kerala

മോഹൻലാലിൻറെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിൽ നാലരമണിക്കൂര്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

കൊച്ചി . മോഹൻലാലിൻറെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി നേരത്തെ പിടിച്ചെടുത്തിരുന്ന രേഖകളുമായി ബന്ധപെട്ടു നടൻ മോഹൻലാലിൻറെ മൊഴിയെടുത്തു. നാലരമണിക്കൂറോളം മൊഴിയെടുത്തെന്നാണ് വിവരം. മോഹൻ ലാലിന്റെ ചില സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത തേടിയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരിരിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കാനാണ് മൊഴി രേഖപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്‍റെ ഭാഗമായിട്ടാണ് ഉദ്യോ​ഗസ്ഥർ വെള്ളിയാഴ്ച ഫ്ളാറ്റിലെത്തിയത്.

സിനിമയിലെ ലാഭം പങ്കുവെക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയുണ്ടായി. മൊഴിയെടുക്കല്‍ നാലരമണിക്കൂര്‍ നീണ്ടു നിന്നു.ഇതില്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹന്‍ലാലില്‍ നിന്ന് വിശദീകരണം തേടി. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തിയായ സാഹചര്യത്തിലാണ് ശേഷിക്കുന്നവയുടെ മൊഴികള്‍ രേഖപ്പെടുത്തിയത്.

ഇതിന് മുന്‍പ് 2011-ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച രേഖകളും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ട് ഇടപാടുകളടക്കം ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

15 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

45 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago