topnews

വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസ്, പ്രതി ബിസിനസ് തുടങ്ങാന്‍ പണം ആവശ്യപ്പെട്ട് വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു

തൃശൂര്‍. വയോധിക ദമ്പതിമാരെ വടക്കാട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ചെറുമകന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ ചെറുമകന്‍ അക്മലിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നായരങ്ങാടി സ്വദേശികളായ അബ്ദുള്ള ഭാര്യ ജമീല എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പ്രതിയെ കൃത്യം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പു നടത്തിയിരുന്നു.

പ്രതി ഇരുവരെയും കഴുത്തറത്താണ് കൊലപ്പെടുത്തിയതെന്നും കുറ്റം പ്രതി സമ്മതിച്ചതായും പോലീസ് പറഞ്ഞു. മയക്കുമരുന്നിന് അടിമയായ അക്മല്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അബ്ദുള്ളയെയും ജമീലയെയും കൊലപ്പെടുത്തയത്. തിങ്കളാഴ്ച രാവിലെ ദമ്പതികളുടെ മകന്‍ ഭക്ഷണവുമായി വീട്ടില്‍ എത്തിയപ്പോഴാണ് കൊലപാതകം നടന്നത് പുറത്ത് അറിയുന്നത്.

കൊലപാതകം നടത്തിയ ശേഷം പ്രതി കടന്നുകളഞ്ഞിരുന്നു എന്നാല്‍ പോലീസ് പ്രതിയെ മംഗലാപുരത്ത് നിന്നും പിടികൂടുകയായിരുന്നു. ജമീലയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ പ്രതി കൈക്കലാക്കിയിരുന്നു. സ്വര്‍ണാഭരണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്. മുമ്പ് ബിസിനസ് തുടങ്ങള്‍ പണം ആവശ്യപ്പെട്ട് പ്രതി വീട്ടില്‍ വഴക്കുണ്ടാക്കിയതായി സൂചനയുണ്ട്. പണത്തിന് വേണ്ടിയാണ് പ്രതി കൊലപാതകം നടത്തിയത്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago