world

ഇന്ത്യയും പാകിസ്താനും അമേരിക്കയുടെ പങ്കാളികൾ, സഹായം നല്‍കുന്നത് തുടരും – യുഎസ്

പാകിസ്താന് എഫ്-16 യുദ്ധവിമാനം വാങ്ങാനും നവീകരിക്കാനുമായി സാമ്പത്തിക സഹായം അനുവദിച്ചതില്‍ വിശദീകരണവുമായി അമേരിക്ക. ഇന്ത്യ ഇക്കാര്യത്തിൽ വിമര്‍ശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് യുഎസിന്റെ മറുപടി. ഇന്ത്യയും പാകിസ്താനും അമേരിക്കയുടെ പങ്കാളികളാണെന്ന് യുഎസ് വ്യക്തമാക്കുന്നു. രണ്ട് രാജ്യങ്ങളുമായുള്ള ബന്ധം രണ്ട് തലത്തിലാണ്. പാകിസ്താനെ പ്രതിസന്ധിയാലാക്കിയ അതിരൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അമേരിക്ക ദശലക്ഷക്കണക്കിന് ഡോളര്‍ ദുരിതാശ്വാസമായി നല്‍കി. ഇത്തരം സാഹചര്യങ്ങളില്‍ പാകിസ്താന് സഹായം നല്‍കുന്നത് തുടരും – സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിശദീകരണ ത്തിൽ പറയുന്നു.

”ഞങ്ങള്‍ രണ്ടു കൂട്ടരേയും പങ്കാളികളായി കാണുന്നു. പല ഘട്ടങ്ങളിലും മൂല്യങ്ങളും താല്‍പ്പര്യങ്ങളും പരസ്പരം പങ്കിടുന്നു. അയല്‍രാജ്യങ്ങള്‍ തമ്മില്‍ ക്രിയാത്മക ബന്ധം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും” – അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കുന്നു.

അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയും അക്രമവും പാകിസ്താന്റെ താല്‍പര്യമല്ലെന്ന് യുഎസ് വിശദീകരിക്കുന്നു. പാകിസ്താനെ പ്രതിസന്ധിയാലാക്കിയ അതിരൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അമേരിക്ക ദശലക്ഷക്കണക്കിന് ഡോളര്‍ ദുരിതാശ്വാസമായി നല്‍കിയിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പാകിസ്താന് സഹായം നല്‍കുന്നത് തുടരുമെന്നും യുഎസ് വ്യക്തമാക്കുന്നു.

450 മില്യന്‍ ഡോളര്‍ പാകിസ്താന് അനുവദിച്ച നടപടിയെ ഇന്ത്യ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭീകരതയ്ക്കെതിരെ പോരാടാനായാണ് സാമ്പത്തിക സഹായം അനുവദിച്ചതെന്നായിരുന്നു ഫണ്ട് അനുവദിച്ച് യുഎസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ എഫ്-16 യുദ്ധവിമാനങ്ങള്‍, എവിടെ ആര്‍ക്കെതിരെ ഉപയോഗിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണം. ഭീകരതയ്ക്കെതിരായ പോരാട്ടമെന്ന് പറഞ്ഞ് ആരെയും വിഡ്ഢികളാക്കാമെന്ന് കരുതേണ്ടെന്നും എസ് ജയശങ്കര്‍ പറഞ്ഞിരുന്നു.

എഫ്-16 വിമാനം പാകിസ്ഥാന് നൽകേണ്ട എന്നായിരുന്നു മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എടുത്ത തീരുമാനം. അഫ്ഗാനിസ്ഥാനിലെ താലിബാനും ഹഖാനി ശൃംഖലയ്ക്കും സുരക്ഷിത താവളമൊരുക്കിയ പാകിസ്താന് സൈനിക സഹായം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു എന്നാണ് ട്രംപ് ഭരണകൂടം നിലപാടെടുത്തത്. ഇത് റദ്ദ് ചെയ്തുകൊണ്ടാണ് ഈമാസം ആദ്യം എഫ്-16 സുസ്ഥിര പദ്ധതിക്ക് പാകിസ്താന് സഹായം നല്‍കാന്‍ യുഎസ് അംഗീകാരം നല്‍കുന്നത്.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

8 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

12 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

38 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago