pravasi

ജോലി തേടി ടൂറിസ്റ്റ് വിസയില്‍ ഷാര്‍ജയിലെത്തി, പെണ്‍കുട്ടികളെ കാണ്മാനില്ലെന്ന് പരാതി

ടൂറിസ്റ്റ് വിസയില്‍ ഷാര്‍ജയിലെത്തിയ രണ്ട് യുവതികളെ കാണ്‍മാനില്ല. ഷാര്‍ജയി ജോലി തേടി പോയ പഞ്ചാബ് സ്വദേശികളായ പെൺകുട്ടികളെയാണ് കാണാതായത്. കഴിഞ്ഞ മെയ് രണ്ടിനാണ് പഞ്ചാബ് സ്വദേശികളായ യുവതികള്‍ ഷാർജയിൽ എത്തിയത്. ഒരാഴ്ച മുൻപ് വരെ ഇരുവരും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരാഴ്‌ചയായി ഇവരെ കുറിച്ച്‌ യാതൊരു വിവരവുമില്ല. ഇതിന് പിന്നാലെയാണ് യുവതികളുടെ കുടുംബങ്ങള്‍ പരാതിയുമായി രംഗത്തെത്തിയത്.

ഷാർജയിൽ ടൂറിസ്റ്റ് വിസയില്‍ എത്തിയതിനാൽ ഒരു മാസം ആയിരുന്നു ഇവരുടെ വിസ കാലാവധി. പെൺകുട്ടികൾ ജൂണ്‍ രണ്ടിന് തിരികെ നാട്ടില്‍ എത്തേണ്ടിയിരുന്നതാണ്.അതേസമയം, പഞ്ചാബിലെ ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ പെണ്‍കുട്ടികളെ കണ്ടെത്താനായി അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.

അതേസമയം കേരളത്തില്‍ നിന്ന് കാണാതായ വിഷാദ രോഗിയായ യുവാവിനെ കര്‍ണാടകയിലെ മംഗളൂരുവില്‍ നിന്ന് കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയെയാണ് മംഗളൂരുവില്‍ വച്ച്‌ കണ്ടെത്തിയത്. 2022 നവംബര്‍ 27-നായിരുന്നു ഇയാളെ കേരളത്തില്‍ നിന്ന് കാണാതാകുന്നത്. കേരളത്തില്‍ നിന്ന് കാണാതായ ഇയാള്‍ പിന്നീട് മാനസികാസ്വാസ്ഥ്യത്തോടെ മംഗളൂരു പടിലിലെ വനമേഖലയില്‍ കറങ്ങിനടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വൈറ്റ് ഡോവ്‌സ് സംഘടനയിലെ കൊറീന റസ്‌കിനയുടെ നേതൃത്വത്തിലുള്ളവര്‍ യുവാവിനെ കണ്ടെത്തി ചികിത്സ നല്‍ക്കുകയായിരുന്നു. a

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

8 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

8 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

9 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

9 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

10 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

10 hours ago