topnews

യാത്രക്കാരെ കയറ്റാതെ വിമാനം യാത്ര പുറപ്പെട്ട സംഭവം; ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി. ടിക്കറ്റെടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം യാത്ര പുറപ്പെട്ട സംഭവത്തിൽ ഗോ ഫസ്റ്റ് വിമാനത്തിന് ഡിജിസിഎ 10 ലക്ഷം രൂപ പിഴ ചുമത്തി. വിമാനക്കമ്പനിയുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നു ഡിജിസിഎ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതോടെയാണു നടപടി. ടെർമിനൽ കോഓർഡിനേറ്ററുമായുള്ള ആശയവിനിമയത്തിൽ വിമാനക്കമ്പനി ജീവനക്കാരുടെ ഭാഗത്തുനിന്നു വൻവീഴ്ചയുണ്ടായി.

വേണ്ടത്ര ഗ്രൗണ്ട് ഹാൻഡിലിങ് ജീവനക്കാരെ നിയമിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ജനുവരി 9നു ബെംഗളുരുവിൽനിന്നു ഡൽഹിയിലേക്കു പോയ ഗോ ഫസ്റ്റിന്റെ ജി8–116 വിമാനമാണു ടിക്കെറ്റെടുത്ത 55 യാത്രക്കാരെ കയറ്റാതെ പറന്നത്. തൊട്ടടുത്ത ദിവസംതന്നെ ഡിജിസിഎ ഗോ ഫസ്റ്റിനോട് വിശദീകരണം ചോദിച്ചിരുന്നു.

Karma News Network

Recent Posts

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, 4 പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

കൊല്ലം എംസി റോഡിൽ പന്തളം മാന്തുകയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന…

9 mins ago

കുവൈറ്റ് തീപിടിത്തം, സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിൻ ടി എബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു…

41 mins ago

വയനാടോ റായ്ബറേലിയോ? ഏത് മണ്ഡലം നിലനിർത്തുമെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

കോൺഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും…

1 hour ago

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും സൗഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ…

2 hours ago

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

2 hours ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

10 hours ago