡിഎംകെ, വിഷയത്തെ വീണ്ടും ന്യായീകരിക്കുകയാണ് ചെയ്തത്. ചൈനീസ് ചിത്രമുണ്ടായത് കൊണ്ട് എന്താണ് കുഴപ്പമെന്നും ചൈന നമ്മുടെ ശത്രുക്കളാണെന്ന് രാജ്യം പ്രഖ്യാപിച്ചിട്ടില്ലല്ലോ എന്നും ഡിഎംകെ നേതാവ് കനിമൊഴി ചോദിച്ചു.

തമിഴ്നാട്ടിൽ ഇസ്രോയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമെത്തുന്നതിനോട് ഡിഎംകെ താത്പര്യപ്പെടുന്നില്ലെന്നതിന് തെളിവാണിത്. അതുകൊണ്ട് കുലശേഖരപ്പട്ടണത്ത് ഉയരുന്ന ഇസ്രോ കേന്ദ്രം തടയണമെന്നാണ് അവർ ആ​ഗ്രഹിക്കുന്നത്. അവരുടെ യജമാനന്മാരെ പ്രീണിപ്പിക്കുന്നതിന് വേണ്ടി ഏതറ്റം വരെയും പോവുകയാണ് ഡിഎംകെ. ഭാരതത്തിന്റെ വ്യോമസേനാം​ഗങ്ങൾ ​ഗ​ഗൻയാൻ ദൗത്യത്തിന്റെ ഭാ​ഗമാകുന്നത് രാജ്യം മുഴുവൻ ആഘോഷിക്കുമ്പോൾ ചൈനയേയും ചൈനീസ് പതാകയേയും ചൈനയുമായി ബന്ധപ്പെട്ട എല്ലാതിനേയും മഹത്വവത്കരിക്കാനാണ് ഡിഎംകെ സമയം ചെലവഴിക്കുന്നത്. ഡിഎംകെ സർക്കാർ ഇക്കാര്യത്തിൽ മാപ്പ് പറയാൻ തയ്യാറാകണം.”- അണ്ണാമലൈ പ്രതികരിച്ചു.

ഭാരതത്തിന്റെ ശാസ്ത്രജ്ഞരെ അവഹേളിക്കുകയാണ് ഡിഎംകെ ചെയ്തതെന്നും ജനങ്ങളുടെ നികുതിപ്പണം എടുത്താണ് ഇത്തരത്തിലുള്ള പത്രപരസ്യം നൽകുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചിരുന്നു. തിരുനൽവേലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Karma News Network

Recent Posts

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ അസഭ്യവർഷം, കയ്യേറ്റ ശ്രമവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…

25 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

1 hour ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

1 hour ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

1 hour ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

2 hours ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

2 hours ago