topnews

24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 336 പേര്‍ക്ക്

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച്‌ 56 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നുപേര്‍ മരിക്കുകയും പുതുതായി 336 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 2,301 ആയി. കൊറോണ ബാധിതരായ 157 പേര്‍ ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി ആശുപത്രി വിട്ടു.

ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ രോഗം ബാധിച്ച സ്ത്രീ മരിച്ചു. ഇതോടെ ഹിമാചലിലെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ഏഴായി. രണ്ടുപേര്‍ മരിച്ചു. ആന്ധ്രാ പ്രദേശില്‍ രോഗികളുടെ എണ്ണം 161 ആയി ഉയര്‍ന്നു. ഇതില്‍ 140 പേരും ഡല്‍ഹിയില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഗോവയിലും ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറായി.

ഡല്‍ഹിയില്‍ യുഎസ് എംബസിയിലെ ജീവനക്കാരനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 16 പേരാണ് ഇവിടെ രോഗം ബാധിച്ച്‌ മരിച്ചത്. ഗുജറാത്ത് ഏഴ്, മധ്യപ്രദേശ് ആറ്, പഞ്ചാബ് നാല്, കര്‍ണാടക മൂന്ന്, തെലങ്കാന മൂന്ന്, പശ്ചിമബംഗാള്‍ മൂന്ന്, ഡല്‍ഹി നാല്, ജമ്മു കശ്മീര്‍ രണ്ട്, ഉത്തര്‍പ്രദേശ് രണ്ട്, കേരളം രണ്ട്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ബിഹാര്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 309 പേര്‍ക്കും കേരളത്തില്‍ 286 പേര്‍ക്കും ഡല്‍ഹിയില്‍ 219 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Karma News Network

Recent Posts

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

7 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

7 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

8 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

9 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

9 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

10 hours ago