national

ചൈനക്ക് കനത്ത പ്രഹരം നൽകി ഇന്ത്യ – അമേരിക്ക സംയുക്ത സൈനികാഭ്യാസം ‘വജ്രപ്രഹാർ’

ന്യൂഡൽഹി. ചൈനക്ക് കനത്ത പ്രഹരം നൽകി കൊണ്ട് ഇന്ത്യ – അമേരിക്ക സംയുക്ത സൈനികാഭ്യാസം വജ്രപ്രഹാർ ഹിമാചൽ പ്രദേശിൽ പൂർത്തിയായി. ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസത്തിന്റെ പതിമൂന്നാമത്തെ പതിപ്പാണ് ഹിമാചൽ പ്രദേശിലെ ബാക്ലോയിൽ പൂർത്തിയായിരിക്കുന്നത്. യു എൻ ചാർട്ടർ അനുസരിച്ച് 21 ദിവസം നീണ്ടു സൈനികാഭ്യാസത്തിൽ ഇരു രാജ്യങ്ങളിലെയും പ്രത്യേക സേനകൾക്ക് വ്യോമയുദ്ധം, ഭീകരവിരുദ്ധ പോരാട്ടങ്ങൾ തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നൽകുകയായിരുന്നു.

രണ്ട് ഘട്ടമായി നടന്ന സൈനികാഭ്യാസത്തിന്റെ ഒന്നാം ഘട്ടത്തിൽ യുദ്ധസന്നാഹത്തിലും തന്ത്രപ്രധാന പ്രത്യേക ദൗത്യങ്ങളിലുമായിരുന്നു പരിശീലനം നൽകപ്പെട്ടത്. രണ്ടാം ഘട്ടത്തിൽ, സൈനികർ നേടിയ പരിശീലനങ്ങളുടെ പ്രായോഗിക വിലയിരുത്തലുകളാണ് നടന്നത്.

സൈനികാഭ്യാസം വിജയകരമായിരുന്നുവെന്നാണ് ഇരു സേനകളും തുടർന്ന് പ്രതികരിച്ചത്. സൈനിക ആസൂത്രണം, പോരാട്ട പദ്ധതികളുടെ പ്രായോഗികമായ നടപ്പിലാക്കൽ എന്നീ മേഖലകളിൽ മികച്ച പരിശീലനം നേടാനും, ആശയങ്ങൾ പരസ്പരം കൈമാറാനും സൈനികർക്ക് സാധിച്ചതായി സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. പർവ്വത മേഖലകളിലെ സ്വാഭാവിക യുദ്ധതന്ത്രങ്ങളും പാരമ്പര്യേതര യുദ്ധതന്ത്രങ്ങളും പരിശീലിക്കാൻ സൈനികർക്ക് കഴിഞ്ഞു.

ഇന്ത്യയും അമേരിക്കയും നേരിടുന്ന പൊതുവായ വെല്ലുവിളികളെ കുറിച്ച് നിലവിലെ ആഗോള സാഹചര്യത്തിൽ വജ്രപ്രഹാറിന്റെ ഭാഗമായി സൈനികർക്ക് അവബോധം നൽകുകയുണ്ടായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്താനും ഉഭയകക്ഷി പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനും സൈനികാഭ്യാസം ഉപകരിച്ചതായി അമേരിക്കൻ സൈനിക വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിൽ വെച്ച് വജ്രപ്രഹാറിന്റെ പന്ത്രണ്ടാം പതിപ്പ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്നിരുന്നു. ഇതിനിടെ, ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസത്തെ സംശയ ദൃഷ്ടിയോടെയാണ് ചൈനയും പാകിസ്താനും വീക്ഷിക്കുന്നത്. അതിർത്തിയിൽ സംഘർഷങ്ങൾ നിലനിൽക്കെ വജ്രപഹാർ സംഘടിപ്പിക്കാൻ ഇന്ത്യ ഹിമാചൽ പ്രദേശ് തിരഞ്ഞെടുത്തത് ചൈനക്കുള്ള ശക്തമായ സന്ദേശമായാണ് അവർ വിലയിരുത്തുന്നത്.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

18 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

38 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

39 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

55 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

1 hour ago