topnews

കേരളത്തിൽ 300 ബസുകൾ കൂടെ സർവീസ് അവസാനിപ്പിച്ചു, തൊഴിൽ നഷ്ടപ്പെട്ടത് 600 പേർക്ക്

കൊച്ചി. സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസിന് സര്‍ക്കാര്‍ റദ്ദാക്കിയതോടെ കേരളത്തില്‍ സര്‍വീസ് നിര്‍ത്തിയത് 300 ബസുകള്‍. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന ബസുകളുടെ സര്‍ര്‍വീസ് റദ്ദാക്കി മെയ് മൂന്നിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെയാണ് 300 ബസുകള്‍ കട്ടപ്പുറത്തായത്. ദീര്‍ഘദൂര ബസുകള്‍ക്ക് ഒരു കിലോമീറ്ററിന് രണ്ട് മിനിറ്റാണ് അനുവദിച്ചിരുന്നത്.

എന്നാല്‍ ലോക്കല്‍ ബസുകള്‍ക്ക് രണ്ടര മിനിറ്റാണ്. ഇതോടെ മറ്റ് സ്വകാര്യ ബസുകള്‍ക്കും പ്രശ്‌നമായി. 2013ല്‍ കേരളത്തില്‍ 19000 സ്വകാര്യ ബസുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 6000 സ്വകാര്യ ബസുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസുകളുടെ സേവന കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ നികുതി ഈടാക്കുന്ന സംസ്ഥാനം കേരളമാണ്.

അതേസമയം കേരളത്തിലാണ് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധന വിലയുള്ളതും. മാഹിക്ക് സമീപമുള്ള ജില്ലയിലെ സ്വകാര്യ ബസുകള്‍ മാഹിയില്‍ എത്തി ഇന്ധനം നിറച്ചാല്‍ ലാഭം 11 രൂപയാണ്. കേരളത്തില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ 36000 രൂപയാണ് നികുതി. 300 ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നതോടെ 600 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

Karma News Network

Recent Posts

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

32 mins ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

56 mins ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

1 hour ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

2 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

2 hours ago

സെറ്റിലെ ബലാൽസംഗം, പ്രതിയെ രക്ഷിച്ചത് സി.പി.എം നേതാവ്, തന്നെ മോശക്കാരിയാക്കി, യുവതി വെളിപ്പെടുത്തുന്നു

ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…

3 hours ago