national

ഇന്ത്യ ഇനി സുവർണ്ണ ഇന്ത്യയായി മാറും, രാജ്യത്ത് സ്വർണ്ണ നിക്ഷേപം കണ്ടെത്തി, മൂന്നു ജില്ലകളിൽ കണ്ടെത്തിയത് വൻ സ്വർണ്ണ നിക്ഷേപം

ന്യൂ ഡൽഹി . ജമ്മു കശ്മീരിൽ വൻ ലിഥിയം നിക്ഷേപം കണ്ടെത്തിയ സന്തോഷത്തിനു പിറകെ ഇന്ത്യക്കിതാ മറ്റൊരു ജാക്ക്പോട്ട് കൂടി. ഒഡീഷയിലെ മൂന്നു ജില്ലകളിൽ രാജ്യത്ത് വൻ സ്വർണ നിക്ഷേപമുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഒഡീഷയിലെ ജിയോളജി ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒഡീഷയിലെ മൂന്നു ജില്ലകളിൽ സ്വർണ്ണ നിക്ഷേപമുള്ളതായി കണ്ടെത്തിയിരിക്കുകയാണ്. ദിയോഗർ, കിയോഞ്ജർ, മയൂർഭഞ്ച് എന്നിവിടങ്ങളിൽ സ്വർണ നിക്ഷേപം കണ്ടെത്തിയെ റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മയൂർഭഞ്ച് ജില്ലയിലെ ജോഷിപൂർ, സുരിയഗുഡ, റുവൻസില, ദുഷുര ഹിൽ, കിയോഞ്ജർ ജില്ലയിൽ ഗോപൂർ, ദിയോഗർ ജില്ലയിലെ അഡാസ് എന്നിവിടങ്ങളിൽ ആണ് വൻ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. 1970കളിലും 80കളിലും ഡയറക്‌ടറേറ്റ് ഓഫ് മൈൻസ് ആൻഡ് ജിയോളജിയും ജിഎസ്‌ഐയും ചേർന്നാണ് ഈ മേഖലകളിൽ ആദ്യ സർവേ നടത്തിയിരുന്നത്. അതേസമയം അന്ന് നടത്തിയ സർവ്വേയുടെ ഫലങ്ങൾ അധികൃതർ പുറത്ത് വിട്ടിരുന്നില്ല.

മയൂർഭഞ്ച്, കിയോഞ്ജർ, ദിയോഗർ ജില്ലകളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജിഎസ്ഐ ഒരു സർവേ കൂടി നടത്തിയതായി സംസ്ഥാന ഖനന മന്ത്രി പ്രഫുല്ലകുമാർ മാലിക് ചൂണ്ടിക്കാട്ടിയിരുന്നു. ധെങ്കനാലിൽ നിന്നുള്ള എംഎൽഎ സുധീർ കുമാർ സമൽ നിയമസഭയിൽ സ്വർണശേഖരവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഉന്നയിച്ചു. ഇതിന് മറുപടിയായാണ് മൂന്ന് ജില്ലകളിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതും അതിൻ്റെ സാധ്യതകളും പ്രഫുല് കുമാർ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം മൂന്ന് ജില്ലകളിലായി കണ്ടെത്തിയ സ്വർണ നിക്ഷേപത്തിലെ സ്വർണത്തിൻ്റെ അളവ് എത്രയാണെന്നുളള വിവരങ്ങൾ മാത്രം ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല.

ജമ്മു കശ്മീരിൽ വൻ തോതിലുള്ള ലിഥിയം നിക്ഷേപം കണ്ടെത്തിയ വിവരം നേരത്തെ പുറത്ത് വന്നിരുന്നു. 5.9 ദശലക്ഷം ടൺ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന വിവരങ്ങളാണ് പുറത്തു ന്നിരുന്നത്. ചിലിക്കും ഓസ്‌ട്രേലിയയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമാണ് ജമ്മുവിൽ കണ്ടെത്തിയിരുന്നത്. ഈ കണ്ടെത്തലിന് ശേഷം ലിഥിയം ശേഷിയുടെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. മൊബൈൽ, ലാപ്‌ടോപ്പ്, ഇലക്ട്രിക്-വാഹനം എന്നിവയുൾപ്പെടെ നിരവധി ഉപകരണങ്ങൾക്കായി ചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹമാണ് ലിഥിയം. ഈ അപൂർവ ലോഹത്തിനായി ഇന്ത്യ നിലവിൽ മറ്റ് രാജ്യങ്ങളെയാണ് ആശ്രയിച്ചു വന്നിരുന്നത്.

ചിലിയാണ് ലോകത്തിലെ ലിഥിയം കരുതൽ ശേഖരത്തിന്റെ സ്ഥിതി പരിശോധിച്ചാൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. 9.3 ദശലക്ഷം ടണ്ണുമായാണ് ചിലി
ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം കൈയ്യടക്കി വച്ചിരുന്നത്. 63 ലക്ഷം ടണ്ണുമായി ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. കശ്മീരിൽ 59 ലക്ഷം ടൺ ലിഥയം നിക്ഷേപമുണ്ടെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇതിൻ്റെ പിൻബലത്തിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. 27 ദശലക്ഷം ടൺ ലിഥിയം നിക്ഷേപവുമായി അർജൻ്റീന നാലാം സ്ഥാനത്തും രണ്ട് ദശലക്ഷം ടൺ നിക്ഷേപവുമായി ചൈന അഞ്ചാം സ്ഥാനത്തും ഒരു ദശലക്ഷം ടൺ നിക്ഷേപവുമായി അമേരിക്ക ആറാം സ്ഥാനത്തും ആണുള്ളത്.

കശ്മീരിലെ ലിഥിയം നിക്ഷേപം ഇന്ത്യയെ സംബന്ധിച്ച് ദൂരവ്യാപക ഫലങ്ങളുളവാക്കും. നിലവിൽ ഇന്ത്യയ്ക്ക് ആവശ്യമായ ലിഥിയത്തിൻ്റെ 96 ശതമാനവും ഇറക്കുമതി ചെയ്തുകൊണ്ടിരിക്കെയാണ് ഈ കണ്ടെത്തൽ എന്നതാണ് ശ്രദ്ധേയം. ഇതിനായി രാജ്യത്തിന് വൻതോതിൽ വിദേശനാണ്യം ചെലവഴിക്കേണ്ടിവരുന്നുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ 8,984 കോടി രൂപയാണ് ലിഥിയം അയൺ ബാറ്ററികളുടെ ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിച്ചിരുന്നത്. അടുത്ത വർഷം, അതായത് 2021-22 ൽ, ഇന്ത്യ 13,838 കോടി രൂപയുടെ ലിഥിയം അയൺ ബാറ്ററികൾ ഇറക്കുമതി ചെയ്യുകയുണ്ടായി.

Karma News Network

Recent Posts

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

18 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

21 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

22 mins ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

30 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

46 mins ago

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

1 hour ago