kerala

ട്രെയിനിൽ തീപിടിച്ച സംഭവം, സിസിടിവിയിൽ ദൃശ്യങ്ങളിലെ ആളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന

കണ്ണൂര്‍. ട്രെയിനില്‍ തീപിടിക്കുന്നതിന് മുമ്പ് കോച്ചിന് സമീപത്ത് കണ്ടവ്യക്തിയെ പോലീസ് തിരിച്ചറിഞ്ഞതായി വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. റെയില്‍വേ ട്രാക്കിന് സമീപത്തെ ബിപിസിഎല്‍ ഇന്ധന ഡിപ്പോയുടെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതേസമയം സിസിടിവി ദൃശ്യങ്ങളില്‍ കണ്ടവ്യക്തി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം.

ആലപ്പുഴ കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചില്‍ തീപിടിച്ച സംഭവത്തില്‍ എന്‍ഐഎ വിവരങ്ങള്‍ തേടി. നിലവില്‍ സംഭവത്തില്‍ അന്വേഷണം നടത്തുന്നത് സംസ്ഥാന റെയില്‍വേ പോലീസാണ്. എന്‍എഐ സംസ്ഥാന റെയില്‍വേ പോലീസില്‍ നിന്നാണ് വിവരങ്ങള്‍ തേടിയിരിക്കുന്നത്. അതേസമയം എന്‍ഐഎ സംഘം തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കുമെന്നാണ് വിവരങ്ങള്‍.

നിലവില്‍ ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് എന്‍ഐഎയാണ് അന്വേഷിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഏലത്തൂരില്‍ സംഭവിച്ചതിന് സമാനമാണ് കണ്ണുരില്‍ സംഭവിച്ചതെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ഷാരൂഖ് സെയ്ഫി ട്രെയിനില്‍ തീവെപ്പ് നടത്തിയതിന് സമാനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമാണ്.

ട്രെയില്‍ ഇന്ധനം ഒഴിച്ചിട്ടുണ്ടോ എന്ന കാര്യം ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമായിരിക്കും പുറത്തുവരുക. ട്രെയിനില്‍ ഇരുമ്പ് ഭാഗമാണ് കൂടുതല്‍ അതിനാല്‍ പെട്രോള്‍ പോലെ എന്തെങ്കിലും ഉപയോഗിക്കാതെ തീ പടരില്ലെന്നാണ് എന്‍ഐഎ വിലയിരുത്തുന്നത്. അതേസമയം വന്‍ ദുരന്തം ഉണ്ടാക്കുവാന്‍ ലക്ഷ്യമിട്ടാണ് അക്രമി ട്രെയിനില്‍ തീവെപ്പ് നടത്തിയതെന്നും സംശയമുണ്ട്. ബോഗി തീപിടിച്ചതിന് തൊട്ട് അടുത്താണ് ഐഒസിയുടെ ഇന്ധന സംഭരണ കേന്ദ്രം.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

6 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

19 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

52 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago