അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ കയ്യടക്കിയതോടെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് പട്ടിണിയിലേക്കു കൂപ്പ് കുത്തിയ ജനതയ്ക്ക് കൈത്താങ്ങായി ഇന്ത്യ. 50,000 ടൺ ഗോതമ്പ് അഫ്ഗാൻ ജനതയുടെ വിശപ്പടക്കാനായി ഇന്ത്യ നൽകു൦. ഇന്ത്യ കൈമാറുന്ന ഭക്ഷ്യധാന്യങ്ങൾ പാകിസ്താനിലൂടെ കൈമാറാൻ പാക് സർക്കാർ അനുമതി നൽകിയതോടെയാണ് ഇതിന് വഴിതെളിഞ്ഞത്. നേരത്തെ ഈ ആവശ്യവുമായി താലിബാൻ പ്രതിനിധി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കണ്ടിരുന്നു.ഇത്ര വലിയ അളവിൽ ഗോതമ്പ് വിമാനമാർഗം എത്തിക്കാൻ സാധിക്കാത്തതിനാലാണ് കരമാർഗം എത്തിക്കുന്നത്. എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കുന്നത് പാകിസ്താൻ വൈകിപ്പിക്കുകയായിരുന്നു.
ഭീകര സംഘടന അഫ്ഗാനിസ്ഥാൻ ഭരണം ഏറ്റെടുത്തതുമുതൽ ലോക രാഷ്ട്രങ്ങൾ രാജ്യത്തേക്കുള്ള സഹായ വിതരണം മരവിപ്പിച്ചിരിക്കുകയാണ്. താലിബാൻ സർക്കാരിനെ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത ഇന്ത്യയുടെ അഫ്ഗാൻ ജനതയ്ക്കുള്ള ആദ്യത്തെ സഹായമാവും ഈ ഗോതമ്പ് വിതരണം.വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്താനിലെ പകുതിയോളം വരുന്ന ജനങ്ങൾ ഭക്ഷ്യപ്രതിസന്ധിയെ തുടർന്നുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് വിവരം. 20 ലക്ഷത്തോളം വരും ഈ രീതിയിയിൽ ദുരിതമനുഭവിക്കുന്ന ജനതയുടെ എണ്ണം.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…