entertainment

ഗായകന്‍ ഇമ്രാന്‍ ഖാന്‍ വിവാഹിതനായി, നീ എന്റെ ഭാഗം തന്നെയെന്ന് ഗായകന്‍

ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ഇമ്രാന്‍ ഖാന്‍ വിവാഹിതനായി. അടുത്തിടെ താന്‍ വിവാഹിതനായിട്ടില്ലെ എന്ന് പറഞ്ഞ് ഇമ്രാന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. വധുവിനൊപ്പമുള്ള ചിത്രവും ഇമ്രാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നീ എന്റെ ജീനവിതത്തിന്റെ ഭാഗമാണെന്ന ക്യാപ്ഷനോടെയാണ് ഇമ്രാന്‍ ചിത്രം പങ്കുവെച്ചത്. വളരെ ലളിതമായി നടന്ന നിക്കാഹിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാണ്. ചടങ്ങിനിടെ ഇമ്രാന്റെ പാട്ടിന് വധു താളം പിടിക്കുന്നതും കാണാം.

ഐഡിയ സ്റ്റാര്‍ സിംഗറില്‍ എത്തിയതോടെയാണ് ഇമ്രാന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഷോയ്ക്ക് ശേഷം അത്യാവശ്യം പ്രോഗ്രാമുകള്‍ ഒക്കെ ചെയ്ത് വരികയായിരുന്നു ഇമ്രാന്‍. ഇതിനിടെയാണ് താരം ഗള്‍ഫില്‍ പോകുന്നത്. ഒരു വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തു. ഹൗസ് കീപ്പിംഗ് ആയിരുന്നു ജോലി. ഗള്‍ഫില്‍ നിന്നും തിരികെ എത്തിയ ശേഷം ഗാനമേളയൊക്കെ വളരെ കുറച്ചാണ് ലഭിച്ചത്. കുറച്ചു നാള്‍ കഴിഞ്ഞ് ഓട്ടോ ഡ്രൈവറായി.

കൈരളി ടിവിയിലെ ഒരു പാരിപാടിയില്‍ പങ്കെടുക്കവെ, ഉപ്പയേയും ഉമ്മയേയും കുറിച്ച് ഇമ്രാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു . അച്ഛനും അമ്മയും തന്റെ സ്വന്തമല്ല എന്നറിഞ്ഞ നിമിഷത്തെകുറിച്ചു അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കാന്‍ ബാപ്പ ഇമ്രാനെ കൊണ്ട് വരുന്ന നിമിഷങ്ങളെ കുറിച്ചുമെല്ലാം വികാരഭരിതനായിട്ടാണ് പരിപാടിയുടെ അവതാരകയായ ലക്ഷ്മി ജയനോട് ഇമ്രാന്‍ പറഞ്ഞത്.

അവരുടെ മകന്‍ ആയിരുന്നില്ലെങ്കില്‍ ഒരിക്കലും ഞാന്‍ പാട്ടുകാരന്‍ ആകില്ലായിരുന്നു. വെറുതെ അഡ്രസ്സ് ഒന്നും ഇല്ലാത്തവനായി തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കേണ്ടി വരുമായിരുന്നു. ഞാന്‍ ഇങ്ങനെ നിക്കുന്നുണ്ട് എങ്കില്‍ അതിനു അവര്‍ ആണ് കാരണം. ഇപ്പോള്‍ ഇങ്ങനെ ഒരു ഷോയ്ക്കു പോകണം എന്നും പാടണം എന്നും ആഗ്രഹിക്കുന്നത് എന്റെ ബാപ്പ ആയിരിക്കും. ഇപ്പോള്‍ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

Karma News Network

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

20 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

31 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

59 mins ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago