topnews

ചൈനക്കെതിരെ യുദ്ധ സജ്ജരാകാൻ സേനക്ക് ആഹ്വാനം

ചൈന അതിർത്തി ലംഘനം നടത്തി എന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ. കാലാ കാലങ്ങളായി പരിഹരിക്കപെടാതെ കിടക്കുന്ന അതിർത്തിയിൽ ചൈന അതിക്രമിച്ച് കയറിയിയിരിക്കുകയാണ്‌. ഇന്ത്യയുടെ 3 സൈനീക വിഭാഗങ്ങളോടും യുദ്ധ സജ്ജരാകാൻ സേനാ മേധാവികൾ നിർദ്ദേശം നല്കി. ഇതേ സമയം ഇന്ത്യൻ നീക്കത്തോട് ചൈനയും പ്രകോപനം നിറഞ്ഞ വിധമാണ്‌ പ്രതികരിച്ചിട്ടുള്ളത്

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈന്യത്തിനോട് യുദ്ധസജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ലഡാക്ക് അതിർത്തിയിൽ ഇരു സേനകളും മുഖാ മുഖം ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്‌. ഇരു രാഷ്ട്ര തലവന്മാർക്കും മാത്രമേ ഇനി അവരെ നിയന്ത്രിക്കാൻ സാധിക്കൂ എന്നാണ്‌ യുദ്ധ വിദഗർ പോലും പറയുന്നത്. ഈ വിധത്തിൽ ഇരു സേനകളേയും മുഖാ മുഖം പ്രകോപിതരായി നിർത്തിയാൽ സൈനീക നീക്കം നടക്കും എന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും എന്നും വിലയിരുത്തുന്നു. ഇതിനിടെ ചൈനക്കെതിരായ നീക്കങ്ങൾക്ക് അമേരിക്കയുടേയും സഖ്യ കക്ഷികളുടെയും മൗനാനുവാദവും ഇന്ത്യക്ക് ഉണ്ട്.

ഇന്ത്യക്കെതിരെ യുദ്ധ സജ്ജരാകാൻ ആഹ്വാനം ചെയ്തുള്ള ചൈനീസ് പ്രസിഡന്റിന്റെ പ്രസ്ഥാവന ഇ ങ്ങിനെയാണ്‌..ഏറ്റവും മോശപ്പെട്ട സാഹചര്യത്തെ മുന്നില്‍ കണ്ട് രാജ്യത്തിന്റെ പരമാധികാരം ദൃഢനിശ്ചയത്തോടെ സംരക്ഷിക്കണമെന്നും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യോട് പറഞ്ഞു.എല്ലാത്തരം സങ്കീര്‍ണ്ണമായ സാഹചര്യങ്ങളും ഉടനടി ഫലപ്രദമായി കൈകാര്യം ചെയ്യുകയും ദേശീയ പരമാധികാരം, സുരക്ഷ, വികസന താല്‍പ്പര്യങ്ങള്‍ എന്നിവ ദൃഢനിശ്ചയത്തോടെ സംരക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ചൈനീസ് പ്രസിഡന്റ്, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സര്‍വ സൈന്യാധിപന്‍ തുടങ്ങി ചൈനയുടെ അധികാരത്തിന്റെ സര്‍വസ്വവും 66 കാരനായ ഷീ ജിന്‍പിങ്ങാണ്. ആജീവനാന്ത അധികാര തുടര്‍ച്ചയാണ് അദ്ദേഹത്തിന് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. അതിനാൽ തന്നെ ഷീ ജിൻപിങ്ങ് യുദ്ധ കാര്യത്തിലും എല്ലാം ചൈനയിൽ അവസാന വാക്കാണ്‌. അതിനാൽ തന്നെ കാര്യങ്ങളേ ഇന്ത്യ അതീവ ഗൗരമായി കാണുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ പ്രതികരണം

ഇന്ത്യൻ സൈന്യത്തിന്റെ പ്രതികരണം ഇങ്ങിനെയാണ്‌..കാലാകാലങ്ങളിൽ പരിഹരിക്കപ്പെടാത്ത അതിർത്തി ചൈന ലംഘിച്ചു. സർക്കാരിന് “അവരുടെ ഉദ്ദേശ്യമെന്തെന്ന് അറിയില്ല. യുദ്ധമാണ്‌ ഉദ്ദേശം എങ്കിൽ ഇന്ത്യ സർവ്വ സജ്ജമാണ്‌. അതിർത്തി കടന്നാൽ ഇന്ത്യ നേരിടുക  തന്നെ ചെയ്യും.ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങളും അതിർത്തി പട്രോളിംഗും നന്നായി നടക്കുന്നുണ്ടെന്ന് സൈനീക വൃത്തങ്ങൾ അറിയിച്ചു.

പ്രശ്‌നം പരിഹരിക്കുന്നതിനായി ഇരുപക്ഷവും കൂടിയാലോചന തുടങ്ങിയിട്ടും ഉണ്ട്. ബീജിങ്ങും ദില്ലിയും തമ്മിൽ ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്‌.എന്നാൽ ഞങ്ങളുടെ പ്രദേശത്തിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് ഇന്ത്യൻ സൈനീക മേധാവികൾ വ്യക്തമാക്കി. ചൈനക്കെതിരെ പട നീക്കത്തിനായി 3 ദിവസത്തേ തന്ത്ര പ്രധാന മീറ്റീങ്ങ് സൈനീക മേധാവികൾ മെയ് 27നു ദില്ലിയിൽ തുടങ്ങി കഴിഞ്ഞു.സൗത്ത് ബ്ലോക്കിൽ നടന്ന കൂടിക്കാഴ്ചകൾക്കൊടുവിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരും ഉണ്ട്.

വടക്കൻ തീരത്തുള്ള പാങ്കോംഗ് ത്സോ, ഡെംചോക്ക്, ഗാൽവാൻ വാലി മേഖലയിലെ നാലഞ്ചു ഏറ്റുമുട്ടൽ സൈറ്റുകളിൽ ഉപഗ്രഹ ചിത്രങ്ങളിലൂടെയും വിവിധതരം നിരീക്ഷണ പ്ലാറ്റ്ഫോമുകളിലൂടെയും ഇന്ത്യൻ സൈനീക മേധാവികൾ ന്രീക്ഷിക്കുന്നു.ഇന്ത്യ തങ്ങളുടെ പ്രദേശമായി കരുതുന്ന സ്ഥലത്തേക്ക് 1-3 കിലോമീറ്റർ ചൈനീസ് പട്ടാളം കടന്നു കയറി എന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ സൈന്യം തങ്ങളുടെ ബറ്റാലിയനുകളെ ലേ ആസ്ഥാനമായുള്ള 3 ഇൻഫൻട്രി ഡിവിഷനു കളേ ലഡാക്ക് അതിർത്തിയിലേക്ക് വ്യന്യസിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു ഡിവിഷനിൽ 12000 വരെ സൈനീകരാണുള്ളത്. ഇവരെ ഇന്ത്യ ‘ഓപ്പറേഷൻ അലേർട്ട് ഏരിയ’കളിലേക്ക് മുന്നോട്ട് നീക്കി കഴിഞ്ഞു.കിഴക്കൻ ലഡാക്കിലെ വിവിധ സൈറ്റുകളിൽ 1,200-1,500 സൈനികരെ ചൈന വിന്യസിച്ചിട്ടുണ്ട്.

Karma News Editorial

Recent Posts

മലപ്പുറത്ത് അമീബിക് മസ്തിഷ്‌കജ്വരം, അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…

7 mins ago

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…

37 mins ago

ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; നാലു വയസുകാരൻ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…

45 mins ago

ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്, അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും,കോൺ​ഗ്രസിന്റെ ​ഗ്യാരന്റി

ലഖ്‌നൗ:'രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം…

60 mins ago

പോലീസ് ഉദ്യോഗസ്ഥർ അപമാനം, പെൺകുട്ടിയുടെ ആരോപണം ശരിവെച്ച് വനിതാ കമ്മിഷൻ

തിരുവനന്തപുരം : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയില്‍…

1 hour ago

മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

2 hours ago