Premium

യുദ്ധത്തിനിറങ്ങി ഇന്ത്യ, ഒപ്പം അമേരിക്കയും, ഹൂതികളുടെ റോക്കറ്റുകൾ തകർത്തു, ഹൂതി ഭീകരർക്ക് അന്ത്യം

ഹൂതി ഭീകരന്മാരുടെ കടൽ കൊള്ളക്ക് അന്ത്യം കുറിക്കാൻ ഇന്ത്യൻ നാവിക സേന . ഹൂതി ഭീകരന്മാർ ഇന്ത്യക് കപ്പലുകൾ 2 എണ്ണം അക്രമിച്ചതിനു തിരിച്ചടി നല്കാൻ നാവിക സേന പൂർണ്ണ സജ്ജമായെന്ന് അറിയിച്ചു. കടലിൽ ഇനി ഭീകരവാഴ്ച്ച നടക്കില്ല. ഇന്ത്യൻ തീരപ്രദേശത്ത് നിന്ന് 400 കിലോമീറ്റർ അകലെ എംവി ചെം പ്ലൂട്ടോ എന്ന വ്യാപാരക്കപ്പലിൽ ഡ്രോൺ ആക്രമണം നടത്തിയതിനു ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ നാവികസേനയുടെ നീക്കം. 20 ഇന്ത്യക്കാരും ഒരു വിയറ്റ്നാമീസും അടങ്ങിയ 21 ജീവനക്കാരുമായി കപ്പൽ അറബിക്കടലിൽ ഇടിച്ച് രണ്ട് ദിവസത്തിന് ശേഷം ഡിസംബർ 26 ന് കോസ്റ്റ് ഗാർഡ് കപ്പൽ വിക്രത്തിന്റെ സംരക്ഷണയിൽ മുംബൈ തുറമുഖത്തെത്തി.

ഇതിനിടെ അമേരിക്കയും 20ഓളം രാജ്യങ്ങളും ചേർന്ന സഖ്യ കക്ഷികൾ ഹൂതി വിമതരുടെ കടൽ യുദ്ധം തടയാൻ രംഗത്ത് ഇറങ്ങി. അമേരിക്ക രംഹത്ത് ഇറങ്ങിയ ശനിയാഴ്ച്ച രാത്രി തന്നെ ഹൂതികളുടെ കപ്പൽ വേഷ മിസൈൽ അമേരിക്ക തകർത്തു. ചെങ്കടലിൽ ഹൂതികൾ കപ്പലിനു നേരേ തൊടുത്ത് മിസൈലാണ്‌ അമേരിക്കൻ നാവിക സേന തകർത്തത്. ഇതോടെ ചെങ്കടലിൽ അമേരിക്കയും ഇന്ത്യയും ചേർന്ന് ഹൂതി ഭീകരർക്ക് അന്ത്യ കൂദാശ ഒരുക്കുന്നു എന്നാണ്‌ പാശ്ചാത്യ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.

ഹൂതി ഭീകരർക്കെതിരായ ഇന്ത്യൻ അപ്ഡേറ്റുകൾ ഇങ്ങിനെയാണ്‌…. അന്താരാഷ്‌ട്ര കപ്പൽപ്പാതകളിലൂടെ സഞ്ചരിക്കുന്ന വ്യാപാരക്കപ്പലുകളിൽ സുരക്ഷാസംഭവങ്ങൾ പതിവായതിനെത്തുടർന്ന് ഇന്ത്യൻ നാവികസേന വടക്കൻ, മധ്യ അറബിക്കടലിലും ഏദൻ ഉൾക്കടലിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും എന്തെങ്കിലും അപകടമുണ്ടായാൽ വ്യാപാര കപ്പലുകളെ സഹായിക്കുന്നതിനുമായി ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും അടങ്ങുന്ന നേവൽ ടാസ്‌ക് ഗ്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേന ഇന്ന് പ്രസ്താവനയിൽ അറിയിച്ചു.ഇന്ത്യൻ മഹാസമുദ്രത്തിലെ പുതിയ സുരക്ഷാ അപകടസാധ്യതകൾ പരിശോധിക്കാൻ കോസ്റ്റ് ഗാർഡുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ചെങ്കടൽ, ഏദൻ ഉൾക്കടൽ, മധ്യ/വടക്കൻ അറബിക്കടൽ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കപ്പൽപ്പാതകളിലൂടെ കടക്കുന്ന വ്യാപാര കപ്പലുകളിൽ ഹൂതികളുടെ ആക്രമണം വർദ്ധിച്ച് വരികയാണ്‌. ഇസ്ളാമിക ഭീകരന്മാരാണ്‌ ഹൂതികൾ. സൗദിയെ അടക്കം നശിപ്പിക്കാൻ രൂപീകരിച്ച ഇറാന്റെ വാലാണ്‌ ഈ ഭീകര സംഘടന. കൂടാതെ മറ്റൊരു വശത്ത് ഹിസ്ബുള്ള ലബനോനിൽ നിന്നും ആക്രമണം നടത്തുന്നു. ഹൂതികളുടേയും ഹിസ്ബുള്ളയുടേയും ആവശ്യം ഗാസയിലെ വെടി നിർത്തലാണ്‌.

ഗാസയിൽ വെടി നിർത്താനായി ലോകത്തേ മുഴുവൻ ആക്രമിക്കുകയും ബ്ളാക്ക്മെയിൽ ചെയ്യുകയും ചെയ്യുക എന്ന തന്തർമാണ്‌ ഹൂതികൾക്ക്. ഹൂതികൾ ഇന്ത്യക്കെതിരേ 2 ആക്രമണം ആണ്‌ നടത്തിയത്. ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം 700 നോട്ടിക്കൽ മൈൽ അകലെയുള്ള എംവി റൂണിലെ കടൽക്കൊള്ള സംഭവവും പോർബന്തറിൽ നിന്ന് ഏകദേശം 220 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറായി എംവി ചെം പ്ലൂട്ടോയിൽ അടുത്തിടെ നടന്ന ഡ്രോൺ ആക്രമണവും ഇന്ത്യൻ സേന ഗൗരവത്തിലാണ്‌ എടുത്തിരിക്കുന്നത്. അക്രമികൾ കടലിന്റെ അടിത്തട്ടിൽ ഒളിച്ചാലും വേട്റ്റയാടും എന്നാണ്‌ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് പറഞ്ഞത്.

ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും കൂടാതെ, നാവികസേന ആളില്ലാ വിമാനങ്ങളും സമുദ്ര പട്രോളിംഗ് വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.ദീർഘദൂര സമുദ്ര നിരീക്ഷണ വിമാനമായ പി 81 സദാസമയവും രംഗത്തുണ്ട്.ഒക്‌ടോബർ 7 ന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം സുപ്രധാനമായ ചെങ്കടൽ കപ്പൽ പാതയിൽ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നടത്തിയ പുതിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കിടയിലാണ് കടലിൽ ഇന്ത്യക്കെതിരേയും ഭീകരർ ആക്രമണം അഴിച്ചുവിട്ടത്

ഇറാനിൽ നിന്ന് ഉയർന്ന ഒരു ഡ്രോൺ ആണ് ടാങ്കർ കപ്പലിനെ ലക്ഷ്യമാക്കിയതെന്ന് പെന്റഗൺ അവകാശപ്പെട്ടു.ടെഹ്‌റാൻ പിന്തുണയുള്ള ഹമാസിനെതിരായ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പെന്റഗൺ ഇറാൻ നേരിട്ട് കപ്പലുകളെ ലക്ഷ്യമിടുന്നതെന്ന് പരസ്യമായി ആരോപിച്ചു.

Karma News Network

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

3 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

37 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago