Premium

ചൈനാ അതിർത്തിയിൽ അപ്രതീക്ഷിത സൈനീക നീക്കം നടത്തി ഇന്ത്യ

ചൈനയുമായി ഏത് സമയത്തും ഒരു യുദ്ധത്തിനു സർവ്വ സന്നാഹം ഒരുക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ പുറത്ത് വരുന്നു. ചൈനയുമായുള്ള വടക്കൻ അതിർത്തികളിൽ മല നിരകൾക്ക് മുകളിൽ ഇന്ത്യൻ സൈന്യം യുദ്ധ വിസ്മയം തന്നെ തീർക്കാൻ പോവുകയാണ്‌. ഉയർന്ന മല നിരകളിലേക്ക് വൻ തോതിൽ ഭാരം കുറഞ്ഞതും ഉയർന്ന പ്രഹര ശേഷി ഉള്ളതുമായ ടാങ്കുകൾ ഇന്ത്യൻ വൻ തോതി വ്യന്യസിപ്പിക്കുകയാണ്‌. കൂടാതെ ഉയർന്ന മല നിരകളിൽ ചൈനയേ ലക്ഷ്യം വച്ച് ആയുധം നിറച്ച ഡ്രോണുകൾ വൻ തോതിൽ സജ്ജമാക്കുകയാണ്‌. അടുത്ത യുദ്ധത്തിൽ ‘ഞെട്ടലും വിസ്മയവും’ വർദ്ധിപ്പിക്കാൻ ലൈറ്റ് ടാങ്കുകൾക്കും സായുധരായ ഡ്രോണുകൾക്കുമായി ഇന്ത്യ നടത്തുന്ന വൻ നീക്കങ്ങളുടെ ലക്ഷ്യം പോലും വ്യക്തമല്ല. സൈന്യത്തിന്റെ ഉദ്ദേശ്യം 1962ൽ ചൈന കൈയ്യേറിയ നാല്പത്തി ഒന്നായിരം ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂമി തിരിച്ച് പിടിക്കാനാണോ എന്ന് വ്യക്തമല്ല. അല്ലെങ്കിൽ ഇനി ഒരു തരി ഇന്ത്യൻ മണ്ണിൽ ചൈന കാലു കുത്തിയാൽ ആ രാജ്യത്തിന്റെ അവസാനം കുറിക്കാനാണോ ഈ നീക്കം എന്നും വ്യക്തമല്ല. ഇന്ത്യൻ സൈന്യത്തിന്റെ സൈനീക നീക്കം വളരെ ദ്രുതഗതിയിലും അപ്രതീക്ഷിതവുമാണ്‌.

ഈ നീക്കത്തിനു മറ്റൊരു കാരണവും ഉണ്ട്. ചൈനയിൽ നിന്നുള്ള “വർദ്ധിച്ച ഭീഷണി” “ഭാവിയിൽ യുദ്ധത്തിലേക്ക് നയിച്ചേക്കാം. അങ്ങിനെ വന്നാൽ കരുതി ഇരുന്നില്ലെങ്കിൽ ഇനിയും ഇന്ത്യൻ മണ്ണ്‌ ചൈന കൈക്കലാക്കും. ഓരോ യുദ്ധത്തിലും ചൈന കൈയ്യേറിയ ഇന്ത്യൻ മണ്ണിൽ നിന്നും പിന്നീട് ഇറങ്ങി പോകാറില്ല. ഇനി ആ പഴയ ചരിത്രം ഉണ്ടാവില്ലെന്ന് തന്നെയാണ്‌ ഇന്ത്യ ഇപ്പോൾ നല്കുന്ന സന്ദേശം.തദ്ദേശീയമായി വികസിപ്പിച്ച 350 ഓളം ലൈറ്റ് ടാങ്കുകൾ ചൈനയുമായുള്ള വടക്കൻ അതിർത്തികളിൽ ഇന്ത്യൻ വ്യന്യസിപ്പിക്കും. എന്നാൽ യഥാർഥത്തിൽ ഇതിന്റെ കണക്കുകൾ 10 ഇരട്ടിയിലും അധികം വരുമെന്നും പറയുന്നു.വേഗത്തിൽ വിന്യസിക്കാൻ കഴിയുന്ന വ്യന്യസിപ്പിക്കാനും സ്ഥലങ്ങൾ മാറ്റി വയ്ക്കാനും ഈ ഇന്ത്യൻ മേയ്ഡ് ടാങ്കുകൾക്ക് സാധിക്കും. പർവതങ്ങളിൽ ഉപയോഗിക്കാൻ വഴങ്ങുന്ന രീതിയിലാണ്‌ ഇതിന്റെ ഇന്ത്യൻ മെയ്ഡ്. രണ്ട് ഇന്ത്യൻ സ്റ്റാർട്ട്-അപ്പ് കമ്പനികളിൽ നിന്ന് സ്വാം ഡ്രോണുകൾ സൈന്യം ചൈനയേ ലക്ഷ്യമാക്കി വാങ്ങുകയാണ്‌.സായുധ ഡ്രോൺ സംഘത്തിനു വേണ്ടിയാണിത്.ശത്രു ലക്ഷ്യങ്ങളെ ആഴത്തിലും ഉയരത്തിലും നശിപ്പിക്കാൻ മതിയായ കരുത്ത് ഈ സായുധ ഡ്രോണൂകൾക്ക് ഉണ്ട്.

കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള 27 മാസമായി തുടരുന്ന സൈനിക ഏറ്റുമുട്ടലിൽ നിന്ന് പഠിച്ച പാഠങ്ങളിൽ നിന്നാണ് ഇന്ത്യയുടെ നിലവിലെ യുദ്ധ നീക്കങ്ങൾ.ടാങ്കുകൾ, ഹോവിറ്റ്‌സർ, ഉപരിതല മിസൈൽ സംവിധാനങ്ങൾ തുടങ്ങിയ കനത്ത ആയുധ സംവിധാനങ്ങൾ ഐങ്ങിനെ വ്യന്യസിക്കണം എന്നും ചൈനീസ് സൈനീകരെ എങ്ങിനെ നേരിടണം എന്നും ഗാല്വാൻ യുദ്ധത്തിൽ ഇന്ത്യ നന്നായി മനസിലാക്കി.25 ടണ്ണിൽ താഴെ ഭാരമുള്ള സോറവാർ ടാങ്ക് അല്ലെങ്കിൽ കവചിത യുദ്ധ വാഹനങ്ങളുടെ സ്ഥാനത്ത് ഇനി ലൈറ്റ് ടാങ്കറുകൾ പ്രവർത്തിക്കും. പർവതങ്ങൾക്ക് മുകളിലേക്ക് ഇത് കയറുകയും ചെയ്യും.സാങ്കേതിക പാരാമീറ്ററുകൾ സൈന്യം അന്തിമമാക്കിയിട്ടുണ്ട്.അതേ സമയം ലഡാക്കിൽ ഭാരമേറിയ റഷ്യൻ യുദ്ധ ടാങ്കുകൾവിന്യസിക്കാൻ സൈന്യത്തിന് കഴിഞ്ഞു. ഇതിന്‌ 40 മുതൽ 50 ടൺ വീതം ഭാരം വരും.2020 ഓഗസ്റ്റിൽ പീപ്പിൾസ് ലിബറേഷൻ ആർമിയെ തകർത്ത കൈലാഷ് റേഞ്ചിലും ഇത് വ്യന്യസിച്ചു.സമതലങ്ങളിലും മരുഭൂമികളിലും പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് റഷ്യൻ നിർമ്മിതമായ ഈ കൂറ്റൻ ടാങ്ക്.

ഇപ്പോൾ റഷ്യൻ ഉക്രയിൽ യുദ്ധം മൂലം റഷ്യയിൽ നിന്നും മുമ്പ് ബുക്ക് ചെയ്ത ടാങ്കുകൾ ലഭിക്കാൻ വൈകുകയാണ്‌. ഇതുമൂലം ലൈറ്റ് വേയിറ്റ് ടാങ്കുകൾ തദ്ദേശിയമായി വൻ തോതിൽ ഉണ്ടാക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.ചൈനയുടെയും പാക്കിസ്ഥാന്റെയും അതിർത്തികളിൽ ഡ്രോൺ സജ്ജീകരിച്ചതിൽ ഗണ്യമായ വർദ്ധനവ് വരുത്തിയിട്ടുണ്ട്.ടാങ്കുകൾ, ഹെലിപാഡുകൾ, ഇന്ധന ഡമ്പുകൾ തുടങ്ങിയ എന്നാൽ നിശ്ചിത സ്ഥാനങ്ങളിൽ ചൈനാ അതിർത്തിയിൽ ഇന്ത്യൻ സൈന്യം വൻ തോതി സമാഹരിക്കുകയാണ്‌.ഡ്രോൺ കൂട്ടങ്ങളുടെ ഉപയോഗം ഇപ്പോഴും ഇന്ത്യൻ സായുധ സേനയ്ക്ക് ഒരു പുതിയ യുദ്ധ-സങ്കൽപ്പമാണ്.റോബോട്ടിക്സ്, ലേസർ, ലോയിറ്റർ യുദ്ധോപകരണങ്ങൾ തുടങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ബിഗ് ഡാറ്റാ അനാലിസിസ്, അൽഗോരിതമിക് വാർഫെയർ എന്നിങ്ങനെയുള്ള യുദ്ധ തന്ത്രങ്ങളും ഉപകരണങ്ങളും വരെ ഇന്ത്യൻ സൈന്യം ചൈനക്കെതിരേ സജ്ജമാക്കിയിട്ടുണ്ട്. യുദ്ധത്തിൽ ജവാന്മാരുടെ മരണം ഒഴിവാക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം.സാങ്കേതികവിദ്യകളിൽ ചൈന നേടിയ മികവ് ഇന്ത്യക്ക് നന്നായറിയാം. അതിനാൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ബിഗ് ഡാറ്റാ അനാലിസിസ് തുടങ്ങിയ മേഖലയിലേക്ക് യുദ്ധ രംഗം കൈമാറുകയാണ്‌ ഇന്ത്യയും ഇപ്പോൾ

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

22 mins ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

50 mins ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

2 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

2 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

2 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

3 hours ago