Politics

ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നതാണ് ഇൻഡി സഖ്യത്തിന്റെ പതിവ് ശൈലി, മോദി

കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുന്നു ,സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ പോലും വർദ്ധിപ്പിക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് കോൺഗ്രസ്,ഇൻഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി.ഗാസിപൂരിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നതാണ് ഇൻഡി സഖ്യത്തിന്റെ പതിവ് ശൈലി. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും അവർ ഈ പാത തന്നെയാണ് പിന്തുടരുന്നത്. ഗാസിപൂരിൽ ഒരിക്കലും വികസനം സാധ്യമാകില്ലെന്ന മനസോടെയാണ് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും കോൺഗ്രസ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട് അവർ രാജ്യം ഭരിച്ചു.”- പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രരായ ജനങ്ങൾ ഒരു കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്. സങ്കടങ്ങളും ബുദ്ധിമുട്ടുകളും നെഹ്‌റുജിയോട് പറഞ്ഞുവെങ്കിലും ഫലം കണ്ടില്ല. കോൺഗ്രസ് അതും രാഷ്‌ട്രീയമായി മുതലെടുക്കാൻ ശ്രമിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും റേഷൻ എത്തുന്നുണ്ട്. അതിൽ താൻ സംതൃപ്തനാണെന്നും ദാരിദ്ര്യ മുക്ത ഭാരതമാണ് തന്റെ അടുത്ത ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.എല്‍.ഇ.ഡി. ബള്‍ബിന്റെ കാലത്ത് ചിലര്‍ റാന്തലുമായി നടക്കുന്നുവെന്ന് മോദി പരിഹസിച്ചു. ബിഹാര്‍ മുഴുവന്‍ ഇരുട്ടിലിരിക്കുമ്പോള്‍ സ്വന്തം വീട്ടില്‍ മാത്രമാണ് അവര്‍ വെളിച്ചമെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിന് പുതിയ ദിശനല്‍കിയ നാടാണ് ബിഹാര്‍. എസ്.സി/ എസ്.ടി/ ഒ.ബി.സി. വിഭാഗങ്ങളുടെ അവകാശങ്ങള്‍ തട്ടിപ്പറിച്ച് മുസ്ലിങ്ങള്‍ക്ക് നല്‍കാനുള്ള ഇന്ത്യ സഖ്യത്തിന്റെ പദ്ധതികളെ തകര്‍ക്കുമെന്ന് ഇവിടെവെച്ച് പ്രഖ്യാപിക്കുകയാണ്. വോട്ട് ജിഹാദില്‍ ഏര്‍പ്പെട്ടവരുടെ പിന്തുണ നേടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഒ.ബി.സി. പട്ടികയില്‍ മുസ്ലിം വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള ബംഗാള്‍ സര്‍ക്കാരിന്റെ ശ്രമം കല്‍ക്കട്ട ഹൈക്കോടതി വിഫലമാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ആഗോളതലത്തില്‍ രാജ്യത്തിന്റെ ശക്തിയോട് നീതി പുലര്‍ത്താന്‍ കഴിയുന്ന പ്രധാനമന്ത്രിയേയാണ് ഇന്ത്യക്ക് ആവശ്യം. എന്നാല്‍, പ്രധാനമന്ത്രി പദം ഉപയോഗിച്ച് കസേരകളി നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെ ശ്രമം. കോണ്‍ഗ്രസും ആര്‍.ജെ.ഡിയും എന്‍.സി.പിയും എസ്.പിയും പ്രധാനമന്ത്രി പദത്തില്‍ കുറഞ്ഞകാലമെങ്കിലും ഇരിക്കാന്‍ മോഹിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.തനിക്കെതിരെ ശക്തമായൊരു പ്രതിപക്ഷമില്ലാത്തതില്‍ വിഷമമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിഎന്‍എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോദിയ്‌ക്കെതിരെ ശക്തമായ പ്രതിപക്ഷമില്ലെന്ന അഭിപ്രായത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷ കാലയളവിനിടെ തനിക്കൊരു ശക്തമായ പ്രതിപക്ഷത്തെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് മോദി പറഞ്ഞു.

’ ജനാധിപത്യത്തില്‍ ശക്തമായ പ്രതിപക്ഷം ഉണ്ടാകേണ്ടത് അനിവാര്യമാണ്. അത്തരമൊരു പ്രതിപക്ഷമാണ് സര്‍ക്കാരിനെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. അതുകൊണ്ട് തന്നെ പ്രതിപക്ഷം അത്യാവശ്യമാണ്. ഈ രാജ്യത്ത് കഴിവുള്ളവര്‍ ഇല്ലാഞ്ഞിട്ടല്ല. അവര്‍ക്ക് അവസരം ലഭിക്കണം. 2014 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ശക്തമായ പ്രതിപക്ഷത്തെ ലഭിക്കുമെന്ന് ഞാന്‍ കരുതി. എന്റെ ജീവിതത്തില്‍ ഉണ്ടായ നഷ്ടങ്ങളിലൊന്നാണ് ശക്തമായ പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യം,’’ മോദി പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് അനുകൂലമായ യാതൊരു സംഭാവനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘60 വര്‍ഷം അവര്‍ രാജ്യം ഭരിച്ചു. അവരുടെ അനുഭവ സമ്പത്തില്‍ നിന്ന് ഉപദേശം സ്വീകരിക്കാമെന്ന് ഞാന്‍ കരുതിയിരുന്നു. പ്രണബ് മുഖര്‍ജി ഉണ്ടായിരുന്നത് വരെ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തില്‍ നിന്ന് യാതൊരു ആനുകൂല്യവും എനിക്ക് ലഭിച്ചിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന എന്റെ അനുഭവ സമ്പത്തും സഹപ്രവര്‍ത്തകരില്‍ നിന്നുള്ള അറിവുമാണ് എനിക്ക് ബലമായത്,’’ മോദി പറഞ്ഞു. പ്രതിപക്ഷത്തെക്കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

’’ നെഗറ്റിവിറ്റി നിറഞ്ഞ സമീപനമാണ് അവരുടേത്. രാജ്യ താല്‍പ്പര്യത്തിന് അനുസരിച്ചുള്ള തീരുമാനങ്ങള്‍ ഒരു കാലത്ത് അവരുടെ പ്രകടന പത്രികയിലുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി അവര്‍ ഇന്ന് അവയെ എതിര്‍ക്കുന്നു. വലിയ ആശങ്കയാണ് ഇതുണ്ടാക്കുന്നത്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണം. അത് രാജ്യത്തിന് ഗുണം ചെയ്യും. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഞങ്ങള്‍ക്കെതിരെ ശക്തമായ പ്രതിപക്ഷം ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതി പരിതാപകരമാണ്. അതാണ് ഇന്നെന്റെ ഏറ്റവും വലിയ വേദന,’’ മോദി പറഞ്ഞു.

എതിരാളികള്‍ തന്നെ ഒരു ഭീകരനായാണ് ചിത്രീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമസ്ഥാപനങ്ങളും ഖാന്‍ മാര്‍ക്കറ്റ് ഗ്യാംങും തന്നെ വേട്ടയാടിയിരുന്നുവെന്ന് മോദി വ്യക്തമാക്കി.

’’ എന്നാല്‍ ഞാന്‍ ക്ഷമ കൈവിട്ടില്ല. ഇപ്പോള്‍ അവര്‍ എന്റെ ചിരിക്കുന്ന ചിത്രം മാഗസിന്‍ കവര്‍ പേജില്‍ കൊടുക്കുന്നു. എന്റെ ഉത്തരവാദിത്തങ്ങള്‍ ഞാന്‍ കൃത്യമായി ചെയ്യുന്നുണ്ട്,’’ മോദി പറഞ്ഞു.

കൂടാതെ പൊതുജീവിതത്തില്‍ മാന്യമായ വാക്കുകള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്നും ഒരാള്‍ക്ക് മറ്റൊരാളെ മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

13 mins ago

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

34 mins ago

പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി മമ്മൂട്ടി

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ…

48 mins ago

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത് പാമ്പ്,വിദ്യാർഥികൾക്ക് വിഷബാധ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാർഥികൾ വിഷബാധ ഏറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ വെജിറ്റബിൾ സ്റ്റൂവിൽ ചത്ത…

54 mins ago

ബംഗാളിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, അനേകം യാത്രക്കാർ അപകടത്തിൽപെട്ടു, അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ…

1 hour ago

മാനസിക സമ്മർദം മൂലം മാറി നിന്നത്, കാണാതായ പൊലീസുകാരൻ തിരിച്ചെത്തി

കഴിഞ്ഞ ദിവസം കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ രാജേഷ് തിരിച്ചെത്തി. മാനസിക സമ്മർദ്ദം കാരണം…

2 hours ago