topnews

ഇന്ത്യൻ വംശജനായ തർമൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്റ്

സിംഗപ്പൂർ : സിംഗപ്പൂരിന്റെ അമരക്കാരനായി ഇന്ത്യൻ വംശജനായ തർമൻ ഷൺമുഖരത്നം. ചൈനീസ് വംശജരായ രണ്ട് മത്സരാർത്ഥികളെ പരാജയപ്പെടുത്തിയാണ് തർമൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്. 70.4 ശതമാനം വോട്ടുകളാണ് തർമൻ നേടിയത്. തർമനെതിരെ മത്സരിച്ച മറ്റ് മത്സരാർത്ഥികളായ എൻജി കോക്ക് സോംഗ്, താൻ കിൻ ലിയാൻ എന്നിവർ യഥാക്രമം 15.7% 13.88% വോട്ടുകൾ നേടി.

തർമൻ ഷൺമുഖരത്നം 2011 മുതൽ 2019 വരെ സിംഗപ്പൂരിന്റെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001 ലാണ് അറുപത്തിയാറുകാരനായ അദ്ദേഹം സിംഗപ്പൂർ രാഷ്‌ട്രീയത്തിൽ എത്തുന്നത്. 2.7 ദശലക്ഷത്തിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. രാവിലെ എട്ട് മണി മുതൽ എട്ട് വരെയായിരുന്നു വോട്ടിംഗ് സമയം.

സിംഗപ്പൂരിന്റെ എട്ടാമത്തെയും ആദ്യത്തെ വനിതാ പ്രസിഡന്റുമായ മാഡം ഹലീമ യാക്കോബ് തന്റെ ആറ് വർഷത്തെ കാലാവധി സെപ്തംബർ 13 ന് സമാപിക്കും. 2011 ന് ശേഷമുള്ള സിംഗപ്പൂരിലെ ആദ്യത്തെ മത്സരാധിഷ്ഠിത പ്രസിഡൻറ് തെരഞ്ഞെടുപ്പാണ് ഈയിടെ നടന്ന തിരഞ്ഞെടുപ്പ്.

karma News Network

Recent Posts

വോട്ടെണ്ണാൻ മണിക്കൂറുകൾ, ഇടക്കാല ജാമ്യത്തിന് ശേഷം അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക്

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി…

29 mins ago

തലയിൽ കയറ്റി വച്ച അഹംഭാവം എന്ന കിന്നരി തൊപ്പി ഉപേക്ഷിച്ചിട്ട്‌ മികച്ച കലാകാരൻ എന്ന ഐഡന്റിറ്റി നേടാൻ ശ്രമിക്കും- ഷെയിനിനോട് മാധ്യമ പ്രവർത്തക

നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമർശത്തിൽ ഷെയിൻ നിഗം മാപ്പ് പറഞ്ഞിരുന്നു. തമാശയായിട്ട് പറഞ്ഞതാണെന്നും ഉണ്ണി ചേട്ടൻ അത്…

29 mins ago

മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കും, വെല്ലുവിളിച്ച് എഎപി നേതാവ്

ന്യൂഡൽ​ഹി : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ പ്രമുഖരെല്ലാം തന്നെ അസ്വസ്ഥരാണ്. ബിജെപി മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന്…

51 mins ago

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാനില്ല, മുത്തച്ഛനെ ആക്രമിച്ച് ചെറുമകന്‍, അറസ്റ്റ്

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെ ട്ടിപ്പരിക്കേല്‍പ്പിച്ചത്.…

1 hour ago

ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു, ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതര പരിക്ക്

ചണ്ഡീഗഢ്: പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരിക്ക്. ഞയറാഴ്ച പുലർച്ചെ സിർഹിന്ദിലെ മധോപുരിലാണ് സംഭവം. പരിക്കേറ്റ…

1 hour ago

യുദ്ധം തുടരാൻ മുറവിളി, കരാർ വലിച്ചുകീറി, യുദ്ധം നിർത്തിയാൽ ഈ രാത്രി നെതന്യാഹുവിനെ മാറ്റും എന്ന് കൂട്ടുകക്ഷികൾ

പലസ്തീനുമായുള്ള യുദ്ധത്തിൽ ചുവട് മാറ്റി ഇസ്രായേൽ. യുദ്ധം നിർത്താമെന്നും പകരം ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് തീരുമാനം എടുതെങ്കുലും കടുത്ത പ്രതിഷേധം ഉയർന്നതോടെ…

2 hours ago