തിരുവനന്തപുരം. വെള്ളക്കരത്തിനും ഇന്ധ സെസിലും വർദ്ധന വരുത്താനുള്ള തീരുമാനം എൽഡിഎഫ് സർക്കാർ പിൻവലിക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാരിന്റെ ധാർഷ്ട്യം മുട്ടുമടക്കും. പ്രതിപക്ഷത്തിന് രാഷ്ട്രീയ വിജയമാകുമെന്നതിനാലാണ് തീരുമാനം പിൻവലിക്കാൻ പിണറായി വിജയൻ തയ്യാറാകാത്തത് – കെ സുരേന്ദ്രൻ ആരോപിച്ചു.
ജനങ്ങളുടെ രോഷം കത്തിപ്പടരുമ്പോൾ തന്റെ തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന ഏകാധിപത്യ മനോഭാവം മുഖ്യമന്ത്രിയ്ക്ക് ഉപേക്ഷിക്കേണ്ടി വരും. വെള്ളക്കരം നാലിരട്ടിയോളം വർദ്ധിപ്പിച്ച് ജനങ്ങളെ പിഴിയാനാണ് തീരുമാനം. കുടിശ്ശിക പിരിച്ചെടുക്കാതെ ജനങ്ങളിലേക്ക് ഭാരം കയറ്റിവെയ്ക്കുന്ന മന്ത്രി പാവപ്പെട്ടവന്റെ മുഖത്തേയ്ക്ക് ചെളിവെള്ളം കോരിയൊഴിക്കുകയാണ് – കെ സുരേന്ദ്രൻ ആരോപിച്ചു.
ഇതിനിടെ സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിച്ച കാര്യത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിംഗ് ഉണ്ടായി. വെള്ളക്കരം വർദ്ധിപ്പിച്ച വിവരം ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത് നിയമസഭയിലായിരുന്നു വെന്നാണ് സ്പീക്കർ എ എൻ ഷംസീർ ചൂണ്ടിക്കാട്ടിയത്. ചട്ടം 303 പ്രകാരം എ പി അനിൽകുമാർ ഉന്നയിച്ച ക്രമപ്രശ്നത്തിലായിരുന്നു റൂളിംഗ് ഉണ്ടായത്. നയപരമായ കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം സ്വീകരിക്കുമ്പോൾ സഭാസമ്മേളന കാലയളവിലാണെങ്കിൽ അക്കാര്യം സഭയിൽ ആണ് ആദ്യം പ്രഖ്യാപിക്കേണ്ടത്. അതാണ് കീഴ്വഴക്കം. സ്പീക്കർ റൂളിംഗിനിടെ വ്യക്തമാക്കുകയായിരുന്നു.
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…