kerala

‘മാനനഷ്ടക്കേസ് കൊടുക്കാൻ ആദ്യം മാനമുണ്ടെന്നു തെളിയിക്കേണ്ടി വരും’ – അഡ്വ. എ ജയശങ്കർ

സ്വപ്‍ന ഇങ്ങനെ മാനം കളയുന്നതരത്തിൽ ഓരോ പേര് പറഞ്ഞു ചാറ്റ് പുറത്തു വിടുന്നുണ്ടെങ്കിൽ പേര് സൂചിപ്പിക്കുന്ന മഹാന്മാർ മാന നഷ്ടത്തിന് കേസ് കൊടുക്കണം. പക്ഷെ ഈ മഹാന്മാർ ഒരെണ്ണം പോലും അനങ്ങുന്നില്ല. അതായതു ഈ ‘മാനനഷ്ടക്കേസ് കൊടുക്കണമെങ്കിൽ ആദ്യം മാനമുണ്ടെന്നു തെളിയിക്കേണ്ടി വരും. ഇപ്പോഴിതാ മുഖ്യമന്ത്രിയെ ഈ ചാറ്റുകൾ വച്ച് നിയമസഭയിൽവെള്ളം കുടിപ്പിച്ച മാത്യു കുഴൽനാടനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. എ ജയശങ്കർ.

ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടും സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നിയമസഭയിൽ അവതരിപ്പിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടാക്കിയത് വൻ തലവേദനയാണ്. സഭയിൽ തുടങ്ങിയ പോര് പുറത്തേക്ക് വ്യാപിക്കുമ്പോൾ മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷം രംഗത്ത് വന്നതിനു പിന്നാലെയാണ് അഡ്വ. എ ജയശങ്കർ രംഗത്ത് എത്തിയിരിക്കുന്നത്.

അഡ്വ. എ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘നിയമസഭയിൽ മാത്യു കുഴൽനാടൻ; പുറത്ത് സ്വപ്നപ്രഭാ സുരേഷ്! മാനനഷ്ടക്കേസ് കൊടുക്കണമെങ്കിൽ ആദ്യം മാനമുണ്ടെന്നു തെളിയിക്കേണ്ടി വരും. ഇനി ആകെ ചെയ്യാവുന്നത് കെ ടി ജലീലിനെ കൊണ്ട് അടുത്ത പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുപ്പിക്കാം. കലാപാഹ്വാനം മുഴക്കിയതിന് സ്വപ്നയ്ക്കെതിരെ കേസെടുപ്പിക്കാം. പാവം, പാവം കാരണഭൂതൻ’, ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, റിമാൻഡ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നായിരുന്നു കുഴൽനടന്റെ വെല്ലുവിളി. ആരോപണങ്ങൾ നിഷേധിച്ച മുഖ്യമന്ത്രി എല്ലാം പച്ചക്കള്ളമെന്ന് തിരിച്ചടിച്ചു. സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണെങ്കിൽ ഇ.ഡി റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കണമെന്നായിരുന്നു കുഴൽനാടന്റെ പക്ഷം.

അതേസമയം, ഇപ്പോൾ പുറത്തു വന്നതു ശിവശങ്കറിന്റെ വാട്സാപ്പ്ചാറ്റുകൾ ആണ് ,മുഖ്യമന്ത്രി, സ്വപ്ന കൂടിക്കാഴ്ചയുടെ വിവരങ്ങൾ ആണ് ഇതിൽ കോൺസുലേറ്റൽ നിന്ന് രാജിവെക്കുന്നതിനു മുൻപ് സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും രാജിയിലേക്ക്നയിച്ച പശ്ചാത്തലം മുഖ്യമന്ത്രിക്ക് അറിയാമെന്നും ചാറ്റിൽ വ്യക്തമാക്കുന്നു. രാജി വിവരം അറിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഞെട്ടിയെന്നും ചാറ്റിലുണ്ട്.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

16 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

30 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago