topnews

ഹൂതി ആക്രമണത്തിൽ തീപിടിച്ച ബ്രിട്ടീഷ് കപ്പലിലുണ്ടായിരുന്ന 23 പേരെ രക്ഷപെടുത്തി ഇന്ത്യൻ സൈന്യം

ഹൂതി ഭീകരർ മിസൈൽ ആക്രമണം നടത്തിയ ബ്രിട്ടീഷ് എണ്ണ കപ്പലിലുണ്ടായിരുന്നവരെ തീയണച്ച് രക്ഷപെടുത്തി ഇന്ത്യൻ സൈന്യം. കടൽക്കരുത്തിൽ ഇന്ത്യ വീണ്ടും ഒരിക്കൽകൂടി ലോകത്തെ ശക്തിയറിയിച്ചു. 22 ഇന്ത്യൻ പൗരന്മാരും ഒരു ബംഗ്ളാദേശി പൗരനും ഉള്ള എണ്ണ കപ്പലിന്റെ ഉള്ളിൽ ഇന്ത്യൻ നേവി കയറുകയും കപ്പലിനെയും ജീവനക്കാരേയും രക്ഷിക്കുകയുമായിരുന്നു. മാർഷൽ ഐലൻഡ് എന്ന എണ്ണകപ്പലിൽ ഹൂതികൾ വിട്ട മിസൈൽ നേരിട്ട് പതിക്കുകയായിരുന്നു

ഇന്ത്യയുടെ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് വിശാഖപട്ടണം പടക്കപ്പലാണ്‌ എത്തിയിരിക്കുന്നത്. ഏദൻ കടലിൽടുക്കിലാണ്‌ തകർന്ന കപ്പൽ. ഹൂതികളുടെ മിസൈലാക്രമണത്തിൽ കപ്പലിനു തീ പിടിച്ചിരിക്കുകയാണ്‌.തീ അണയ്ക്കുന്നതിനായി ഇന്ത്യയുടെ ഐ എൻ എസ് വിശാഖപട്ടണം ആണവ, ജൈവ, രാസ കെമിക്കലുകൾ ഉപയോഗിക്കുകയാണ്‌. ടാങ്കറിലുണ്ടായിരുന്ന 22 ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശി ജീവനക്കാരെയും രക്ഷപെടുത്തുകയും ചെയ്യുന്നു.

“ഗൾഫ് ഓഫ് ഏദനിൽ വിന്യസിച്ചിരിക്കുന്ന ഐഎൻഎസ് വിശാഖപട്ടണം, ദുരന്തത്തിലായ വ്യാപാരക്കപ്പൽ അഭ്യർത്ഥിച്ചതിനെത്തുടർന്ന് സഹായം നൽകുന്നു എന്ന് ഇന്ത്യൻ നാവിക സേനയും അറിയിച്ചു. ഇന്ത്യൻ യുദ്ധ കപ്പൽ മാത്രമാണ്‌ ഇപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നത്.ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാപാര കപ്പലുകൾ സംരക്ഷിക്കുന്നതിനും കടലിലെ ജീവിത സുരക്ഷ ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ് എന്ന് ഇന്ത്യൻ നാവിക സേന പറഞ്ഞു

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 min ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

15 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

30 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

57 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago