പോത്തൻകോട് കല്ലൂരിൽ ഗുണ്ടാപകയെ തുടർന്നുള്ള കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ 12 അംഗ സംഘത്തിലുള്ള ആളാണ് പിടിയിലായത്. മറ്റ് പ്രതികൾക്കായി വ്യാപക അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണെന്നാണ് സംശയം. പ്രതികൾ എല്ലാവരേയും കുറിച്ചുള്ള വിവരങ്ങൾ ഉണ്ടെന്നും ഇന്ന് തന്നെ എല്ലാവരേയും കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. റൂറൽ എസ്.പി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെയാണ് ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചിരുന്നു. നൂറിലേറെ വെട്ടുകൾ സുധീഷിന്റെ ശരീരത്തിലുണ്ട്. സുധീഷിനെ തേടി പല വീടുകളിലും കയറിയിറങ്ങിയ സംഘം നേരത്തെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ആറ്റിങ്ങൽ വധശ്രമക്കേസിലാണ് കൊല്ലപ്പെട്ട സുധീഷ് ഒളിവിൽ പോയത്. സുധീഷിന്റെ സഹോദരനടക്കം നാലുപേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു 12 അംഗ ഗുണ്ടാസംഘത്തിന്റെ ആക്രണം. ഗുണ്ടാസംഘത്തെ കണ്ട് ബന്ധുവിന്റെ വീട്ടിലേക്ക് കയറിയ സുധീഷിനെ വീടിനകത്തിട്ട് വെട്ടുകയായിരുന്നു. വീട്ടിന്റെ ജനലുകളും വാതിലും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം.
വാഹനത്തിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുത്തു. വെട്ടി മരണശയ്യയിലാക്കിയിട്ടും പകതീരാതെയാണ് കാൽപാദം വെട്ടിയെടുത്ത് ഗുണ്ടാസംഘം റോഡിലെറിഞ്ഞത്. സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ മുറിഞ്ഞു പോയ കാലുമെടുത്ത് പുറത്തേക്ക് വരികയും ബൈക്കിൽ കയറി തിരിച്ചു പോകും വഴി റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു. വെട്ടിയ കാൽ റോഡിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്നാണ് മരിച്ചത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…