topnews

യുദ്ധത്തിൽ ഇന്ത്യ ജൂത പക്ഷത്ത്, പാലസ്തീനൊപ്പമല്ല, യുഎസ്-ഇന്ത്യ വൻ പ്രഖ്യാപനം

യുദ്ധത്തിൽ പലസ്തീനിനെ കൈയ്യൊഴിഞ്ഞ് വീണ്ടും ഇന്ത്യയുടെ വിദേശ നയം പുറത്ത് വന്നു. ഇന്ത്യ ഇസ്രായേലിനു ഒപ്പം. ഇസ്രായേൽ നടത്തുന്ന ഭീകരന്മാർക്കെതിരായ യുദ്ധത്തിനു ഒപ്പമാണ്‌ ഇന്ത്യ എന്ന് പ്രഖ്യാപനം.. ഇസ്രായേലിനു പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിൽ ഇന്ത്യാ- അമേരിക്കൻ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് തുടങ്ങിയവരുമായുള്ള യു എസ് പ്രതിനിധികളുടെ ചർച്ചക്ക് ശേഷം വളരെ നിർണ്ണായകമായ പ്രഖ്യാപനം വന്നിരിക്കുന്നു.

ചൈനക്കെതിരെ സൈനീക കൂട്ടായ്മ ഉണ്ടാക്കാനും ചൈനയെ നേരിടാൻ 1000ത്തിലധികം കവചിത വാഹനങ്ങൾ ഇന്ത്യയിൽ ഉടൻ നിർമ്മിക്കാനും തീരുമാനം ആയി. ചുരുക്കത്തിൽ പലസ്തീൻ അനുകൂല വിദേശ നയം ഇന്ത്യ പൊളിച്ചടുക്കുകയാണ്‌. കാലം മാറുമ്പോൾ രാജ്യം മാറും. പലസ്തീനേ പിന്തുണച്ചാൽ ചൈനക്കെതിരെ നമ്മളേ സഹായിക്കാൻ ആരും ഇല്ല. പലസ്തീനു ഇന്ത്യൻ ജനങ്ങളേയും ഇന്ത്യ നേരിടുന്ന അതിർത്തി വിഷയത്തിലും ചെറുവിരൽ സഹായം പോലും ആകില്ല. ചൈനയേ നേരിടാൻ ഇന്ത്യക്ക് ആവശ്യം ഇസ്രായേൽനൊപ്പം നില്ക്കുക മാത്രമാണ്‌. ഇപ്പോൾ ഇസ്രായേലിനൊപ്പം നിന്നാൽ ചൈനക്കെതിരെ അമേരിക്കൻ സഖ്യം ഇന്ത്യക്കൊപ്പം. ഇത് തന്നെയാണ്‌ ഇന്ത്യയുടെ ഭാവി സുരക്ഷിതവും ശോഭവവും ആക്കാൻ നിലവിലെ മാർഗവും.

ഇന്ത്യ – അമേരിക്ക പ്രസ്ഥാവന ഇങ്ങിനെയാണ്‌. ഞങ്ങൾ ഇരു രാജ്യവും ഭീകര വിരുദ്ധ രാജ്യങ്ങളാണ്‌. ഭീകരാക്രമണങ്ങൾക്കെതിരെ ഇസ്രയേലിന് ഒപ്പം നിലകൊള്ളും. ഇസ്രായേൽ നടത്തുന്ന ഭീകര വിരുദ്ധ യുദ്ധങ്ങൾക്ക് പിന്തുണയും ഉണ്ടാകും എന്നാണ്‌ ഇന്ത്യാ അമേരിക്കൻ രാജ്യങ്ങളുടെ ഉന്നത പ്രതിരോധ ഓഫീസുകൾ നടത്തിയ ചർച്ചയുടെ തീരുമാനം.

ഇന്ത്യക്കെതിരെ യുദ്ധ ചെയ്യുന്ന പാക്കിസ്ഥാൻ തീവ്രവാദി സംഘടനകൾക്കെതിരെയും ഇത്തരത്ത്ം നീക്കങ്ങളിൽ സഹായം നല്കും എന്നും അമേരിക്ക പറഞ്ഞു. ലഷ്‌കർ ഇ ടി പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടി കർശനമായി ഉണ്ടാകും. ഇന്ത്യൻ മണ്ണ്‌ ഒരു തീവ്രവാദ പ്രവർത്തനത്തിനും അനുവദിക്കില്ല.ലഷ്‌കർ ഇ ടി പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ഉറവിടമാണ്‌ പാക്കിസ്ഥാൻ. ആ മണ്ണ്‌ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുത് എന്നും പാക്കിസ്ഥാന്റെ പേർ എടുത്ത് പറയാതെ ആയിരുന്നു പ്രസ്ഥാവന.

ഇതോടെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിലേക്ക് ഇന്ത്യൻ സഹകരണം അമേരിക്ക ഉറപ്പാക്കുകയാണ്‌. ഇന്ത്യ യുദ്ധത്തിൽ ഇസ്രായേലിനെ സഹായിക്കുമോ എന്ന് വ്യക്തമല്ല. അമേരിക്കൻ സഖ്യ കക്ഷികളിൽ പ്രധാന ആയുധ വ്യാപാര രാജ്യങ്ങൾ എല്ലാം ഇസ്രായേലിലേക്ക് വിമാനങ്ങളിലും കപ്പലിലും ആയുധങ്ങൾ എത്തിച്ച് കഴിഞ്ഞു.123 കാർഗോ വിമാനങ്ങലും 7 കപ്പലും ആയുധങ്ങളുമായി ഇസ്രായേലിൽ ഇതിനകം എത്തിയിട്ടുണ്ട്. 9500ടൺ വെടിക്കോപ്പുകളാണ്‌ ഇതിനകം നാറ്റോ രാജ്യങ്ങൾ ഇസ്രായേലിൽ എത്തിച്ചിരിക്കുന്നത്. ഇസ്രായേലിനെതിരെ ഇറാനും മറ്റും യുദ്ധം തുടങ്ങിയാൽ ഇറാനെ ഭസ്മമാക്കാനുള്ള അത്ര ആയുധ ശേഖരം ഇസ്രായേലിൽ എത്തി കഴിഞ്ഞു. മാത്രമല്ല അറബ് രാജ്യങ്ങളുടെ കൈവശം ആബ്ബവ ബോംബ് ഇല്ല. എന്നാൽ ഇസ്രായേലിന്റെ കൈവശം 94 ആണവ ബോംബുകൾ ആണ്‌ നിലവിലെ പുറത്ത് വന്ന കണക്കുകൾ പ്രകാരം ഉള്ളതും

ഇത്തരത്തിൽ ഇസ്രായേലിനു സൗഹൃദ രാജ്യങ്ങൾ ആയുധങ്ങൾ നല്കുമ്പോൾ മറ്റൊരു സൗഹൃദ രാജ്യമായ ഇന്ത്യ ആയുധം കയറ്റി അയക്കുമോ? ഇനി ഇന്ത്യ ഇതിനകം രഹസ്യമായി ഇസ്രായേലിൽ ആയുധങ്ങൾ എത്തിച്ചിട്ടുണ്ടോ..ഇതെല്ലാം അതീവ രഹസ്യമായ കാര്യങ്ങൾ ആണ്‌. ഇന്ത്യ- ചൈനാ യുദ്ധത്തിൽ ഇസ്രായേൽ കപ്പലിൽ ഇന്ത്യയിലേക്ക് ആയുധങ്ങൾ നല്കിയിരുന്നു. പാക്ക് അതിർത്തിയിൽ പോരാടാനും കാർഗിൽ യുദ്ധത്തിലും മിന്നലാക്രമണത്തിലും നിർണ്ണായകമായ സഹായം ഇസ്രായേൽ ഇന്ത്യക്ക് നല്കിയിരുന്നു. ഇന്ത്യ എന്നൊക്കെ പ്രതിസംന്ധിയിൽ ആയിട്ടുണ്ടോ അന്നെല്ലാം സൈനീക സഹായം ഇസ്രായേൽ നല്കിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യ തിരിച്ച് സിരായേലിനെ സഹായിക്കുന്നതിന്റെ സൂചനകളാണ്‌ ഇന്ത്യ0 അമേരിക്ക ചർച്ചയിലൂടെ വരുന്നതും

യു.എസ്- ഇന്ത്യ സംയുക്ത പ്രസ്ഥാവനയിൽ ഇങ്ങിനെ പറയുന്നു. ഇസ്രായേലിനെതിരായ “ഭയങ്കരമായ” ഭീകരാക്രമണങ്ങളെ പരാജയപ്പെടുത്തുക തന്നെ വേണം.ഭീകരതയ്‌ക്കെതിരെ ഇന്ത്യയും യുഎസും ഇസ്രായേലിനൊപ്പം നിൽക്കുകയും ബാക്കിയുള്ള എല്ലാ ബന്ദികളെ ഉടൻ മോചിപ്പിക്കുകയും ചെയ്യണമെന്ന് അമേരിക്കൻ ഇന്ത്യൻ മന്ത്രിമാരുടെ സംയുക്ത പ്രഖ്യാപനം ഉണ്ടായി.സന്തുലിതമാക്കുന്നതിന്, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കാനും സാധാരണക്കാരുടെ സംരക്ഷണത്തിനും അവർ ആഹ്വാനം ചെയ്തു.ചർച്ചകളിലൂടെ ഇന്ത്യയും യുഎസും തങ്ങളുടെ സമഗ്രമായ ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ഏകീകരിക്കാൻ തീരുമാനിച്ചു.

ക്വാഡ് പോലുള്ള സംവിധാനങ്ങളിലൂടെ സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക്കിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത മന്ത്രിമാർ ആവർത്തിച്ച് ഉറപ്പിച്ചു.ർച്ചയിൽ ഇന്ത്യയും യുഎസും തന്ത്രപ്രധാനമായ വിഷയങ്ങളിൽ യോജിച്ചുവെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജനാഥ് സിങ്ങ് പറഞ്ഞു.ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ അമേരിക്ക എല്ലാ സഹായവും വാദ്ദാനം ചെയ്തു. ചൈനക്കെതിരെ 1000ത്തിലധികം കവചിത വാഹനങ്ങൾ നിർമ്മിക്കും. ചന അതിർത്തിയിലെ ഇന്ത്യൻ ഭൂമിയിൽ ഉപയോഗിക്കാനും മറ്റും ആണ്‌ ഈ കവചിത വാഹനങ്ങൾ. ഇസ്രായേലിനെതിരായ പോരാട്ടത്തിൽ ഒന്നിച്ച് നിന്നാൽ ചൈനക്കെതിരായ ഇന്ത്യയുടെ നീക്കങ്ങളിൽ അമേരിക്കയും സഖ്യ കക്ഷികളും ഇന്ത്യക്കൊപ്പം നില്ക്കാൻ എന്നാണ്‌ ചുരുക്കെഴുത്തുകൾ.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

4 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

4 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

4 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

5 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

5 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

6 hours ago