topnews

കെ.പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടി

ബിലിവേഴ്‌സ് ചർച്ചിന്റെ ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്ര ആദായ നികുതി വകുപ്പി കണ്ടുകെട്ടി. ബിലിവേഴ്സ് ചർച്ച് ബിഷപ്പ് കെ.പി. യോഹന്നാന് എതിരായ കള്ളപ്പണക്കേസിൽ കൂടുതൽ നടപടികളുമായി ആദായനികുതി വകുപ്പ്. ബരിമല വിനാത്താവള പദ്ധതി പ്രദേശം കൂടി ഉൾപ്പെട്ട 2000 ഏക്കർ ഭൂമിയാണ് ഇൻകംടാക്‌സ് പിടിച്ചെടുത്തത്. ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയതടക്കം കള്ളപ്പണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമാണ് പുതിയ നീക്കം.

കെപി യോഹന്നാനും സർക്കാരും ചേർന്നുള്ള അവിശുദ്ധ ബന്ധത്തിന്റെ ബാക്കിപ്രതം മാത്രമാണ് വിമാനത്താവളം. പിണറായി കണ്ടുവെച്ച അതേ ഭൂമി തന്നെയാണിപ്പോൾ കണ്ടുകെട്ടിയിരിക്കുന്നത്. സർക്കാർ ഭൂമി കെപി യോഹന്നാന് തീറെഴുതി കൊടുത്തിട്ട് ആ ഭൂമി യോഹന്നാനിൽ നിന്നും വിലകൊടുത്ത് വാങ്ങാനിരുന്ന സർക്കാരിന്റെ മർമ്മത്ത് നോക്കിയുള്ള അടി. ഉടൻ വിമാനത്താവളത്തിന് ചിറകുവിരിപ്പിക്കാനിരുന്ന സർക്കാരിന്റെ ചിറകരിഞ്ഞ് ആദായനികുതി വകുപ്പ്. ഇഡിക്കെതിരെ പരസ്യവെല്ലുവിളികളുമായി രെഗത്ത് വന്നിരിക്കുന്ന സർക്കാരിന് തുടരെ തുടരെ പണിവെച്ച് ഇഡി. സർക്കാരിന് ഒന്ന് ശ്വാസം വിടാൻ സമയം കിട്ടുന്നതിന് മുൻപുള്ള അടുത്ത പണി.

ശബരിമല ഭക്തർ അടക്കം ഹിന്ദു സംഘടനകളും എല്ലാം അവിടെ ഒരു വിമാനത്താവളം വേണ്ടാ എന്ന് ശക്തമായി പറഞ്ഞിരുന്നു. മാത്രമല്ല അയ്യപ്പന്റെ പൂങ്കാവനത്തിൽ വിമാനത്തിന്റെ ഇരമ്പൽ അതിന്റെ സ്വാഭാവിക തനിമയേ ബാധിക്കും. കടുവാ സങ്കേതത്തിന്റെ അതിർത്തി കൂടിയായ വന്യ ജീവി സങ്കേതമായി പ്രഖ്യാപിച്ച പ്രദേശം കൂടിയാണ് എരുമേലി ശബരിമല വനങ്ങൾ

പണത്തിനു മീതേ നൂറ്റാണ്ടുകളായി പരുന്ത് പറക്കില്ലെന്ന് വിചാരിച്ചിരുന്ന എല്ലാവർക്കും തെറ്റിയിരിക്കുകയാണ്. പണത്തിനു മീതേ പറക്കും എന്ന് കേന്ദ്ര സർക്കാർ തെളിയിച്ചിരിക്കുകയാണ്. പണത്തിനും മതത്തിനും മീതേ ആണ് ഭരണഘടനയും, സർക്കാരും എന്ന് വീണ്ടും ജനങ്ങൾക്ക് വ്യക്തമാക്കി കൊടുക്കുകയാണ് . കെ.പി യോഹന്നാന്റെ ബിലിവേഴ്‌സ് ചർച്ച് ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയത് ഹാരിസൺ മലയാളം പ്ലാന്റേഷനിൽ നിന്നായിരുന്നു. സർക്കാർ ഹാരിസണു നല്കിയ പാട്ട ഭൂമിയായിരുന്നു ഇത്. പാട്ടകാലാവധി കഴിഞ്ഞ് തിരികെ സർക്കാരിനെ ഏല്പ്പിക്കാതെ ഹാരിസൺ ഈ പ്ലാന്റേഷൻ വില്ക്കുകയായിരുന്നു. ഇതിനെതിരെ കോടതിയിൽ വന്ന എല്ലാ കേസിലും പിണറായി സർക്കാർ തോറ്റു കൊടുത്തതോടെ 2400 ഏക്കർ ഭൂമി ബിലിവേഴ്‌സ് ചർച്ചിന്റെ കൈവശം ആവുകയായിരുന്നു.

Karma News Network

Recent Posts

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

9 mins ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

28 mins ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

57 mins ago

ഇ.വി.എം വ്യാജ വാർത്ത നല്കിയ പത്രത്തിനെതിരേ കേസ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് ഇറങ്ങി

ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിൽ ഇ.വി.എം…

1 hour ago

ലോകകേരള സഭ, പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി

ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…

1 hour ago

കാശ്മീർ ഭീകരന്മാരേ ഉന്മൂലനം ചെയ്യാൻ അജിത് ഡോവലിനു നിർദ്ദേശം നല്കി

നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…

2 hours ago